യുക്രെയ്ൻ യുദ്ധം റഷ്യൻ സേന ഉപയോഗിക്കുന്നത് മസ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ്
Mail This Article
കീവ് ∙ സൈനിക അധിനിവേശത്തിലൂടെ റഷ്യ പിടിച്ചെടുത്ത മേഖലകളിൽ യുഎസ് ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനം വ്യാപകമായതായി യുക്രെയ്ൻ സേനയുടെ രഹസ്യാന്വേഷണ റിപ്പോർട്ട്. നേരത്തേ യുക്രെയ്ൻ സേനയാണ് സ്റ്റാർലിങ്കിന്റെ ഇത്തരം ടെർമിനലുകൾ യുദ്ധനീക്കങ്ങൾക്കായി പ്രയോജനപ്പെടുത്തിയിരുന്നത്.
റഷ്യൻ സർക്കാരുമായോ അവരുടെ സൈന്യവുമായോ ഒരു തരത്തിലുമുള്ള ബിസിനസ് ഇടപാടുകളുമില്ലെന്ന് സ്റ്റാർലിങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
കിഴക്കൻ യുക്രെയ്നിലെ ഡോണെട്സ്കിലുള്ള ക്ലിഷ്ചിവ്ക, ആന്ദ്രിവ്ക തുടങ്ങിയ മേഖലകളിലാണു റഷ്യൻ സേന സ്റ്റാർലിങ്ക് ഉപയോഗിക്കുന്നത്. സ്റ്റാർലിങ്ക് ടെർമിനൽ വിന്യസിക്കുന്നതു സംബന്ധിച്ച് 2 റഷ്യൻ സൈനികർ തമ്മിൽ നടന്ന സംഭാഷണത്തിന്റെ ശബ്ദരേഖയും തെളിവായി പുറത്തുവിട്ടു.