ഉണ്ണിയപ്പം അല്ല! ഇത് മലബാറിന്റെ സ്പെഷൽ പലഹാരം
Mail This Article
മലബാറിലെ സ്പെഷല്‍ പലഹാരങ്ങളിലൊന്നാണ് കുഴി പനിയാരം. ഉണ്ണിയപ്പത്തിന്‍റെ ആകൃതിയില്‍ ഉണ്ടാക്കുന്ന ഈ പലഹാരത്തിന്, പലവിധത്തിലുള്ള കൂട്ടുകളും ഉപയോഗിക്കാം. ചെറുപഴം ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു വെറൈറ്റി പനിയാരമാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. നാലുമണിച്ചായക്കൊപ്പം കഴിക്കാവുന്ന ഈ അടിപൊളി വിഭവം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.
ചേരുവകൾ
വാഴപ്പഴം
ശർക്കര
ഏലക്ക
റാഗി അല്ലെങ്കില്‍ ഗോതമ്പ് മാവ്
എണ്ണ
ഉണ്ടാക്കുന്ന വിധം
നാലോ അഞ്ചോ ചെറുപ്പഴം തൊലിയോടെ എണ്ണയിലിട്ട് പൊരിച്ചെടുക്കു. ഇത് തണുത്ത ശേഷം തൊലി കളഞ്ഞ്, ഒരു പാത്രത്തിലേക്കിട്ട് നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് രണ്ടു കട്ട ശര്‍ക്കര പൊടിച്ചിട്ട് നന്നായി മിക്സ് ചെയ്യുക. ഏലക്കപ്പൊടി, റാഗി അല്ലെങ്കില്‍ ഗോതമ്പ് മാവ് ചേര്‍ത്ത് നന്നായി കുഴയ്ക്കുക. പണിയാരത്തിന്‍റെ അച്ചില്‍ എണ്ണയൊഴിച്ച ശേഷം ഈ മാവ് അതിലേക്കിട്ട്, ഇരുവശവും നന്നായി വേവിച്ചെടുക്കുക. രുചികരമായ ചെറുപഴ പനിയാരം റെഡി!