ദേശീയ വിദ്യാഭ്യാസനയത്തിന്റെ ചുവടുപിടിച്ച് യുജിസി അവതരിപ്പിച്ച കരടുനിർദേശങ്ങൾ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കുന്നതാണെന്ന ആക്ഷേപമുയരുന്നു. ബിരുദാനന്തര ബിരുദം മുതൽ അധ്യാപക നിയമനത്തെ വരെ താളം തെറ്റിക്കുന്നതാണ് പുതിയ നിർദേശങ്ങൾ.
അപ്രായോഗികമെന്ന് വിമർശനമുന്നയിക്കപ്പെട്ട ആ കരടു നിയമങ്ങളെ വിശദമാക്കുകയാണ് ജവാഹർലാൽ നെഹ്റു സർവകലാശാലാ സെന്റർ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസിൽ അസി. പ്രഫസറായ ഡോ. ബർട്ടൺ ക്ലീറ്റസ്.
ന്യൂഡല്‍ഹി ജെഎൻയു ക്യാംപസില്‍ സ്ഥാപിച്ചിരിക്കുന്ന ജവാഹർലാൽ നെഹ്റുവിന്റെ പ്രതിമയുടെ ചിത്രം പകർത്തുന്ന വിദ്യാര്‍ഥി (Photo by Money SHARMA / AFP)
Mail This Article
×
സർവകലാശാല- കോളജ് അധ്യാപക നിയമനങ്ങളിലെ അടിസ്ഥാനയോഗ്യതകളിലുള്ള മാറ്റങ്ങളടക്കം യുജിസി കഴിഞ്ഞദിവസം പുറപ്പെടുവിച്ച കരടു വിജ്ഞാപനം ഒട്ടേറെ ആശങ്കകൾ ഉയർത്തുന്നതാണ്. ഗുണനിലവാരം ഉറപ്പാക്കുമെന്നും ഉന്നതവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുമെന്നും അവകാശപ്പെട്ടുള്ള ‘യുജിസി റഗുലേഷൻസ് 2025’ ഈ മേഖലയെ പൂർണമായും കേന്ദ്ര സർക്കാരിന്റെ കൈപ്പിടിയിലാക്കുമെന്നതാണ് ആശങ്കകളിലൊന്ന്.
യുജിസിയുടെ അവകാശവാദങ്ങൾക്കപ്പുറത്ത്, ഈ നിർദേശങ്ങൾ നടപ്പാക്കുമ്പോൾ പ്രായോഗികതലത്തിൽ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങൾ പലതാണ്. അഞ്ചുവർഷം മുൻപു കേന്ദ്രസർക്കാർ അവതരിപ്പിച്ച ‘ദേശീയ വിദ്യാഭ്യാസ നയം 2020’ ഉന്നതവിദ്യാഭ്യാസ മേഖലയിലും പ്രാബല്യത്തിൽ വരുത്തുന്നതിന്റെ ഏറ്റവും പ്രധാന നയരേഖയായി വേണം യുജിസി വിജ്ഞാപനത്തെ കാണാൻ. ഉന്നതവിദ്യാഭ്യാസ മേഖലയുടെ പ്രാദേശികഭാഷാവൽക്കരണം, ഐച്ഛിക വിഷയത്തിൽ ആഴത്തിൽ അവഗാഹം നേടുന്ന പരമ്പരാഗതരീതിക്കു പകരം വ്യത്യസ്തവും വിഭിന്നങ്ങളുമായ ശാസ്ത്ര, സാങ്കേതിക, സാമൂഹികശാസ്ത്ര, കലാ വിഷയങ്ങൾ വിദ്യാർഥികൾ ഒരേസമയം പഠിക്കുന്ന പ്രക്രിയ, ഇംഗ്ലിഷ് ഭാഷയുടെ പടിയിറക്കം എന്നിവയ്ക്ക് അടിവരയിടുന്നതാണ് യുജിസി നിർദേശങ്ങൾ. അതിൽ ഏറ്റവും പ്രധാനം അധ്യാപകയോഗ്യതയിൽ വരുത്തിയ
English Summary:
UGC Regulations 2025: A Threat to Higher Education in India?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.