ബന്ദിപ്പൂര്‍ വനമേഖലയിലെ രാത്രിയാത്രാ നിരോധനം: തൽസ്ഥിതി അറിയിക്കാൻ കേരളത്തിനും കേന്ദ്രത്തിനും നിർദേശവുമായി സുപ്രീംകോടതി
Mail This Article
×
ന്യൂഡൽഹി∙ ബന്ദിപ്പൂര്‍ വനമേഖലയിലെ ദേശീയപാത 766 ലെ രാത്രി യാത്രാനിരോധനത്തില്‍ തൽസ്ഥിതി അറിയിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. കേന്ദ്രസര്‍ക്കാരും കേരളവും ഉള്‍പ്പടെയുള്ള കക്ഷികള്‍ക്കാണു ജഡ്ജിമാരായ സജ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിരുടെ ബെഞ്ച് നിര്‍ദേശം നൽകിയത്.
ബദൽ പാത സംബന്ധിച്ച ചില നിർദ്ദേശങ്ങളുണ്ടെന്നും ഇതിൽ ഉടൻ തീരുമാനം അറിയിക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ബന്ദിപ്പൂര്‍ പാതക്ക് പകരം പുതിയ പാതയുടെ സാധ്യതയറിയിക്കാന്‍ സുപ്രീംകോടതി 2019ല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോടു നിര്‍ദേശിച്ചിരുന്നു. ഏപ്രിലില്‍ കേസ് വീണ്ടും പരിഗണിക്കും
English Summary:
Supreme Court ask current stsatus of night traffic ban in Bandipur
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.