തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവർ ചാടി, വാഹനം തനിയെ സഞ്ചരിച്ചു–വിഡിയോ

Mail This Article
×
തിരുവനന്തപുരം∙ പേരൂർക്കട അമ്പലമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വാഹനത്തിനു തീപിടിച്ചതോടെ ഡ്രൈവർ പുറത്തേക്ക് ഓടി. അഗ്നിപടർന്ന വാഹനം തനിയെ റോഡിലൂടെ ഏറെ ദൂരം സഞ്ചരിച്ചു. മുന്നോട്ടു നീങ്ങിയ കാർ മറ്റൊരു വാഹനത്തിൽ ഇടിച്ചാണ് നിന്നത്. നാട്ടുകാരുടെ സമയോചിത ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കി.
English Summary:
Car caught fire while running, Thiruvananthapuram
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.