ADVERTISEMENT

ഷോളയൂർ∙ പ്രദേശവാസിയുടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ആദിവാസി സ്ത്രീ മരിച്ചു. അട്ടപ്പാടി ഷോളയൂർ വെച്ചപ്പതിക്കടുത്ത് വീരകൽമേട്ടിലെ മാരി (68) ആണു മരിച്ചത്. ഇന്നലെ രാത്രി ഏഴിന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണു മരണം. ജൂലൈ 19നു രാത്രിയാണു മാരി ദാരുണമായി ആക്രമിക്കപ്പെട്ടത്. പ്രദേശവാസിയായ സെന്തിൽകുമാറാണ് ആക്രമിച്ചത്. മാരിയെയും മകൾ ലക്ഷ്മിയെയും ലക്ഷ്മിയുടെ മരുമകൾ ഉഷയെയും സെന്തിൽകുമാർ വീട്ടിൽ കയറി മർദ്ദിക്കുകയായിരുന്നു. 

പരുക്കേറ്റു ചോരവാർന്നു വീട്ടിൽ കിടന്നിരുന്ന ഇവരെ ഷോളയൂർ എസ്ഐ ഫൈസൽ കോരോത്തിന്റെ നേതൃത്വത്തിൽ പൊലീസ് എത്തിയാണ് ആശുപത്രിയിലേക്കു മാറ്റിയത്. മൂന്നു പേരെയും അര കിലോമീറ്ററോളം ചുമന്നും പിന്നീട് മൂന്നു കിലോമീറ്റർ പൊലീസ് ജീപ്പിലും ആംബുലൻസിലുമായാണ് കോട്ടത്തറ ട്രൈബൽ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജിലുമെത്തിച്ചത്. ലക്ഷ്മിയും ഉഷയും ചികിത്സയിലാണ്. പ്രതി സെന്തിൽകുമാർ റിമാൻഡിലാണ്.

English Summary: Tribal woman who was attacked died in Sholayoor

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com