ഇനി ഈ രീതിയിൽ മാവ് അരച്ച് നോക്കൂ; നല്ല പൂ പോലുള്ള പാലപ്പം ഉണ്ടാക്കാം

Mail This Article
പാലപ്പം നല്ല മയമുള്ളതായിരിക്കണം. പലർക്കും അത്രയും മൃദുവായ അപ്പം തയാറാക്കാൻ പറ്റാറില്ല. മാവ് അരയ്ക്കുന്ന പാകം ശരിയായില്ലെങ്കിൽ അപ്പത്തിന് മയം കിട്ടില്ല. ഇനി ടെൻഷൻ വേണ്ട, നല്ല പൂ പോലുള്ള പാലപ്പം തയാറാക്കാനായി മാവ് ഈ രീതിയിൽ അരയ്ക്കാം. മാവ് നല്ലതുപോലെ പുളിച്ച് പൊങ്ങുകയും മയമുള്ള അപ്പവും ചുടാം. എങ്ങനെയെന്ന് നോക്കാം,
പച്ചരി നല്ലതുപോലെ കഴുകി 4-6 മണിക്കൂർ കുതിർക്കാൻ വയ്ക്കാം. ശേഷം മിക്സിയുടെ ജാറിലേക്ക് കുതിർത്ത അരിയും ആവശ്യമുള്ള വെള്ളവും തേങ്ങയും ചേർത്ത് നന്നായി അരച്ചെടുക്കാം. അരച്ചെടുത്ത മാവിൽ നിന്നും രണ്ടു സ്പൂണ്‍ എടുത്ത് ഒരു പാനിൽ ഇട്ട് ഒരു കപ്പ് വെള്ളവും ഒഴിച്ച് നന്നായി ചൂടാക്കി കുറുക്കി എടുക്കാം.
ആദ്യം അരച്ച മാവിലേക്ക് കുറുക്കിയ മാവും (ചൂടാറിയത്) യീസ്റ്റും പഞ്ചസാരയും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നന്നായി മിക്സിയിൽ അരയ്ക്കണം. ശേഷം വലിയ പാത്രത്തിലേക്ക് മാറ്റി 6–8 മണിക്കൂർ പുളിക്കാൻ വയ്ക്കാം. നല്ലമയമുള്ള പാലപ്പം ഉണ്ടാക്കാം.