ADVERTISEMENT

കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന 'നായാട്ട്' ഏപ്രിൽ എട്ടിന് തിയറ്ററുകളിലെത്തും. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിന്റേതാണ് രചന. ചാർലിക്കു ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ  പ്രതീക്ഷയോടെയാണ് ചിത്രത്തെ പ്രേക്ഷകർ നോക്കികാണുന്നത്.

 

ചാക്കോച്ചനും ജോജുവിനുമൊപ്പം നിമിഷയും പൊലീസ് വേഷത്തിലെത്തുന്നു. മൂവർക്കുമൊപ്പം ഏതാനും പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാണ്. ഛായാഗ്രഹണം ഷൈജു ഖാലിദ്, എഡിറ്റിങ് മഹേഷ് നാരായണന്‍, സംഗീതം വിഷ്ണു വിജയ്, ഗാനരചന അൻവർ അലി. രഞ്ജിത് (സംവിധായകൻ), ശശികുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോൾ‍ഡ് കോയ്ൻ പിക്ച്ചേർസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ് നിർമാണം. കൊടൈക്കനാൽ, വട്ടവട, മൂന്നാർ, കൊട്ടക്കാംബൂർ, എറണാകുളം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com