യുഎസില്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധികാരം ഏറ്റെടുത്തതിനു പിന്നാലെ നടത്തിയ പ്രഖ്യാപനങ്ങളുടെ ഞെട്ടലിലാണല്ലോ ലോകം. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരെണ്ണമാണ് കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള 2015ലെ പാരിസ് ഉടമ്പടിയിൽനിന്ന് പിന്മാറുമെന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം വർധിക്കുന്ന പ്രയാസം അനുഭവിക്കുന്ന രാജ്യങ്ങളെയെല്ലാം നിരാശയിലാഴ്ത്തുന്നതായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ആഗോള താപനം നിയന്ത്രിക്കുന്നതിന് സഹകരിച്ചു പ്രവർത്തിക്കാം എന്ന് 200 ലോകരാഷ്ട്രങ്ങൾ ചേർന്നു തീരുമാനിച്ചതാണു പാരിസ് ഉടമ്പടി. ആഗോള താപനത്തിന്റെ തോത് കുറച്ചുകൊണ്ടുവരാൻ കൃത്യമായ ലക്ഷ്യത്തോടെ നടപടികൾ സ്വീകരിക്കാമെന്നാണ് പാരിസ് ഉച്ചകോടിയിൽ തീരുമാനിച്ചത്. വ്യവസായവൽക്കരണം സംഭവിച്ച 19–ാം നൂറ്റാണ്ടിന്റെ അവസാനം ലോകം അനുഭവിച്ച ചൂടിനേക്കാൾ 1.5 ഡിഗ്രി സെൽഷ്യസ് മാത്രം കൂടുന്നതിലേക്ക് ആഗോള താപനിലയെ ഒതുക്കി നിർത്തുക എന്ന ലക്ഷ്യത്തിനായാണ് ഈ പോരാട്ടം. എന്നാൽ ഇതിനായി വ്യവസായവൽകൃത രാജ്യങ്ങളാണ് കൂടുതൽ വിട്ടുവീഴ്ച ചെയ്യേണ്ടിയിരുന്നത്.

loading
English Summary:

Expanding South Atlantic Anomaly : A Growing Threat to Satellites and Our Planet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com