ഇറക്കം കുറഞ്ഞ വസ്ത്രത്തിന് പരിഹാസം; സദാചാര കമന്റിന് മറുപടിയുമായി സാനിയ

Mail This Article
റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ താരമാണ് സാനിയ ഇയ്യപ്പന്‍. ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് എത്തുന്നത്. ഏറ്റവുമൊടുവിൽ ലൂസിഫറില്‍ ചെയ്ത വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ മോഡേൺ വസ്ത്രധാരണത്തിന്റെ പേരിൽ സമൂഹമാധ്യമങ്ങളിലൂടെ നടി നിരന്തരം നടന്തരം വിമർശനങ്ങൾ ഏറ്റുവാങ്ങാറുണ്ട്. ചിലതിനൊക്കെ തക്ക മറുപടിയും നടി നൽകും.
സോഷ്യല്‍മീഡിയിയൽ സദാചാര കമന്‍റ് പോസ്റ്റ് ചെയ്ത ആള്‍ക്ക് ഉചിതമായ മറുപടി നൽകി വീണ്ടും താരമാകുകയാണ് സാനിയ. ഇന്‍സ്റ്റഗ്രാമിൽ മോഡേൺ വേഷം ധരിച്ചു നിൽക്കുന്ന ചിത്രത്തിനു താഴെയായിരുന്നു വിമർശകന്റെ കമന്‍റ്.
‘നിക്കർ വിട്ടൊരു കളിയില്ല അല്ലേ’ എന്നായിരുന്നു കമന്‍റിലെ വാചകം. ഇല്ലെടാ കുട്ടാ എന്ന സാനിയ മറുപടി നൽകുകയും ചെയ്തു. സാനിയയുടെ കമന്‍റിനു മാത്രം നിരവധി ലൈക്കുകളാണ് ലഭിക്കുന്നത്.
ചിത്രത്തിനു താഴെ നിരവധി ആളുകളാണ് വിമർശനവുമായി എത്തുന്നത്. വസ്ത്രത്തിന്റെ ഇറക്കം വീണ്ടും കുറഞ്ഞുപോകുകയാണെന്നാണ് കൂടുതൽ പേരും കമന്റ് ചെയ്യുന്നത്. എന്നാൽ ഇതേ വസ്ത്രം അണിഞ്ഞ മറ്റു രണ്ട് ഗ്ലാമർ ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് സാനിയ ഇവർക്ക് മറുപടി നൽകിയത്.