1.510 ഗ്രാം എംഡിഎംഎയുമായി കണ്ണൂരിൽ ഒരാൾ പിടിയിൽ

Mail This Article
കണ്ണൂർ∙ ചക്കരക്കലിൽ 1.510 ഗ്രാം തൂക്കം വരുന്ന എംഡിഎംഎയുമായി ഒരാൾ പൊലീസ് പിടിയിൽ. മുട്ടോളംപാറ സ്വദേശി റെനീഷ് (36) ആണ് അറസ്റ്റിലായത്. എൻഡിപിഎസ് നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തു.
ഇയാൾ മുൻപും ചക്കരക്കൽ പൊലീസ് സ്റ്റേഷനിലും കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലും എൻഡിപിഎസ് കേസുകളിലും ക്രിമിനൽ കേസുകളിലും പ്രതിയായിരുന്നു. ചക്കരക്കൽ ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാർ ഐപിഎസിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ലഹരി മരുന്നിന്റെ ഉപയോഗവും വിൽപനയും തടയുന്നതിനായി കണ്ണൂർ സിറ്റി പൊലീസ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കണ്ണൂർ സിറ്റി ഡാൻസാഫും, അതാത് സ്റ്റേഷൻ പരിധിയിലെ പൊലീസും ചേർന്ന് ശക്തമായ പരിശോധനകൾ നടത്തിവരികയാണ്.
ലഹരിമരുന്ന് ഉപയോഗിക്കുന്നവരെയും വിൽപന നടത്തുന്നവരെയും കണ്ടെത്തി ഇവർക്കെതിരെ കർശന നടപടികൾ സ്വീകരിച്ചു വരുന്നതായി പൊലീസ് അറിയിച്ചു.
English Summary: MDMA Arrest At Kannur