ADVERTISEMENT

കൊച്ചി ∙ ആലുവയിലെ നിയമ വിദ്യാർഥിനി മോഫിയ പർവീണിന്റെ ആത്മഹത്യയിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അൻവർ സാദത്ത് എംഎൽഎ മുഖ്യമന്ത്രിക്ക് നൽകിയ കത്ത് ഡിജിപിക്ക് കൈമാറി. തുടർനടപടി സ്വീകരിക്കാനുള്ള നിർദേശത്തോടെയാണ് കത്ത് കൈമാറിയിരിക്കുന്നത്.

കേസിൽ ആരോപണ വിധേയനായ സിഐ സി.എൽ.സുധീറിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് അൻവർ സാദത്ത് മുഖ്യമന്ത്രിക്ക് കത്തയച്ചത്. ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചത് ഗുരുതര വീഴ്ചയാണെന്നും കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥർ പുനരന്വേഷണം നടത്തണമെന്നാണ് ആവശ്യം.

English Summary: Mofiya Parveen suicide case reinvestigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com