ഇവിടെയുള്ളത് ‘സ്റ്റിക്കർ ഗവൺമെന്റ്’: രൂക്ഷ വിമർശനവുമായി കൃഷ്ണകുമാർ

Mail This Article
കേന്ദ്രത്തിന്റെ പദ്ധതികൾ റീപ്പാക്ക് ചെയ്ത് സംസ്ഥാനത്തിന്റെ സ്റ്റിക്കർ ഒട്ടിച്ചിറക്കുന്ന ‘സ്റ്റിക്കർ ഗവൺമെന്റ്’ ആണ് ഇവിടെയുള്ളതെന്ന് നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണകുമാർ. കേരളത്തിനായി കേന്ദ്രം അനുവദിച്ച കടല വിതരണം ചെയ്യാതെ പുഴുവരിച്ചെന്ന വാർത്തയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കൃഷ്ണകുമാറിന്റെ വാക്കുകൾ: ഇന്നത്തെ ഈ വാർത്ത വായിച്ചപ്പോൾ ഇങ്ങനെ ഒരു പോസ്റ്റ് എഴുത്തണമെന്ന് തോന്നി. നമ്മുടെ രാജ്യത്തു ഒന്നിനും കുറവില്ല. എല്ലാം ധാരാളമാണ്, എന്നാൽ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി കൃത്രിമ ക്ഷാമങ്ങൾ ഉണ്ടാക്കി ജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുക എന്നത് ഒരു പതിവായിരിക്കുന്നു. കേന്ദ്രത്തിന്റെ പദ്ധതികൾ റീപ്പാക്ക് ചെയ്തു സംസ്ഥാനത്തിന്റെ ഒരു സ്റ്റിക്കർ ഒട്ടിച്ചിറക്കുന്ന ഒരു "സ്റ്റിക്കർ ഗവൺമെന്റ്" മാത്രമാണിവിടെ ഉള്ളത്.
ഇങ്ങനെ ഒക്കെ ആണെങ്കിലും കഴിഞ്ഞ ഓഗസ്റ്റിൽ ലഭിച്ച ഈ 6 ലക്ഷം കിലോയോളം വരുന്ന ധാന്യങ്ങൾ ജനങ്ങളിൽ എത്തിയിരുന്നെങ്കിൽ ഇത്രയും വിഷമം തോന്നില്ല. ഈ മഹാമാരിയുടെ കാലത്തു ജനങ്ങൾ വളരെ ബുദ്ധിമുട്ടുന്ന ഈ നേരെത്തെങ്കിലും ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയം ഒഴിവാക്കി ജനങ്ങളുടെ നന്മക്കായി പ്രവർത്തിക്കണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു.