നങ്ങേലിയെ കണ്ട് തിയറ്ററിലിരുന്ന് കരച്ചിലടക്കാനാവാതെ കയാദു; വിഡിയോ

Mail This Article
പത്തൊൻപതാം നൂറ്റാണ്ടിൽ നങ്ങേലിയായി എത്തി പ്രേക്ഷകരുടെ ഇഷ്ടം നേടുകയാണ് കയാദു ലോഹര്‍. പൂനൈ മോഡലായ നടിയുടെ ആദ്യ മലയാള ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്. ഇപ്പോഴിതാ സിനിമയിലെ തന്റെ ഇൻട്രൊ രംഗം കണ്ട് കണ്ണീർപൊഴിക്കുന്ന കയാദുവിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.
നടൻ സെന്തിൽ കൃഷ്ണ രാജാമണിയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ‘ബിഗ് സ്‌ക്രീനിൽ സ്വന്തം കഥാപാത്രമായ നങ്ങേലിയുടെ ഇൻട്രൊ സീൻ കണ്ടു സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു കയാദു’, എന്നായിരുന്നു വിഡിയോയുടെ അടിക്കുറിപ്പ്.
പൂനൈ മോഡലും നടിയുമായ കയാദു മറാഠി, കന്നഡ സിനിമകളിലൂടെ ശ്രദ്ധേയയാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ നങ്ങേലിയായി അതിഗംഭീരമായ പകർന്നാട്ടമാണ് കയാദു നടത്തിയിരിക്കുന്നതെന്ന് പ്രേക്ഷകർ പറയുന്നു. ചിത്രത്തിൽ ആക്‌ഷൻ, നൃത്ത രംഗങ്ങളിൽ ഉൾപ്പെടെ മികച്ച പ്രകടനമാണ് നടി കാഴ്ചവയ്ക്കുന്നത്.