ജമ്മുവിൽ 219 ‘അതീവ സുരക്ഷാ’ ബൂത്തുകൾ; 2 മണ്ഡലത്തിൽ സ്ഥാനാർഥികൾ 33
Mail This Article
ജമ്മു കശ്മീരിൽ ആകെയുള്ളത് ആറു ലോക്സഭാ മണ്ഡലങ്ങൾ, അവിടേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത് അഞ്ചു ഘട്ടങ്ങളിലായി. ആദ്യം ഘട്ടം തിരഞ്ഞെടുപ്പ് നടക്കുന്നത് ജമ്മുവിലും ബാരാമുള്ളയിലും. അതിൽ ജമ്മുവിലെ 219 ബൂത്തുകൾ രാജ്യാന്തര അതിർത്തിയോടും നിയന്ത്രണ രേഖയോടും ചേർന്നുള്ളവ.
അതീവസുരക്ഷ വേണ്ട ഈ ‘ഹൈപ്പർ സെൻസിറ്റീവ്’ ബൂത്തുകൾ ഉൾപ്പെടെ ആദ്യഘട്ട വോട്ടെടുപ്പിന് ജമ്മുവിലുള്ളത് 2740 പോളിങ് സ്റ്റേഷനുകൾ. ഏറ്റവും പുതിയ കണക്കനുസരിച്ച് ജമ്മു മണ്ഡലത്തിൽ 20,00,485 വോട്ടർമാരുണ്ട്. 24 സ്ഥാനാർഥികളും. പാക്ക് അതിർത്തിയോടു ചേർന്നുള്ള ജമ്മു, സാംബ, രജൗരി, പൂഞ്ച് മേഖലകളിൽ കനത്ത കാവലാണ് സൈന്യം ഒരുക്കിയിരിക്കുന്നത്.
ബാരാമുള്ളയിൽ മത്സരത്തിനുള്ളത് 9 സ്ഥാനാർഥികളാണ്. 13,08,541 വോട്ടർമാരുള്ള മണ്ഡലത്തിൽ 1749 പോളിങ് സ്റ്റേഷനുകളും. നിയന്ത്രണ രേഖയോടു ചേർന്നു സ്ഥിതി ചെയ്യുന്ന ബാരാമുള്ളയിലെ പോളിങ് സ്റ്റേഷനുകളിലും കനത്ത സുരക്ഷയാണ് (സ്റ്റോറിക്കൊപ്പമുള്ള ഗ്രാഫുകളിൽ ഉപയോഗിച്ചിരിക്കുന്നത് 2014ലെ ഡേറ്റ)