സൈബർ തട്ടിപ്പില്‍ ഒന്നര ലക്ഷം നഷ്ടപ്പെട്ട ഭാര്യയെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്
Mail This Article
ഭുവനേശ്വർ ∙ സൈബര്‍ തട്ടിപ്പിനിരയായി ഒന്നര ലക്ഷം രൂപ നഷ്ടമായെന്ന് കുറ്റസമ്മതം നടത്തിയ യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി. ഒഡിഷയിലെ കെന്ദ്രപ്പാറ ജില്ലയിലാണ് സംഭവം. 32 കാരിയായ യുവതിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് ഭര്‍ത്താവ് നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
മുസ്‌ലിം വനിതാ വിവാഹാവകാശ സംരക്ഷണ നിയമം അനുസരിച്ചും സ്ത്രീധന നിരോധന നിയമം അനുസരിച്ചും ഭര്‍ത്താവിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തെന്ന് കെന്ദ്രപ്പാറ പൊലീസ് അറിയിച്ചു. 15 വര്‍ഷത്തെ ദാമ്പത്യമാണ് മുത്തലാഖിലൂടെ ഭര്‍ത്താവ് അവസാനിപ്പിച്ചത്. ഇയാള്‍ നിലവില്‍ ഗുജറാത്തിലേക്ക് കടന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുത്തലാഖിലൂടെയുള്ള വിവാഹ മോചനം അസാധുവും നിലവില്‍ കുറ്റകരവുമാണ്.
English Summary: Odisha man gives triple talaq to wife as she lost money to cyber fraud