ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ന്യൂഡൽഹി∙ വീണ്ടും കേന്ദ്ര സർക്കാരിനെ പുകഴ്ത്തി കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ എംപി. കോവിഡ് കാലത്തെ വാക്സീൻ നയതന്ത്രം ഇന്ത്യയെ നേതൃപദവിയിലേക്ക് ഉയർത്തിയെന്ന് തരൂർ പറഞ്ഞു. ‘ദ് വീക്ക്’ മാഗസിനിൽ എഴുതിയ ലേഖനത്തിലാണ് ശശി തരൂരിന്റെ പരാമർശം. 

‘‘പ്രധാനമന്ത്രിയുടെ വാക്സീൻ മൈത്രി പദ്ധതി പ്രകാരം നൂറിലധികം രാജ്യങ്ങൾക്ക് കോവിഷീല്‍ഡ്, കോവാക്‌സീന്‍ എന്നീ ഇന്ത്യൻ നിർമിത വാക്സീൻ വിതരണം ചെയ്തു. കോവിഡ് ഭീകരതയിൽ ലോകം സ്തംഭിച്ച സമയത്ത് ഇന്ത്യ സഹായഹസ്തം നീട്ടി. ഇതോടെ ലോക നേതാവ് എന്ന ‍നിലയിൽ ഇന്ത്യയുടെ സ്ഥാനം വീണ്ടും ഉറപ്പിച്ചു. ദക്ഷിണേഷ്യൻ രാജ്യങ്ങളിലെയും ആഫ്രിക്കൻ രാജ്യങ്ങളിലെയും ചൈനയുടെ നീക്കങ്ങൾക്ക് തടയിടാൻ വാക്സീൻ നയതന്ത്രത്തിലൂടെ ഇന്ത്യയ്ക്കു കഴിഞ്ഞു.

സമ്പന്ന രാജ്യങ്ങൾ ചെയ്യാതിരുന്നതാണ് ഇന്ത്യ ചെയ്തത്. വാക്സീൻ കയറ്റുമതി നമ്മുടെ രാജ്യത്തിന്റെ ആഗോള പ്രതിച്ഛായ വർധിപ്പിച്ചു; ഇന്ത്യയുടെ ശ്രമങ്ങൾ വ്യാപകമായി വിലമതിക്കപ്പെട്ടു, ഉത്തരവാദിത്തമുള്ള ഒരു ലോക നേതാവെന്ന ഖ്യാതി വർധിപ്പിച്ചു.’’– ലേഖനത്തിൽ തരൂർ പറഞ്ഞു. 

അഹമ്മദാബാദിൽ എഐസിസി സമ്മേളനം ആരംഭിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണ് കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയുള്ള തരൂരിന്റെ പുതിയ ലേഖനം. ഇതു സംബന്ധിച്ച് കോൺഗ്രസ് നേതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, തരൂരിന്റെ നിലപാട് സ്വാഗതം ചെയ്ത് ബിജെപി രംഗത്തുവന്നു. ശശി തരൂരിനും കോൺഗ്രസ് നേതാക്കൾക്കും മനംമാറ്റമുണ്ടായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

English Summary:

Vaccine Diplomacy: Shashi Tharoor praises India's vaccine diplomacy during the COVID-19 pandemic, highlighting its global leadership role.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com