ADVERTISEMENT

സലാറിലെ പൃഥ്വിരാജിന്റെ ലുക്ക് എന്ന പേരിൽ പൃഥ്വിരാജിന്റെ വ്യാജ ചിത്രം പ്രചരിക്കുന്നു. വരദരാജ മന്നാർ എന്ന പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ ലുക്ക് പുറത്തായി എന്ന പേരിലാണ് ചിത്രം പ്രചരിക്കുന്നത്. എന്നാൽ സംഗതി വ്യാജനാണ്.  സൽമാൻ ഖാന്റെ ബോഡിയില്‍ പൃഥ്വിയുടെ തലയും കയ്യും കയറ്റിയാണ് വ്യാജനെ നിർമിച്ചിരിക്കുന്നത്.

പൃഥ്വിയോട് അടുത്ത വൃത്തങ്ങളും ചിത്രം വ്യാജമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനത്തില്‍ കഥാപാത്രത്തിന്റെ ലുക്ക് അണിയറ പ്രവർത്തകർ തന്നെ റിലീസ് ചെയ്തിരുന്നു.

പ്രഭാസിനെ നായകനാക്കി കെജിഎഫ് സംവിധായകനായ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാറില്‍ വരദരാജ മന്നാര്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നുണ്ട്.  200 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പൃഥ്വി വില്ലന്‍ കഥാപാത്രത്തെയാണോ അവതരിപ്പിക്കുന്നതെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ശ്രുതി ഹസനാണ് സലാറിലെ നായിക. ജഗപതി ബാബു, ഈശ്വരി റാവു, മധു ഗുരുസ്വാമി എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളില്‍ എത്തുന്നത്. ചിത്രം ഡിസംബർ 22ന് തിയറ്റുകളിലെത്തും.

English Summary:

Prithviraj's new look in Salaar movie.: Here is the Truth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com