ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ന്യൂഡല്‍ഹി ∙ തടവും പിഴയും ഉൾപ്പെടെ അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടിക്കു കേന്ദ്ര സർക്കാർ. സാധുവായ പാസ്പോർട്ടോ വീസയോ ഇല്ലാതെ ഇന്ത്യയിൽ പ്രവേശിക്കുന്നവർക്ക് 5 വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ചുമത്താനാണു നീക്കം. അനധികൃത കുടിയേറ്റക്കാർക്കു കര്‍ശന ശിക്ഷകൾ വ്യവസ്ഥ ചെയ്യുന്ന ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ബില്‍ 2025 ലോക്‌സഭയില്‍ ഈ സമ്മേളന കാലയളവിൽ അവതരിപ്പിക്കും. അനധികൃത കുടിയേറ്റക്കാർക്കെതിരെ യുഎസിലെ ഡോണൾഡ് ട്രംപ് ഭരണകൂടം നടപടികൾ കടുപ്പിക്കുന്നതിനിടെയാണ് ഇന്ത്യയും നിലപാട് കർക്കശമാക്കുന്നത്.

നിലവിലുള്ള ഫോറിനേഴ്‌സ് ആക്ട് 1946, പാസ്‌പോര്‍ട്ട് ആക്ട് 1920, റജിസ്‌ട്രേഷന്‍ ഓഫ് ഫോറിനേഴ്‌സ് ആക്ട് 1939, ഇമിഗ്രേഷന്‍ ആക്ട് 2000 എന്നിവയ്ക്കു പകരമായാണു പുതിയ ബില്‍ കൊണ്ടുവരുന്നത്. പുതിയ ബില്‍ പ്രകാരം, വ്യാജ രേഖകളുമായി രാജ്യത്തു താമസിക്കുന്നവർക്കുള്ള ശിക്ഷ 2 വര്‍ഷം മുതൽ 7 വര്‍ഷം വരെയാകും. 1 ലക്ഷം മുതല്‍ 10 ലക്ഷം വരെയാണു പിഴ. നിലവില്‍ വ്യാജ പാസ്‌പോര്‍ട്ടുമായി പ്രവേശിച്ചാല്‍ 8 വര്‍ഷം വരെ തടവും 50,000 രൂപ പിഴയുമാണു ശിക്ഷ.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍വകലാശാലകളും വിദേശ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ റജിസ്‌ട്രേഷന്‍ ഓഫിസറുമായി പങ്കുവയ്ക്കണം. വീസ കാലാവധി കഴിഞ്ഞവർ, മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവർ, നിരോധിത മേഖലകളിൽ പ്രവേശിക്കുന്നവർ എന്നിവർക്കു 3 വര്‍ഷം വരെ തടവോ 3 ലക്ഷം വരെ പിഴയോ രണ്ടും ഒരുമിച്ചോ ലഭിക്കാം. മതിയായ യാത്രാരേഖകളില്ലാത്ത വിദേശികളെ യാത്രയ്ക്കു സഹായിക്കുന്നവർക്ക് 5 ലക്ഷം രൂപ വരെ പിഴ ചുമത്തും. പിഴ അടച്ചില്ലെങ്കില്‍, വിമാനവും കപ്പലും ഉൾപ്പെടെ വിദേശി സഞ്ചരിച്ച വാഹനങ്ങൾ പിടിച്ചെടുക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടാകുമെന്നും ബില്ലിൽ പറയുന്നു.

English Summary:

New Immigration Bill: India's new immigration bill increases penalties for illegal entry. Stricter measures include up to five years imprisonment and a ₹5 lakh fine for entering without valid documents, replacing older, less stringent legislation.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com