ADVERTISEMENT

തിരുവനന്തപുരം∙ കഴക്കൂട്ടത്ത് കെഎസ്ഇബി ട്രാൻസ്ഫോമർ റോഡിലേക്കു വീണു. ഇതുവഴി സഞ്ചരിക്കുകയായിരുന്ന കാർ യാത്രികർ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. സംഭവത്തെ തുടർന്ന് കഴക്കൂട്ടം മുതൽ പള്ളിപ്പുറം വരെയുള്ള ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. 

പള്ളിപ്പുറം സിആർപിഎഫ് ക്യാംപിലേക്ക് കുടിവെള്ളം എത്തിക്കാൻ സ്ഥാപിച്ചിരുന്ന പൈപ്പുകൾ പൊട്ടിയിരുന്നു. അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ശേഷം ഇന്നുരാവിലെ ഈ പൈപ്പിലൂടെ വെള്ളം കടത്തിവിട്ടപ്പോഴാണ് ട്രാൻസ്ഫോർമർ മറിഞ്ഞു വീണത്.  

വെള്ളം കടത്തിവിട്ടപ്പോൾ പൈപ്പ് പൊട്ടുകയും തുടർന്ന് ട്രാൻസ്ഫോമര്‍ സ്ഥാപിച്ചിരുന്ന മണ്ണ് കുതിർന്ന് ട്രാൻസ്ഫോമർ നിലം പതിക്കുകയുമായിരുന്നു. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ട്രാൻസ്ഫോമർ റോഡിരികിലേക്കു മാറ്റി സ്ഥാപിച്ചിരിക്കുകയായിരുന്നു. പൂഴിമണ്ണില്‍‌ സ്ഥാപിച്ചതിനാലാണ് ട്രാൻസ്ഫോമർ വീണതെന്ന് നാട്ടുകാർ ആരോപിച്ചു. 

English Summary:

KSEB Transformer Plunges onto Road In Trivandrum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com