ADVERTISEMENT

തൊടുപുഴ ∙ പൊള്ളുന്ന വേദനയിൽ കുമാരി പുഷ്പൻ ഐസിയുവിലെ നഴ്സിനോട് പറഞ്ഞു: എനിക്കെന്റെ കുഞ്ഞിമണിയെ കാണണം. ദേഹമാകെ നീറുമ്പോഴും ആ അമ്മ കൃത്യമായി ഓർത്തു പറഞ്ഞ നമ്പർ നഴ്സ് എഴുതിയെടുത്തു. ഇളയമകനായ ശ്രീരാഗിനെയാണ് കുഞ്ഞിമണിയെന്ന് കുമാരി വിളിച്ചിരുന്നത്. ശ്രീരാഗിന് ആശുപത്രിയിൽനിന്ന് ഫോണെത്തി. ശ്രീരാഗ് ആശുപത്രിയിലേക്കു കുതിച്ചെങ്കിലും അവിടെയെത്തുംമുൻപ് അമ്മ ബോധരഹിതയായി. 

കളമശേരിയിലെ സ്ഫോടനത്തിൽ 90% പൊള്ളലേറ്റു മരിച്ച കാളിയാർ സ്വദേശി കുമാരിയുടെ അവസാന ആഗ്രഹമായിരുന്നു ഇളയ മകനെ കാണണമെന്നത്. 13 വർഷം മുൻപാണ് കുമാരിയുടെ ഭർത്താവ് പുഷ്പൻ മരിച്ചത്. തുടർന്ന് കുടുംബം സാമ്പത്തികമായി തകർന്നു. സ്വന്തമായി വീടില്ല, മക്കൾക്ക് സ്ഥിര വരുമാനമില്ല. തൊഴിലുറപ്പിൽനിന്ന് കിട്ടുന്നതായിരുന്നു ഏക വരുമാനം.

സ്വന്തമായുണ്ടായിരുന്ന സ്ഥലം ഭർത്താവ് മരിച്ചപ്പോഴുണ്ടായ കടം വീട്ടാൻ വിൽക്കേണ്ടി വന്നതോടെ ഭൂരഹിതയുമായി. ലൈഫ് മിഷനിൽ വീടും സ്ഥലവും ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം കുമാരിയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ചശേഷം തൊടുപുഴ പൊതുശ്മശാനത്തിൽ സംസ്കാരം നടത്തി. മൂത്തമകൻ: ശ്രീരാജ്. മരുമകൾ: ദിവ്യ.

English Summary:

Kalamassery blast: Before dying, Kumari recalled her son's phone number

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com