ADVERTISEMENT

പ്രേക്ഷകർ  സിനിമയെ സ്വീകരിക്കുന്നതാണ് ഏറ്റവും വലിയ അവാർഡ് അത് കിട്ടിക്കഴിഞ്ഞു, ദേശീയ പുരസ്‌കാരം അതിമധുരമാണ് എന്ന് മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച ഹോമിന്റെ സംവിധായകൻ റോജിൻ തോമസ്. പുരസ്‌കാരങ്ങൾ കൂടുതൽ നന്നായി ചെയ്യാനുള്ള പ്രചോദനം നൽകുമെന്നും അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും റോജിൻ പറഞ്ഞു.

 

‘‘ഹോമിന് അവാർഡ് ലഭിച്ചതിൽ വലിയ സന്തോഷമുണ്ട്. ഹോം ഇറങ്ങിയിട്ട് രണ്ടുവർഷമായി ഇപ്പോഴും ജനങ്ങൾ അതിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നു. ദേശീയതലത്തിൽ അംഗീകാരം കിട്ടുന്നത് വലിയ കാര്യമാണ് അങ്ങനെ ഒരു അവാർഡ് കിട്ടിയതിൽ വലിയ സന്തോഷമുണ്ട്. ജനങ്ങൾ സിനിമ ഏറ്റെടുക്കുന്നതാണ് വലിയ അവാർഡ്. പിന്നെ അവാർഡ് പ്രഖ്യാപിക്കുമ്പോൾ ഏതൊരു ഫിലിം മേക്കറും പ്രതീക്ഷിക്കുമല്ലോ അതുപോലെ പ്രതീക്ഷിച്ചിരുന്നു. സിനിമയ്ക്ക് അംഗീകാരം ലഭിക്കുമ്പോൾ അത് സന്തോഷമാണ് കൂടുതൽ നന്നായി ചെയ്യാനുള്ള പ്രചോദനം ലഭിക്കും.  

 

സിനിമ ഏതെങ്കിലും രീതിയിൽ ശ്രദ്ധിക്കപ്പെടണം എന്നേ ആഗ്രഹിച്ചിട്ടുള്ളൂ. എവിടെ പോയാലും ഹോമിന്റെ സംവിധായകൻ എന്ന് കേൾക്കുമ്പോൾ അവർക്ക് ആ സിനിമയെപ്പറ്റി കേട്ടിട്ടുണ്ട് എന്നുള്ളതാണ് ഏറ്റവും വലിയ അവാർഡ് അത്തരം അവാർഡ് ജനങ്ങൾ തന്നുകഴിഞ്ഞു. ഇത് അതിനു മുകളിൽ ഒരു അതിമധുരം കിട്ടിയതുപോലെ ആണ്. പുരസ്‌കാരം വലിയ ഉത്തരവാദിത്തമാണ് നൽകുന്നത്. " റോജിൻ തോമസ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com