മത്സ്യമാർക്കറ്റിൽ വോട്ടുചോദിച്ചെത്തിയ മന്ത്രി മൂക്കു പൊത്തി, വിവാദം; വാർത്ത നൽകിയ മാധ്യമപ്രവർത്തകയ്ക്ക് ഭീഷണി, കേസെടുത്തു
Mail This Article
×
മുംബൈ∙ മുംബൈ നോർത്തിലെ ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ പിയുഷ് ഗോയലിനെതിരെ വാർത്ത നൽകിയതിന്റെ പേരിൽ രാത്രി വീടുകയറി ഭീഷണിപ്പെടുത്തിയെന്ന മാധ്യമപ്രവർത്തകയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.
മറാഠി പത്രത്തിലെ മാധ്യമപ്രവർത്തക നേഹ പുരവാണ് പരാതിക്കാരി. ബോറിവ്‌ലിയിലെ മത്സ്യമാർക്കറ്റിൽ വോട്ടുചോദിച്ചെത്തിയ പിയുഷ് ഗോയൽ മൂക്ക് പൊത്തിയെന്നും സ്ത്രീകൾ ഇത് എതിർത്തെന്നുമുള്ള വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് ഭീഷണി.
രാത്രി 10.30ന് നാല് യുവാക്കൾ വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയും മേലിൽ ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. നാല് യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു.
English Summary:
The police registered a case against Union Minister and BJP candidate in Mumbai North Piyush Goyal on the complaint of a journalist
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.