ADVERTISEMENT

ജാൻവി കപൂറിനെ നായികയാക്കി മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ‘മിലി’ നവംബർ നാലിന് തിയറ്ററുകളിൽ. ജാൻവിയുടെ അച്ഛനും നിർമാതാവുമായ ബോണികപൂർ ആണ് നിർമാണം. മലയാളത്തിൽ അന്ന ബെൻ നായികയായി 2019 ൽ റിലീസ് ചെയ്ത ‘ഹെെലന്റെ’ റീമേക്ക് ആണ് ‘മിലി’. മാത്തുക്കുട്ടി തന്നെയാണ് ചിത്രം ഹിന്ദിയിലും ഒരുക്കുന്നത്. സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു.

 

മലയാളത്തിലേക്ക് മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാർഡ് കൊണ്ടുവന്ന സിനിമയാണ് 2019-ൽ പുറത്തിറങ്ങിയ 'ഹെലൻ'. കഥയിലെ പുതുമകൊണ്ടും അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടിയ സ‍ർവൈവൽ ത്രില്ലര്‍ ആയിരുന്നു ചിത്രം. 67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മലയാളത്തിന് അഭിമാനമായ രണ്ടു അവാർഡുകളാണ് ഹെലെൻ വാങ്ങികൂട്ടിയത്. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരവും മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്കാരവും ചിത്രം നേടി.

 

ഹെലൻ സിനിമയുടെ തമിഴ് പതിപ്പ് 'അൻപിർക്കിനിയാൾ' ഈയിടെ പുറത്തിറങ്ങിയിരുന്നു. അന്ന ബെന്നും ലാലും അവതരിപ്പിച്ച വേഷങ്ങളിൽ അരുണ്‍ പാണ്ഡ്യനും മകള്‍ കീര്‍ത്തി പാണ്ഡ്യനും അഭിനയിച്ചു. തമിഴിൽ ശ്രദ്ധേയ സിനിമകളൊരുക്കിയ ഗോകുലായിരുന്നു സിനിമയുടെ സംവിധായകൻ.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com