ADVERTISEMENT

ജയിംസ് ബോണ്ട് ആരാധകർക്കൊരു സന്തോഷവാര്‍ത്ത. ഡിസംബർ 18 മുതല്‍ 23 ജയിംസ് ബോണ്ട് സിനിമകൾ ആമസോൺ പ്രൈം വഴി റിലീസ് ചെയ്യുന്നു. 1962 ൽ റിലീസ് ചെയ്ത ആദ്യ ജയിംസ് ബോണ്ട് ചിത്രം ഡോ. നോ മുതൽ ഡാനിയൽ ക്രെയ്ഗ് വേഷമിട്ട് 2015 ൽ റിലീസ് ചെയ്ത സ്പെക്ട്രെ വരെ ഈ പട്ടികയിലുണ്ട്.

 

ഹോളിവുഡിന്‍റെ സുവർണ കാലത്തെ അടയാളപ്പെടുത്തിയ എംജിഎം സ്റ്റുഡിയോസ് ആമസോൺ ഏറ്റെടുത്തതോടെയാണ് ബോണ്ട് സിനിമകൾ പ്രൈമിലെത്തുന്നത്. നെറ്റ്ഫ്ലിക്സ്, ഡിസ്‍നി പ്ലസ് തുടങ്ങിയ സ്ട്രീമിങ് സർവീസുകളുമായുള്ള മത്സരത്തിൽ ആമസോണിന് ഇനി എംജിഎം പുതിയ കരുത്ത് പകരും. ജയിംസ് ബോണ്ട്, പിങ്ക് പാന്തർ, റോക്കി, ഡോക്ടർ ഷിവാഗോ, 2001 സ്പേസ് ഒഡീസ്സി, ലീഗലി ബ്ലോണ്ട് ഉൾപ്പെടെയുള്ള സൂപ്പർ ഹിറ്റ് ചലച്ചിത്ര പരമ്പരകൾ എംജിഎമ്മിന് അവകാശപ്പെട്ടതായിരുന്നു.

 

ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ബോണ്ട് സിനിമകളുടെ വിവരങ്ങൾ ചുവടെ

 

1. ഡോ. നോ (1962)–നായകൻ: ഷോൺ കോണറി

 

2. ഫ്രം റഷ്യ വിത് ലൗവ് (1963)–നായകൻ: ഷോൺ കോണറി

 

3. തണ്ടർബോൾ (1965)–നായകൻ: ഷോൺ കോണറി

 

4. ഗോൾഡ്ഫിംഗർ (1964)–നായകൻ: ഷോൺ കോണറി

 

5.യു ഒണ്‍ലി ലീവ് ട്വൈസ് (1967)–നായകൻ: ഷോൺ കോണറി

 

6.ഓൺ ഹെയർ മജെസ്റ്റിസ് സീക്രട്ട് സെർവിസ് (1969)–നായകൻ: ജോര്‍ജ് ലാസെൻബി

 

7.ഡൈമണ്ട്സ് ആർ ഫോർഎവർ (1971)-നായകൻ: ഷോൺ കോണറി

 

8.ലിവ് ആന്‍ഡ് ലെറ്റ് ഡൈ(1973)–നായകൻ: റോജർ മൂർ

 

9.ദ് മാൻ വിത്ത് ദ് ഗോൾഡൻ ഗൺ (1974)–നായകൻ: റോജർ മൂർ

 

10. ദ് സ്പൈ ഹു ലവ്ഡ് മി (1977)–നായകൻ: റോജർ മൂർ

 

11.മൂണ്‍റാകെർ (1979)–നായകൻ: റോജർ മൂർ

 

12.ഫോർ യുവർ ഐസ് ഒൺലി (1981)–നായകൻ: റോജർ മൂർ

 

13. എ വ്യൂ ടു എ കിൽ (1985)–നായകൻ: റോജർ മൂർ

 

14.ദ് ലിവിങ് ഡേലൈറ്റ്സ് (1987)–നായകൻ: തിമോത്തി ഡാൾടൻ

 

15. ലൈസൻട് ടു കിൽ (1989)–നായകൻ: തിമോത്തി ഡാൾടൻ

 

16. ഗോൾഡൻ ഐ (1995)–നായകൻ: പിയേഴ്സ് ബ്രോസ്നൻ

 

17.ടുമോറോ നെവർ ഡൈസ് (1997)–നായകൻ: പിയേഴ്സ് ബ്രോസ്നൻ

 

18. ദ് വേൾഡ് ഈ നോട്ട് ഇനഫ് (1999)–നായകൻ: പിയേഴ്സ് ബ്രോസ്നൻ

 

19. ഡൈ അനദർ ഡേ (2002)–നായകൻ: പിയേഴ്സ് ബ്രോസ്നൻ

 

20. കാസിനോ റോയലെ (2006)–നായകൻ: ഡാനിയല്‍ ക്രെയ്ഗ്

 

21.ക്വാണ്ടം ഓഫ് സൊലാസ് (2008)–നായകൻ: ഡാനിയല്‍ ക്രെയ്ഗ്

 

22.സ്കൈഫാൾ (2012)–നായകൻ: ഡാനിയല്‍ ക്രെയ്ഗ്

 

23.സ്പെക്ട്രെ (2015)–നായകൻ: ഡാനിയല്‍ ക്രെയ്ഗ്

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com