ADVERTISEMENT

∙ചന്ദ്രയാൻ 3 ദൗത്യത്തെ ബഹിരാകാശത്തേക്കു വഹിക്കുക എൽവിഎം 3 എം4 എന്ന അത്യാധുനിക റോക്കറ്റാണ്.

∙ 43.5 മീറ്റർ പൊക്കവും 4 മീറ്റർ വിസ്തീർണവും.

∙ ഇസ്‌റോയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റ്.

∙ ജിഎസ്എൽവി മാർക് ത്രീ എന്നു മുൻപ് ഇത് അറിയപ്പെട്ടിരുന്നു.

∙ വിക്ഷേപണസമയത്തെ ഭാരം 640 ടണ്ണാണ്. ജിയോസിങ്ക്രണസ് ട്രാൻസ്ഫർ ഓർബിറ്റിലേക്ക് 4000 കിലോയും ലോവർ എർത് ഓർബിറ്റിലേക്ക് 8000 കിലോയും ഭാരമെത്തിക്കാൻ കഴിവുണ്ട്. 

∙ 3 ഇന്ധന സ്റ്റേജുകൾ. ആദ്യ സ്റ്റേജിൽ ഖര ഇന്ധനം, പിന്നീട് ദ്രാവക, ക്രയോജനിക് എൻജിനുകൾ. ഇന്ത്യയുടെ ഏറ്റവും വലിയ ക്രയോജനിക് ഏൻജിനായ സി20 ഇതിൽ ഉപയോഗിക്കുന്നു.

∙ ആദ്യമുപയോഗിച്ചത് 2014 ഡിസംബർ 18ന്

∙ പ്രധാനദൗത്യങ്ങൾ: ആസ്‌ട്രോസാറ്റ്, ചന്ദ്രയാൻ 2 തുടങ്ങിയവ

ഇറങ്ങുന്നതിവിടെ

ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയ്ക്കടുത്താണ് ചന്ദ്രയാൻ ത്രീ ലാൻഡറിനെ ഇറക്കാൻ ശ്രമിക്കുന്നത്. ചന്ദ്രയാൻ 2 ദൗത്യത്തിലെ വിക്രം ലാൻഡർ ഇറക്കാൻ ശ്രമിച്ച മേഖലയിൽനിന്നു 100 കിലോമീറ്റർ അകലെയാണിത്. പൊക്കമുള്ള പാറകൾ നിറഞ്ഞ മേഖലയാണിവിടം. മാൻസിനസ് സി, സിംപേലിയസ് എൻ എന്നീ പടുകുഴികൾക്കിടയിലായായിരുന്നു ചന്ദ്രയാൻ 2 ഇറക്കാൻ ശ്രമിച്ചത്.

ചന്ദ്രന്റെ ദക്ഷിണധ്രുവം ശാസ്ത്രജ്ഞർക്കു താൽപര്യമുള്ള മേഖലയാണ്. ഇവിടെ ഐസ് രൂപത്തിൽ വലിയ ജലനിക്ഷേപമുണ്ട്. ഇവിടുള്ള പടുകുഴികളിൽ പലതിലും സൂര്യപ്രകാശമെത്താറില്ല. പ്രാചീനകാല സൗരയൂഥത്തെക്കുറിച്ചുള്ള സൂചനകൾ ഇവയിൽ കണ്ടേക്കാമെന്നാണ് പ്രതീക്ഷ. ചന്ദ്രനിലെ സവിശേഷതയാർന്ന മേഖലയായ എയ്റ്റ്കിൻ ബേസിൻ, 9.05 കിലോമീറ്റർ പൊക്കമുള്ള എപ്‌സിലോൺ കൊടുമുടി തുടങ്ങിയവയൊക്കെ ദക്ഷിണധ്രുവത്തിലാണ്.

English Summary : Chandrayaan 3 mission launch using LVM 3 M4 launch vehicle

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com