തോക്കെടുത്ത് ഗ്യാങ്സ്റ്ററായി ദുൽഖർ; കിങ് ഓഫ് കൊത്ത ഗംഭീര ട്രെയിലർ

Mail This Article
ദുൽഖർ സൽമാന്റെ മാസ് ആക്‌ഷൻ എന്റർടെയ്നർ കിങ് ഓഫ് കൊത്തയുടെ ട്രെയിലർ പുറത്ത്. ഷാറുഖ് ഖാൻ, മോഹൻലാൽ, സൂര്യ, നാഗാർജുന തുടങ്ങിയ വമ്പൻ താരങ്ങളാണ് ട്രെയിലർ ഒദ്യോഗികമായി റിലീസ് ചെയ്തത്. മിനിറ്റുകള്‍ കൊണ്ട് പതിനായിരങ്ങൾ ട്രെയിലർ കണ്ടുകഴിഞ്ഞു. ദുൽഖറിന്റെ മാസ് ലുക്കും കിടിലൻ ഡയലോഗുകളുമാണ് ട്രെയിലറിന്റെ മുഖ്യ ആകർഷണം.
അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിങ് ഓഫ് കൊത്ത’. സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും ചേർന്നു ചിത്രം നിർമിക്കുന്നു. കണ്ണൻ എന്ന കഥാപാത്രമായി തെന്നിന്ത്യയിൽ ഡാൻസിങ് റോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ ഷബീർ കല്ലറക്കൽ എത്തുന്നു. ഷാഹുൽ ഹസ്സൻ എന്ന പൊലീസ് ഉദ്യോഗസ്ഥനായി തമിഴ് താരം പ്രസന്ന എത്തുന്നു. താര എന്ന കഥാപാത്രത്തിൽ ഐശ്വര്യാ ലക്ഷ്മിയും മഞ്ജുവായി നൈലാ ഉഷയും വേഷമിടുന്നു. രഞ്ജിത്ത് ആയി ചെമ്പൻ വിനോദ്, ടോമിയായി ഗോകുൽ സുരേഷ്, ദുൽഖറിന്റെ കഥാപാത്രത്തിന്റെ അച്ഛനായ കൊത്ത രവിയായി ഷമ്മി തിലകൻ, മാലതിയായി ശാന്തി കൃഷ്ണ, ജിനുവായി വാടാ ചെന്നൈ ശരൺ, റിതുവായി അനിഖാ സുരേന്ദ്രൻ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളിലെത്തുന്നത്.
ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. ആക്‌ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ഛായാഗ്രഹണം:നിമിഷ് രവി, സ്ക്രിപ്റ്റ് : അഭിലാഷ് എൻ. ചന്ദ്രൻ, പ്രൊഡക്‌ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം: പ്രവീൺ വർമ, സ്റ്റിൽസ്: ഷുഹൈബ് എസ്.ബി.കെ, പ്രൊഡക്‌ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, മ്യൂസിക്: സോണി മ്യൂസിക്, വിതരണം: വെഫേറർ ഫിലിംസ്, പിആർഓ പ്രതീഷ് ശേഖർ. ചിത്രം ഓഗസ്റ്റിൽ തിയറ്റുകളിലെത്തും.