ADVERTISEMENT

മലപ്പുറം∙ വണ്ടൂരിൽ പട്ടാപ്പകൽ കാട്ടുപന്നികളുടെ ഓട്ട‘മത്സരം’. കാപ്പിൽ അങ്ങാടിയിൽ ബസ് വെയിറ്റിങ് ഷെഡിനു സമീപം റോഡിലൂടെയായിരുന്നു പ്രദേശവാസികളെ ഭീതിയിലാക്കി കാട്ടുപന്നികൾ റോഡിലൂടെ പാഞ്ഞത്. ഇന്നലെ വൈകിട്ട് 6 മണിയോടെ റോഡിൽ ആളുകൾ നിൽക്കുന്നതിനിടെയാണ് പത്തിലധികം കാട്ടുപന്നികൾ മിന്നൽ വേഗത്തിൽ ഓടിപ്പോയത്. 

കാട്ടുപന്നികൾ ഓടിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. ഈ സമയം എതിരെ കാൽനട യാത്രക്കാരോ വാഹനങ്ങളോ വരാതിരുന്നത് രക്ഷയായതായി പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞദിവസം നടുവത്ത് മൂച്ചിക്കൽ ഭാഗങ്ങളിൽ കാട്ടുപന്നി വ്യാപക കൃഷി നാശം വരുത്തിയിരുന്നു. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.

English Summary:

Wild Boars Nuisance: Wild boars in Wandoor, were caught on camera racing across a road in broad daylight.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com