ADVERTISEMENT

ആലപ്പുഴ∙ പൂച്ചാക്കലിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളിയായ ഒഡീഷ സ്വദേശിനി മരിച്ചു. കുത്തിയ സുഹൃത്തിനായി പൊലീസ് തിരച്ചിൽ തുടങ്ങി. ഒഡീഷ സ്വദേശിനി റിത്വിക സാഹു (25) ആണ് മരിച്ചത്. പ്രതി ഒഡീഷ സ്വദേശിയായ സാമുവേൽ (28) ആണെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ നാട്ടിലേക്ക് ഒളിവിൽ പോയി.

പെരുമ്പളം കവലയ്ക്ക് സമീപത്തെ സ്വകാര്യ കമ്പനിയിൽ മാർച്ച് 31നു വൈകിട്ടാണ് റിത്വികയ്ക്ക് കുത്തേറ്റത്. സാമുവേൽ ബൈക്കിലെത്തി കുത്തിയ ശേഷം കടന്നുകളഞ്ഞു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന റിത്വിക വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്.

റിത്വികയും സാമുവേലുമായി അടുപ്പത്തിലായിരുന്നു. സാമുവേലിന് വേറെ ബന്ധമുണ്ടെന്ന് മനസ്സിലാക്കി റിത്വിക ഒഴിവാക്കിയതിന്റെ ദേഷ്യത്തിൽ കുത്തിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സാമുവേലിനെ പിടികൂടാൻ പൂച്ചാക്കൽ പൊലീസ് ഒഡീഷയിലേക്ക് പോയിരിക്കുകയാണ്.

English Summary:

Lady who was being under treatment for a stab wound died at Alappuzha

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com