മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകൾ രഹ്ന പ്രചരിപ്പിച്ചു, ഇളവരുത്: കേരളം സുപ്രീംകോടതിയിൽ

Mail This Article
ന്യൂഡൽഹി ∙ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസിൽ ആക്ടിവിസ്റ്റ് രഹ്‍ന ഫാത്തിമയ്ക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് കേരളം സുപ്രീംകോടതിയിൽ. മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ കോടതിയിൽ കേരളം സത്യവാങ്മൂലം നൽകി.
ജാമ്യവ്യവസ്ഥ രഹ്ന പലതവണ ലംഘിച്ചു. മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകൾ വീണ്ടും പ്രചരിപ്പിച്ചെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയുള്ള രഹ്നയുടെ ഹർജി തള്ളണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു.
ഹർഷദ് വി.ഹമീദ് ആണ് സംസ്ഥാനത്തിനായി സത്യവാങ്മൂലം സമർപ്പിച്ചത്. ശബരിമലയിൽ ക്ഷേത്ര ദർശനത്തിന് ശ്രമിച്ച രഹ്നയ്ക്കെതിരെ പത്തനംതിട്ട പൊലീസ് കേസെടുക്കുകയും പിന്നീട് ഹൈക്കോടതി ജാമ്യം നൽകുകയുമായിരുന്നു. ഈ ജാമ്യത്തിലെ വ്യവസ്ഥകൾ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് രഹ്ന സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
English Summary: Sabarimala case: State submit affidavit against Rehana Fathima in Supreme court