രാജസ്ഥാൻ: കൂട്ടായ നേതൃത്വത്തിന് ബിജെപി നീക്കം
Mail This Article
ന്യൂഡൽഹി ∙ വർഷാവസാനം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന രാജസ്ഥാനിൽ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടാൻ ബിജെപി ദേശീയ നേതൃത്വത്തിനു വിമുഖതയുണ്ടെന്നു സൂചന. പകരം, കൂട്ടായ നേതൃത്വമെന്ന നിലയിൽ സംസ്ഥാനത്തെ മുൻനിര നേതാക്കളെ അണിനിരത്താനാണു താൽപര്യം.
പാർട്ടി സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള പാർട്ടി കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗത്തിനു മുൻപ് വസുന്ധരയുമായി നഡ്ഡയും അമിത് ഷായും കൂടിക്കാഴ്ച നടത്തി. പാർട്ടി പ്രസിഡന്റ് ജെ.പി.നഡ്ഡയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, ഭൂപേന്ദ്ര യാദവ്, കൈലാഷ് ചൗധരി, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയവർ പങ്കെടുത്തു.
English Summary: BJP moves for collective leadership in Rajasthan