ADVERTISEMENT

രജീഷ വിജയനും നിമിഷാ സജയനും നായികമാരായി എത്തുന്ന 'സ്റ്റാൻ അപ്പ് ' നവംബറിൽ റിലീസിനെത്തുന്നു. വിധു വിൻസന്റ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ബി.ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേർന്നാണ് നിർമിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ - ടീസർ ലോഞ്ചിങ് ഒക്ടോബർ ആദ്യവാരം നടക്കും.

 

ഉമേഷ് ഓമനക്കുട്ടന്റെ തിരക്കഥയിലൊരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം ടോബിൻ തോമസിന്റേതാണ്. ക്രിസ്റ്റി സെബാസ്റ്റ്യൻ എഡിറ്റിങും വർക്കി സംഗീത സംവിധാനവും നിർവഹിക്കുന്നു. കവയിത്രി ബിലു പദ്മിനി നാരായണൻ ആദ്യമായി സിനിമക്കായി വരികളെഴുതുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സൗണ്ട് ഡിസൈനർ രംഗനാഥ് രവിയടക്കം സംസ്ഥാന സിനിമാ അവാർഡ് നേടിയ അഞ്ച് പേർ ഒന്നിക്കുന്ന ചിത്രമാണ് സ്റ്റാന്‍ഡ് അപ്പ്.

 

അർജുൻ അശോക്, പുതുമുഖ താരം വെങ്കിടേശ്, സീമ, നിസ്താർ സേഠ്, സജിത മഠത്തിൽ, ജോളി ചിറയത്ത്, രാജേഷ് ശർമ്മ, സുനിൽ സുഖദ, ജുനൈസ്, ദിവ്യാ ഗോപിനാഥൻ തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. സ്റ്റാന്‍ അപ്പ് കോമേഡി ചെയ്യുന്ന കീർത്തി ( നിമിഷ)യുടേയും സുഹൃത്തുക്കളുടെയും സൗഹൃദത്തിനിടയിൽ സംഭവിക്കുന്ന ചില സംഭവങ്ങളാണ് സിനിമ അനാവരണം ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com