തൃശൂർ രാജ്യാന്തര മേളയിൽ ശ്രദ്ധേയമായി ‘പുല്ല് റൈസിങ്’
Mail This Article
തൃശൂർ രാജ്യാന്തര മേളയിൽ ശ്രദ്ധേമായി പുല്ല് റൈസിങ്’ എന്ന ചിത്രം. രാജ്യത്തെ വിവിധ ചലച്ചിത്രോത്സവങ്ങളിൽ അംഗീകാരങ്ങൾ സ്വന്തമാക്കിയ ചിത്രം തൃശൂരിൽ പ്രദർശിപ്പിച്ചപ്പോൾ നിലക്കാത്ത കയ്യടികളോടെ ആയിരുന്നു സിനിമ ആസ്വാദകർ സ്വീകരിച്ചത്. ചിത്രത്തിന്റെ ആദ്യ പ്രദർശനം കൂടി ആയിരുന്നു തൃശൂർ ചലച്ചിത്രോത്സവ വേദിയിൽ നടന്നത്. ഒരു സാങ്കല്പിക ഗ്രാമത്തിൽ നടക്കുന്ന കഥയിൽ നമ്മുടെ രാജ്യത്തു ഇന്നും നില നിൽക്കുന്ന ജാതിയതയുടെയും ഭിന്നിപ്പുകളുടെയും കാഴ്ചകൾ വരച്ചിടുന്നതിനൊപ്പം പ്രേക്ഷകർക്ക് അധികം പരിചിതമല്ലാത്ത ഒരു ഭൂമിക കൂടെ ചിത്രം കാണിക്കുന്നുണ്ട്. സിനായ് പിക്ചേഴ്സിന്റെ ബാനറിൽ നവാഗതനായ അമൽ നൗഷാദ് എഴുതി സംവിധാനം ചെയ്ത സിനിമയാണ് പുല്ല്.
ചുരുളി, മിന്നൽ മുരളി , നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്നിങ്ങനെ നിരവധി സിനിമകളിലൂടെയും ഒരുപാട് നാടകങ്ങളിലൂടെയും പ്രശസ്തനായ സുർജിത് ഗോപിനാഥ് ആണ് ചിത്രത്തിലെ നായകൻ. ക്രിസ്റ്റീന ഷാജി, കുമാർ സേതു, ക്രിസ് വേണുഗോപാൽ, ഹരിപ്രസാദ് ഗോപിനാഥൻ ,വൈശാഖ് രവി, ബിനോജ് കുളത്തൂർ, ചിത്ര പ്രസാദ്, ബിനു കെ പ്രകാശ്, ഫൈസൽ അലി എന്നിവർ ആണ് മറ്റു പ്രധാന താരങ്ങൾ.
സീനായ് പിക്‌ചേഴ്‌സിന്റെ ബാനറിൽ തോമസ് അജയ് എബ്രഹാം, നിഖിൽ സേവിയർ, ദീപിക തായൽ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ക്യാമറ നിസ്മൽ നൗഷാദ്, സംഗീതം സഞ്ജയ് പ്രസന്നൻ, ചിത്രസംയോജനം ഹരി ദേവകി, കലാസംവിധാനം രോഹിത് പെരുമ്പടപ്പിൽ, മേക്കപ്പ്–സംഘട്ടനം അഖിൽ സുരേന്ദ്രൻ, കളറിസ്റ്റ് രജത് രാജഗോപാൽ, ഗാന രചന അമൽ നൗഷാദ്, സൗണ്ട് റീ റെക്കോർഡിങ് മിക്സർ സിനോയ് ജോസഫ്, സൗണ്ട് ഡിസൈൻ അതുൽ വിജയൻ, ദിൽരാജ് ഗോപി, സഞ്ജയ് പ്രസന്നൻ, വസ്ത്രാലങ്കാരം ശരത് വി.ജെ. , കാസ്റ്റിങ് പാർട്ണർ ചാൻസ്, അസോഷ്യേറ്റ് ഡയറക്ടേഴ്സ് അബ്സർ ടൈറ്റസ്, ബിനു കെ പ്രകാശ്, ആദർശ് കെ അച്യുതൻ, ലാൽ കൃഷ്ണ മുരളി, ശ്രീരാഗ് ജയൻ, കാവ്യ രാജേഷ്, മഹിമ രാധാകൃഷ്ണൻ, ചീഫ് അസ്സോസിയേറ്റ് ക്യാമറ ആദിൽ അഹമ്മദ്, ഷെറിൽ ലാൽ എം.കെ., അസോസിയേറ്റ് ക്യാമറ ഫെൽഡസ് ഫ്രെഡി. പ്രദീപ് ശ്രീധരൻ, ലോയ്സ്റ്റൺ സെബാസ്റ്റിയൻ , ജോൺ ആനന്ദ് എബ്രഹാം എന്നിവർ ചിത്രത്തിൽ നിർമാണ പങ്കാളിൽ ആണ്.
കാലാ കാലങ്ങൾ ആയി നമ്മുടെ രാജ്യത്തു നില നിൽക്കുന്ന ജാതീയ ചിന്തകളും, അവയിലൂടെ ചിലർ അധികാര സ്ഥാനങ്ങൾ ആർജ്ജിച്ചെടുക്കുന്നതും, അതിന്റെ പരിണിത ഫലങ്ങളും എല്ലാം ചിത്രം തുറന്നു കാണിക്കുന്നുണ്ട്. ഒരു കള്ളനും ഒരു നാട്ടിലെ ദേവി സങ്കൽപ്പവും, തങ്ങളുടെ ജീവൻ രക്ഷിക്കാൻ ആയി ഒരു രാത്രി ഒന്നിച്ചു പോരാടുന്നതാണ് സിനിമയുടെ പ്രമേയം.