സുവർണ വിജയ ജ്വാല ഇന്ദിര പോയിന്റിൽ

Mail This Article
പോർട്ട് ബ്ലെയർ ∙ പാക്കിസ്ഥാനെതിരെ 1971 ലെ യുദ്ധ വിജയത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ‘സുവർണ വിജയ ജ്വാല’ ആൻഡമൻ നിക്കോബാർ ദ്വീപിലെ ഇന്ദിര പോയിന്റിൽ എത്തി.
ഇന്ത്യൻ സേനകളുടെ സംയുക്ത വിഭാഗമായ ആൻഡമൻ നിക്കോബാർ കമാൻഡ് വഹിക്കുന്ന ജ്വാല ഞായറാഴ്ചയാണ് രാജ്യത്തിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള ഇന്ദിര മുനമ്പിലെത്തിയത്. ദേശീയ പതാക ഉയർത്തുകയും ഇവിടെനിന്നു മണ്ണു ശേഖരിക്കുകയും ചെയ്തു.
ആൻഡമന്റെ വടക്കേ അറ്റത്തുള്ള ലാൻഡ്ഫാൾ ദ്വീപിൽനിന്ന് എല്ലാ ദ്വീപുകളിലൂടെയും സഞ്ചരിച്ചാണ് ഇന്ദിര പോയിന്റിലെത്തിയത്. കഴിഞ്ഞ വർഷം ഡിസംബർ 16 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിജയ ജ്വാല തെളിയിച്ചത്. രാജ്യം മുഴുവൻ ജ്വാല സഞ്ചരിക്കും.
English Summary: Vijay Jwala in Andaman