ADVERTISEMENT

ന്യൂഡല്‍ഹി ∙ അത്യാധുനിക (ഹൈടെക്) ആയുധ സംവിധാനങ്ങളുടെ വികസന, ഉൽപാദന സഹകരണ പദ്ധതികളിലൂടെ ഇന്ത്യയും ഇസ്രായേലും പരസ്പരമുള്ള പ്രതിരോധ പങ്കാളിത്തം വർധിപ്പിക്കുന്നു. ഇന്ത്യൻ പ്രതിരോധ സെക്രട്ടറിയും ഇസ്രയേൽ പ്രതിരോധ സെക്രട്ടറിയും നേതൃത്വം നൽകുന്ന വർക്കിങ് ഗ്രൂപ്പിനു കീഴിൽ ഇത്തരം പദ്ധതികൾ നടപ്പാക്കുന്നതിന് പുതിയ സബ് ഗ്രൂപ്പ് സ്ഥാപിച്ചു.

സാങ്കേതികവിദ്യ, സഹകരണാടിസ്ഥാനത്തിൽ വികസനവും നിർമാണവും, സാങ്കേതിക സുരക്ഷ, നിർമിതബുദ്ധി, പുതിയ കണ്ടെത്തലുകൾ, മൂന്നാം രാജ്യങ്ങളിലേക്കുള്ള സംയുക്തമായ കയറ്റുമതി എന്നിവയ്ക്കാണ് പുതിയ സബ് ഗ്രൂപ്പ് കണ്ടുവരുന്നത്. രണ്ടു ദശബ്ദങ്ങളായി ഇന്ത്യയ്ക്ക് ആയുധങ്ങൾ നൽകുന്ന നാലു രാജ്യങ്ങളിൽ ഒന്നാണ് ഇസ്രയേൽ. വർഷാവർഷം ഒരു ബില്യന്‍ ഡോളറിന്റെ ആയുധ ഇടപാടുകളാണു നടക്കുന്നത്.

ഇന്ത്യൻ പ്രതിരോധ വ്യവസായം ശക്തിപ്പെടുന്നതിനാൽ കൂടുതൽ ഗവേഷണ, വികസന, ഉൽപാദന പദ്ധതികൾ ആരംഭിക്കേണ്ടതിന്റെ ആവശ്യകത ഇരുരാജ്യങ്ങൾക്കും അനുഭവപ്പെടും. മിസൈലുകൾ, സെൻസറുകൾ, സൈബർ സുരക്ഷ, വിവിധ പ്രതിരോധ സബ് സിസ്റ്റം തുടങ്ങിയവയില്‍ ഇസ്രയേല്‍ മികച്ചവരാണെന്ന് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

English Summary: India & Israel to co-develop hi-tech weapon systems

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com