മുട്ടിൽ മരംമുറി; അന്വേഷണ ഉദ്യോഗസ്ഥൻ മാറുന്നത് കുറ്റപത്രം വൈകിക്കില്ല: മന്ത്രി
Mail This Article
കോഴിക്കോട്∙ മുട്ടിൽ മരംമുറി കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി വി.വി. ബെന്നി മാറുന്നത് കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിനെ ബാധിക്കില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. കേസ് ശക്തമായി തന്നെ മുന്നോട്ട് കൊണ്ടു പോകുമെന്നും ശശീന്ദ്രൻ വ്യക്തമാക്കി.
‘കേസിലെ കുറ്റപത്രം ഉടൻ സമർപ്പിക്കും. എന്തുകൊണ്ടാണ് അദ്ദേഹം അത്തരം ഒരു ആവശ്യവുമായി പോയതെന്ന് അറിയില്ല. ഒരു ഉദ്യോഗസ്ഥാൻ മാറിയതു കൊണ്ട് ഒന്നും തടസപ്പെടില്ല.’– ശശീന്ദ്രൻ പറഞ്ഞു.
കോഴിക്കോട്ടെ ആനക്കൊമ്പ് കേസില്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്നും മന്ത്രി പറഞ്ഞു. അന്തര്‍ സംസ്ഥാന ബന്ധമുള്ള കേസാണിത്. അന്വേഷണത്തില്‍ ഗുരുതര സ്വഭാവമുള്ള വനം വന്യജീവി വേട്ടയാണ് പുറത്തുവരുന്നത്. കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ വനം വിജിലന്‍സ് കൂടുതല്‍ ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
English Summary: Minister A.K. Saseendran On Muttil Tree Felling Case