Activate your premium subscription today
ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനീസ് താരം ഡിങ് ലിറനെ തോൽപിച്ച് ചരിത്രം സൃഷ്ടിച്ച ഇന്ത്യൻ താരം ഡി. ഗുകേഷിന് സമ്മാനത്തുകയുടെ നികുതിയിൽ ഇളവു നൽകണമെന്ന് ആവശ്യം. തമിഴ്നാട്ടിൽനിന്നുള്ള കോൺഗ്രസ് പ്രതിനിധി ആർ. സുധയാണ് നികുതി ഇളവ് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതിയത്.
ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറനെ തോൽപിച്ച് ചരിത്രമെഴുതിയ ഇന്ത്യൻ താരം ഡി. ഗുകേഷ് അടുത്ത വർഷം നടക്കുന്ന നോർവെ ചെസ് ടൂര്ണമെന്റിൽ പങ്കെടുക്കും. അടുത്ത വർഷം മേയ് 26 മുതൽ ജൂൺ ആറു വരെ നോർവെയിലെ സ്റ്റവങ്കറിലാണു ടൂർണമെന്റ് നടക്കേണ്ടത്. മുൻ ലോകചാംപ്യൻ മാഗ്നസ് കാൾസനും അർജുൻ എരിഗാസിയും ടൂർണമെന്റിൽ മത്സരിക്കും. ചൈനയുടെ വെയ് യിയും ടൂർണമെന്റിനെത്തും.
ചെന്നൈ∙ ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനീസ് താരം ഡിങ് ലിറനെ വീഴ്ത്തി ജേതാവായ ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷിന്, തമിഴ്നാട് സർക്കാരിന്റെ സമ്മാനമായി പ്രഖ്യാപിച്ച 5 കോടി രൂപ ‘കയ്യോടെ’ കൈമാറി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ചെന്നൈയിൽ ചൊവ്വാഴ്ച സംഘടിപ്പിച്ച ഔദ്യോഗിക സ്വീകരണ പരിപാടിയിലാണ്, 5 കോടി രൂപയുടെ ചെക്ക്
ചെന്നൈ ∙ ലോക ചെസ് ചാംപ്യനാവുകയെന്നതു ചെറിയ പ്രായത്തിൽ തന്നെയുള്ള സ്വപ്നമായിരുന്നെന്നും ഇതു പുതിയ സ്വപ്നങ്ങളിലേക്കുള്ള യാത്രയുടെ തുടക്കമാണെന്നും ഡി. ഗുകേഷ്. ഗുകേഷ് സംസാരിക്കുന്നു...
ചെന്നൈ∙ ലോക ചെസ് ചാംപ്യൻഷിപ്പിൽ നിലവിലെ ചാംപ്യൻ കൂടിയായ ചൈനയുടെ ഡിങ് ലിറനെ തോൽപ്പിച്ച് ജേതാവായ ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷിന്, കോടികളുടെ പ്രതിഫലത്തിനൊപ്പം വൻ നികുതിയുടെ അധിക ബാധ്യതയും. ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പ്രകാരം, വരുന്ന ഐപിഎൽ സീസണിൽ മഹേന്ദ്രസിങ് ധോണി കൈപ്പറ്റുന്ന പ്രതിഫലത്തേക്കാൾ കൂടുതലാണ് ഗുകേഷ് അടയ്ക്കേണ്ട നികുതി!
ചെന്നൈ∙ ലോക ചെസ് ചാംപ്യൻഷിപ്പിൽ ജേതാവായ ദൊമ്മരാജു ഗുകേഷിന് ജന്മനാട്ടിൽ വൻ സ്വീകരണം. സിംഗപ്പുരിൽ നടന്ന ലോക ചെസ് ചാംപ്യൻഷിപ്പിൽ നിലവിലെ ചാംപ്യൻ ചൈനയുടെ ഡിങ് ലിറനെ തോൽപ്പിച്ച് ജേതാവായ ശേഷം ആദ്യമായി നാട്ടിലെത്തിയ ഗുകേഷിന്, ചെന്നൈ വിമാനത്താവളത്തിലാണ് അധികൃതരും ആരാധകരും ചേർന്ന് വമ്പിച്ച സ്വീകരണം നൽകിയത്.
മോസ്കോ∙ ലോക ചെസ് ചാംപ്യൻഷിപ്പിൽ നിലവിലെ ചാംപ്യൻ ചൈനയുടെ ഡിങ് ലിറൻ ഇന്ത്യയുടെ പതിനെട്ടുകാരൻ താരം ദൊമ്മരാജു ഗുകേഷിനെതിരെ മനഃപൂർവം തോറ്റുകൊടുത്തതാണെന്ന ആരോപണം തള്ളി ഫിഡെ. നിർണായകമായ 14ാ–ം ഗെയിമിന്റെ അവസാന ഘട്ടത്തിൽ ഡിങ് ലിറൻ വരുത്തിയ പിഴവിന്റെ പേരിലാണ്, മത്സരം മനഃപൂർവം തോറ്റുകൊടുത്തതാണെന്ന് റഷ്യൻ ചെസ്
ചെന്നൈ∙ ‘‘വിജയത്തോടൊപ്പം വിലയിരുത്തലും പതിവാണ്, അതു ഭയക്കേണ്ടതില്ല’’– ഇത്തവണ ലോക ചെസ് ചാംപ്യൻഷിപ്പിലെ കളികൾ വേണ്ടത്ര നിലവാരം പുലർത്തിയില്ലെന്ന വിമർശനങ്ങളോട് വിശ്വനാഥൻ ആനന്ദിന്റെ മറുപടി. വിമർശനങ്ങൾ സ്വാഭാവികമാണ്. അത് അവഗണിക്കുക. ഗുകേഷിന്റെ ചെസിലെ വളർച്ച എല്ലാവരും കണ്ടതാണ്. കഴിഞ്ഞ ഒളിംപ്യാഡിലെ
കംപ്യൂട്ടറിനു പഠിപ്പിക്കാൻ കഴിയാത്ത അന്തർജ്ഞാനവും കരുക്കൾ ഏതേതു കളങ്ങളിൽ വയ്ക്കണമെന്നുള്ള സ്വതസിദ്ധമായ ഉൾക്കാഴ്ചയുമുള്ള പ്രിയ ശിഷ്യൻ മാഗ്നസ് കാൾസൻ പ്രതാപകാലം പിന്നിടുമ്പോഴേക്കും പുരാതനമായ ഈ കളിയെ മാറ്റിമറിക്കുമെന്ന് ഗാരി കാസ്പറോവ് പ്രവചിച്ചു പണ്ട്. അതേ നാവുകൊണ്ട് മാഗ്നസിനു ശേഷം ലോക ചാംപ്യൻമാരുടെ കുലമറ്റു എന്നും പറഞ്ഞു ചെസ് ഇതിഹാസം. എന്നാൽ, ഇന്ന് അദ്ദേഹം ആ വാക്കു മാറ്റിയിരിക്കുന്നു.
സിംഗപ്പൂർ ∙ ഡി.ഗുകേഷ് ലോക ചെസ് ചാംപ്യൻ പട്ടം നേടിയപ്പോൾ താൻ 10 മിനിറ്റോളം നിർത്താതെ കരയുകയായിരുന്നെന്ന് അമ്മ ജെ. പത്മകുമാരി. മകന്റെ കരിയർ രൂപപ്പെടുത്താൻ ചെയ്ത എല്ലാ ത്യാഗങ്ങളും ഓർമിച്ചെടുത്ത നേരമായിരുന്നു അതെന്നും പത്മകുമാരി പറഞ്ഞു. 14–ാം ഗെയിം നടന്ന വ്യാഴാഴ്ച ഫോണും കംപ്യൂട്ടറും ഓണാക്കിയതേയില്ല. മൽസരം തൽസമയം നിരീക്ഷിച്ചില്ലെന്നും പത്മകുമാരി പറഞ്ഞു.
പന്തയക്കുതിരയുടെ തിരോധാനവും പരിശീലകന്റെ മരണവും അന്വേഷിക്കുകയായിരുന്നു ഡിറ്റക്ടീവ് ഷെർലക് ഹോംസ്. കാവൽനായ എന്തുകൊണ്ട് കുരച്ചില്ല എന്നായിരുന്നു ഹോംസിന്റെ സംശയം. സ്കോട്ലൻഡ് യാർഡ് ഡിറ്റക്ടീവ് ഗ്രിഗറിക്കു സംശയമേതുമുണ്ടായില്ല. ‘അസാധാരണമായി ഒന്നും സംഭവിച്ചില്ല. പട്ടിപോലും കുരച്ചില്ല’.-ഗ്രിഗറി പറഞ്ഞു. ‘അതുവളരെ അസാധാരണമാണല്ലോ’ എന്നായിരുന്നു ഹോംസിന്റെ മറുപടി. വെള്ളക്കരുക്കളുമായിറങ്ങുമ്പോൾ കറുത്ത കരുക്കളുമായി പ്രചാരത്തിലുള്ള ഓപ്പണിങ് പരീക്ഷിച്ചും തന്റെ ടീം സൃഷ്ടിച്ച അടുക്കളയിലെ തന്ത്രങ്ങൾ പ്രയോഗിച്ചും ലോക ചെസ്ചാംപ്യൻ ഡിങ് ലിറൻ നടത്തിയ നീക്കങ്ങളെ സർ ആർതർ കോനൻ ഡോയൽ സൃഷ്ടിച്ച കഥാപാത്രം ഷെർലക് ഹോംസിനെപ്പോലെ ഇഴകീറിപ്പരിശോധിച്ചു ആ പതിനെട്ടുകാരൻ. ചൈന വൻമതിൽ പോലെ പ്രതിരോധമുയർത്തിയ ലോക ചാംപ്യനെ സ്വന്തം കരുനില അവഗണിച്ചും അവസാനം വരെ പോരാടാൻ വെല്ലുവിളിച്ചു ആ ചെന്നൈ പയ്യൻ. പതിനാലു നേർക്കുനേർ പോരാട്ടങ്ങൾക്കൊടുവിൽ, അഞ്ചാം മണിക്കൂറിൽ, അതുവരെ കളിച്ചതൊക്കെയും മറന്ന് സമനിലപ്പൂട്ടു തകർക്കാൻ ടൈബ്രേക്കർ എന്ന അതിവേഗ പോരാട്ടങ്ങളിലേക്കു സമയവും ലോകവും നടന്നടുക്കുമ്പോൾ ആ സമയമെത്തി - പതിനെട്ടാം ലോക ചാംപ്യൻ ഉദയം ചെയ്യുന്ന സമയം. ആന്ധ്രയിലെ ഗോദാവരീ തടങ്ങളിൽ വേരുകളുള്ള മാതാപിതാക്കളുടെ മകൻ, ചെന്നൈ സ്വദേശിയായ ഇന്ത്യക്കാരൻ സിംഗപ്പൂർ സെന്റോസ വേൾഡ് റിസോർട്സ് വേദിയിൽ ലോകത്തിന്റെ ചെസ് രാജാവായി ഉദയം ചെയ്യുന്ന സമയം. 139 വർഷം പഴക്കമുള്ള ലോക ചെസ് പോരാട്ടങ്ങളിൽ 17 പേരെയേ ലോകജേതാവെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളൂ. ആ നിരയിലെ പതിനെട്ടാമനായി ദൊമ്മരാജു ഗുകേഷ് എന്ന ഡി. ഗുകേഷ്.
സിംഗപ്പൂർ ∙ ഐതിഹാസിക പ്രകടനത്തിലൂടെ ലോക ചെസ് ചാംപ്യൻഷിപ്പിൽ കിരീടം നേടിയ ഇന്ത്യൻ താരം ദൊമ്മരാജു ഗുകേഷിന് സ്വർണമെഡലും ട്രോഫിയും സമ്മാനിച്ചു. മത്സരവേദിയായ സിംഗപ്പൂരിലെ സെന്റോസ റിസോർട്സ് വേൾഡിൽ നടന്ന സമാപന സമ്മേളനത്തിലാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. സിംഗപ്പുർ ചെസ് ഫെഡറേഷൻ പ്രസിഡന്റ് സൂ ലീ യാങ് ഗുകേഷിന് സ്വർണ മെഡൽ സമ്മാനിച്ചു. ഫിഡെ പ്രസിഡന്റ് അർകാദി ജോർകോവിച്ച്, സിംഗപ്പുർ പാർലമെന്റ് അംഗം മുരളി പിള്ള എന്നിവർ ചേർന്ന് ഗുകേഷിനെ ഹാരം അണിയിച്ചു. അർകാദി ജോർകോവിച്ച് ട്രോഫിയും സമ്മാനിച്ചു.
ഒരു ചെസ് കളിക്കാരനെന്ന നിലയിൽ ഗുകേഷിന്റെ വളർച്ചയ്ക്ക് ഒരുപാട് കാരണങ്ങളുണ്ട്. നാലെണ്ണം മാത്രം പറയാം. 18 വയസ്സേ ഉള്ളൂവെങ്കിലും മുപ്പതുകാരന്റെ പക്വതയുണ്ടെന്നതാണ് പ്രധാനം. ഒരു കളിയിലെ ജയവും തോൽവിയുമൊന്നും അടുത്ത കളിയിൽ ഗുകേഷിനെ ബാധിക്കാറില്ല.
ചാംപ്യനാകാൻ എല്ലാത്തരത്തിലും അർഹതയുള്ളയാളുടെ വിജയം–ഗുകേഷിന്റെ ലോകകിരീടത്തെ ഇങ്ങനെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. 2022ൽ ചെന്നൈയിൽ നടന്ന ചെസ് ഒളിംപ്യാഡിൽ എന്റെ ടീം മേറ്റ് ആയിരുന്നു ഗുകേഷ്. ഗുകേഷ് കളിച്ചത് ഒന്നാം ബോർഡിൽ, ഞാൻ രണ്ടിലും. രണ്ടുപേർക്കും അതതു ബോർഡുകളിൽ സ്വർണം നേടാനായി.
ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനീസ് താരം ഡിങ് ലിറനെ വീഴ്ത്തി ജേതാവായ ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷിന് സമ്മാനപ്പെരുമഴ. ഗുകേഷിന്റെ മാതൃസംസ്ഥാനമായ തമിഴ്നാട്, താരത്തിന്റെ നേട്ടത്തിനുള്ള പ്രോത്സാഹനമായി 5 കോടി രൂപ സമ്മാനം പ്രഖ്യാപിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് പ്രഖ്യാപനം നടത്തിയത്.
ലോക ചെസ് ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ പതിനെട്ടുകാരൻ താരം ദൊമ്മരാജു ഗുകേഷ് ചരിത്രമെഴുതി ജേതാവായതിനു പിന്നാലെ, നിലവിലെ ചാംപ്യൻ കൂടിയായ ചൈനീസ് താരം ഡിങ് ലിറൻ മനഃപൂർവം തോറ്റുകൊടുത്തതാണെന്ന് ആരോപണം. റഷ്യൻ ചെസ് ഫെഡറേഷൻ തലവൻ ആന്ദ്രേ ഫിലാത്തോവാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്.
ഉഗ്രപ്രതാപികൾ വാണ ചെസ് കളങ്ങളിൽ വീണ്ടും ഇന്ത്യയുടെ വെന്നിക്കൊടി. ഡി.ഗുകേഷ് എന്ന പതിനെട്ടുകാരൻ ലോക ചാംപ്യനായിരിക്കുന്നു. വിശ്വം ജയിച്ചയാൾ എന്നുകൂടി ഗുകേഷ് എന്ന വാക്കിന് ഇനി അർഥമുണ്ടാകും. അഞ്ചുവട്ടം ലോകചാംപ്യനായ വിശ്വനാഥൻ ആനന്ദിന്റെ പിൻഗാമി കളിക്കളത്തിലെ അനന്യമായ പ്രതിഭകൊണ്ട് വിശ്വം കീഴടക്കിയിരിക്കുന്നു.
പതിനെട്ടാം വയസ്സിൽ സർവ റെക്കോർഡുകളും തകർത്ത് ലോക ചെസ് ചാംപ്യൻഷിപ്പിൽ ജേതാവായ ദൊമ്മരാജു ഗുകേഷ് എന്ന ഡി.ഗുകേഷിന് സമ്മാനമായി ലഭിക്കുന്ന തുക എത്രയായിരിക്കും? നിലവിലെ ചാംപ്യൻ കൂടിയായ ചൈനീസ് താരം ഡിങ് ലിറനെതിരെ ഗുകേഷ് നേടിയ ഐതിഹാസിക വിജയത്തിനു പിന്നാലെ ചില കോണുകളിൽ നിന്നെങ്കിലും ഉയർന്ന സംശയം. ചെസിനെ ഗൗരവത്തോടെ കാണുന്ന കുട്ടികൾക്ക് ഉൾപ്പെടെ പ്രചോദനം നൽകുന്നതാണ് ചാംപ്യൻഷിപ്പിലെ സമ്മാനത്തുക എന്നതാണ് യാഥാർഥ്യം.
ചെസിലെ തന്റെ ലോകം തുറന്നിട്ടേയുള്ളൂവെന്നും മാഗ്നസ് കാൾസൻ കൈവരിച്ച നേട്ടങ്ങളാണ് താൻ ലക്ഷ്യമാക്കുന്നതെന്നും കളിക്കുശേഷമുള്ള മാധ്യമസമ്മേളനത്തിൽ ഗുകേഷ് പറഞ്ഞു. ‘‘എല്ലാ കളികളിലും കഴിയുന്നത്ര ആക്രമിച്ചു കളിക്കുക എന്നതായിരുന്നു തന്ത്രം. അവസാന നിമിഷം വരെ അതു വിജയിച്ചെന്നു പറയാനാവില്ല. പക്ഷേ ഒരു നിമിഷം, ഒരു ഗെയിം– ആ തന്ത്രത്തിനു തൃപ്തികരമായ ഫലം തന്നു’’– തന്റെ തന്ത്രത്തെക്കുറിച്ച് ഗുകേഷ് വെളിപ്പെടുത്തി.
1996ൽ കോൺഗ്രസ് പിന്തുണയുള്ള യുണൈറ്റഡ് ഫ്രണ്ട് സർക്കാരിൽ പ്രധാനമന്ത്രിയായി സ്ഥാനമേൽക്കാനുള്ള ക്ഷണം നിരസിച്ച സിപിഎം നേതാവ് ജ്യോതി ബസു പിന്നീട് ആ തീരുമാനത്തെ വിശേഷിപ്പിച്ചത് ‘ചരിത്രപരമായ മണ്ടത്തരം’ എന്നാണ്. സിംഗപ്പൂരിൽ, ലോക ചെസ് ചാംപ്യൻഷിപ്പിലെ വിധിനിർണായകമായ 14–ാം ഗെയിമിൽ, 55–ാം നീക്കത്തിൽ, ലോക ചാംപ്യൻ ഡിങ് ലിറൻ എഫ് 4 കളത്തിലെ റൂക്കിനെ എഫ് 2 കളത്തിലേക്കു നീക്കി. നേരിയ സമ്മർദമുണ്ടായിരുന്നതൊഴിച്ചാൽ, ചെസ് നിയമങ്ങൾപ്രകാരം സമനില സാധ്യത മാത്രമുള്ള കരുനിലയിൽ സംഭവിച്ച ആ ‘ചരിത്രപരമായ അബദ്ധം’ ഡിങ് ലിറനു നഷ്ടമാക്കിയത് ലോക കിരീടം തന്നെയാണ്. ദൊമ്മരാജു ഗുകേഷ് എന്ന ഇന്ത്യക്കാരൻ ആ സുവർണാവസരം തിരിച്ചറിഞ്ഞു. വിജയത്തിലേക്കു കരുനീക്കിയ ഗുകേഷ് പതിനെട്ടാം വയസ്സിൽ ലോക ചെസ് കിരീടം സ്വന്തമാക്കി.
പതിനെട്ടാം വയസ്സിൽ ഗ്രാൻഡ് മാസ്റ്റർ പദവി നേടിയ ശേഷം ഒരിക്കൽ കേരളത്തിലൂടെ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു വിശ്വനാഥൻ ആനന്ദ്. അടുത്തിരുന്നൊരാൾ ആനന്ദിനോടു ചോദിച്ചു: എന്താണു ജോലി? ‘ഞാനൊരു ചെസ് കളിക്കാരനാണെ’ന്ന് ആനന്ദ്. അതു കേട്ടതും അയാൾ ഉപദേശിച്ചു: ‘അതൊന്നും ഒട്ടും ഉറപ്പുള്ള ജോലിയല്ല. വിശ്വനാഥൻ ആനന്ദിനൊക്കെയേ ചെസ് കൊണ്ടു ജീവിക്കാൻ പറ്റൂ’. മുന്നിലിരിക്കുന്നത് ആനന്ദാണെന്ന് ആ പാവത്തിന് അറിയില്ലായിരുന്നു.
ചെന്നൈ∙ ചതുരംഗക്കളത്തിൽ ഗുകേഷ് ദൊമ്മരാജു അത്ഭുതബാലനായി അവതരിച്ചപ്പോൾ ചെസ് തലസ്ഥാനമായ ചെന്നൈ നഗരം ആഹ്ലാദത്തിൽ ആറാടി. 5 തവണ ലോക ചാംപ്യനായ വിശ്വനാഥൻ ആനന്ദിന്റെ പ്രിയ ശിഷ്യൻ വീണ്ടുമൊരു ലോക കിരീടം നഗരത്തിലേക്ക് എത്തിക്കുമ്പോൾ 11 വർഷം മുൻപത്തെ കിരീട നഷ്ടത്തിന് അതു മധുരപ്രതികാരമാകുകയാണ്.
ന്യൂഡൽഹി∙ ആന്ധ്രയിൽ വേരുകളുള്ള തമിഴ്നാട് സ്വദേശി എന്നതിനപ്പുറം, തമിഴ്നാട്ടുകാർക്ക് ദൊമ്മരാജു ഗുകേഷ് എന്ന ഡി.ഗുകേഷിനോട് വേറൊരു തരത്തിലും വൈകാരിക അടുപ്പമുണ്ട്; ഗുകേഷിന്റെ പിതാവിന്റെ പേര് രജനീകാന്ത് എന്നാണ്! രജനീകാന്ത് – പത്മ ദമ്പതികളുടെ മകനായി 2006 മേയ് 29നാണ് ഗുകേഷിന്റെ ജനനം. പിതാവ് രജനീകാന്ത്
ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനീസ് താരം ഡിങ് ലിറനെ തോൽപിച്ച ഡി. ഗുകേഷിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുകേഷിന്റെ നേട്ടം ചരിത്രമാണെന്നും മാതൃകാപരമാണെന്നും പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
ലോക ചെസ് ചാംപ്യൻഷിപ്പിലെ വിജയത്തിനു പിന്നാലെ ചെസ് ബോർഡിനു മുന്നിൽ ആനന്ദക്കണ്ണീരൊഴുക്കി ഇന്ത്യയുടെ അഭിമാന താരം ഡി. ഗുകേഷ്. വിജയമുറപ്പിച്ചതോടെ രണ്ടു കൈകൾകൊണ്ടും മുഖം അമർത്തിപ്പിടിച്ചാണ് ഗുകേഷ് കരഞ്ഞത്. മത്സരശേഷം ഒഫീഷ്യൽസ് ഷെയ്ക് ഹാൻഡ് നൽകുന്നതിനിടെയും ഗുകേഷിന് വിജയം നൽകിയ വൈകാരിക നിമിഷങ്ങൾ നിയന്ത്രിക്കാനായില്ല.
സിംഗപ്പൂർ∙ ചെസ് പണ്ഡിതൻമാരെല്ലാം ഒന്നടങ്കം സമനില ഉറപ്പിച്ച് ലോക ചെസ് ചാംപ്യൻഷിപ്പുകളിലെ ടൈബ്രേക്കറുകളുടെ ചരിത്രം ചികഞ്ഞു തുടങ്ങുമ്പോഴാണ്, ഡിങ് ലിറന്റെ അപ്രതീക്ഷിത പിഴവു മുതലെടുത്ത് ദൊമ്മരാജു ഗുകേഷ് കന്നിക്കിരീടത്തിലേക്ക് ‘ചെക്ക് വച്ചത്’. 14–ാം ഗെയിമിൽ നിലവിലെ ലോക ചാംപ്യൻ ഡിങ് ലിറനെ അട്ടിമറിച്ചാണ് 7.5 എന്ന ചരിത്ര സംഖ്യയിലേക്ക് ഗുകേഷ് എത്തിയത്. വ്യാഴാഴ്ച സമനില വഴങ്ങിയിരുന്നെങ്കിൽ ടൈബ്രേക്കറിന്റെ അതിസമ്മർദ്ദമായിരുന്നു ഗുകേഷിനെ കാത്തിരിക്കുന്നത്.
സിംഗപ്പുർ∙ ചെസ് ബോർഡിൽ പുതിയ ചരിത്രമെഴുതി ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ദോമ്മരാജു ഗുകേഷ് ലോക ചാംപ്യൻ. ലോക ചെസ് ചാംപ്യൻഷിപ്പിലെ അവസാന ഗെയിമിൽ നിലവിലെ ചാംപ്യൻ കൂടിയായ ചൈനയുടെ ഡിങ് ലിറനെ അട്ടിമറിച്ചാണ് ഇന്ത്യൻ താരം കിരീടം ചൂടിയത്. ലോക ചെസ് ചാംപ്യനാകുന്ന പ്രായം കുറഞ്ഞ താരമാണ് പതിനെട്ടുകാരനായ ഗുകേഷ്. അവസാന ഗെയിമിൽ കറുത്ത കരുക്കളുമായി കളിച്ചാണ് നിലവിലെ ചാംപ്യനെ അട്ടിമറിച്ചതെന്നത് ഗുകേഷിന്റെ നേട്ടത്തിന്റെ തിളക്കം വർധിപ്പിക്കുന്നു.
അഗ്നിവീര്യത്തോടെ പൊരുതി ഡി.ഗുകേഷ്, മഞ്ഞുമല പോലെ പ്രതിരോധിച്ച് ലോക ചാംപ്യൻ ഡിങ് ലിറൻ. ഫലം ലോക ചെസ് ചാംപ്യൻഷിപ്പിലെ പതിമൂന്നാം ഗെയിമിൽ 69 നീക്കങ്ങളിൽ സമനില. സ്കോർ തുല്യം (6.5-6.5).
ലോക ചെസ് ചാംപ്യൻഷിപ്പില് ഡി. ഗുകേഷും ഡിങ് ലിറനും തമ്മിലുള്ള 13–ാം പോരാട്ടം സമനിലയിൽ കലാശിച്ചു. ചാംപ്യൻഷിപ്പില് ഒരു ഗെയിം മാത്രം അവശേഷിക്കെ 6.5–6.5 പോയിന്റ് എന്ന നിലയിൽ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം നിൽക്കുകയാണ്. 14–ാം ഗെയിം വ്യാഴാഴ്ച നടക്കും.
തന്റെ പ്രതാപകാലത്തേക്കുള്ള ലോക ചാംപ്യന്റെ പരകായപ്രവേശം കണ്ട കളിയിൽ ഡി.ഗുകേഷിനെ 39 നീക്കങ്ങളിൽ തോൽപിച്ച് ഡിങ് ലിറന്റെ തിരിച്ചുവരവ്. 11–ാം ഗെയിമിലെ തോൽവിക്കു 12–ാം ഗെയിമിൽ തിരിച്ചടി. സിംഗപ്പൂരിൽ നടക്കുന്ന ലോക ചെസ് ചാംപ്യൻഷിപ്പിൽ 2 കളി മാത്രം ബാക്കി നിൽക്കെ സ്കോർനില വീണ്ടും തുല്യം 6–6. ഇന്നു വിശ്രമദിനം. നിർണായകമായ 13–ാം ഗെയിം നാളെ.
ലോക ചെസ് ചാംപ്യൻഷിപ്പിലെ 12–ാം ഗെയിം കൈവിട്ട് ഇന്ത്യയുടെ ഡി. ഗുകേഷ്. 12–ാം ഗെയിം വിജയിച്ച് ചൈനയുടെ ഡിങ് ലിറൻ പോയിന്റ് നിലയിൽ ഗുകേഷിനൊപ്പമെത്തി. ഇതോടെ ഇരുവർക്കും 6 പോയിന്റു വീതമായി. ഞായറാഴ്ച നടന്ന 11–ാം ഗെയിം ജയിച്ച് ഇന്ത്യൻ താരം മുന്നിലെത്തിയിരുന്ന ചാംപ്യൻഷിപ്പിൽ തൊട്ടടുത്ത ദിവസം തന്നെ ചൈനീസ് താരം മറുപടി നൽകുകയായിരുന്നു.
സിംഗപ്പുർ∙ ലോക ചെസ് ചാംപ്യൻഷിപ്പിൽ നിലവിലെ ചാംപ്യൻ ചൈനയുടെ ഡിങ് ലിറനെ ഞെട്ടിച്ച് ഇന്ത്യൻ താരം ഡി.ഗുകേഷ്. ആവേശകരമായി മാറിയ പതിനൊന്നാം ഗെയിമിൽ ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് മുന്നിൽക്കയറി. നിലവിൽ ആറു പോയിന്റുമായാണ് ഗുകേഷിന്റെ മുന്നേറ്റം. ഡിങ് ലിറന് അഞ്ച് പോയിന്റുണ്ട്. ആകെ 14 ഗെയിമുകളുള്ള ലോക ചെസ് ചാംപ്യൻഷിപ്പിൽ ആദ്യം 7.5 പോയിന്റ് നേടുന്നയാളാണ് വിജയിക്കുക. ശേഷിക്കുന്ന മൂന്നു ഗെയിമുകളിൽനിന്ന് 1.5 പോയിന്റ് കൂടി നേടിയാൽ ഗുകേഷിന് ചാംപ്യനാകാം.
ലോക ചെസ് ചാംപ്യൻഷിപ്പിലെ പത്താം ഗെയിം സമനിലയിൽ അവസാനിപ്പിച്ച് ഇന്ത്യയുടെ ഡി. ഗുകേഷും ചൈനയുടെ ഡിങ് ലിറനും. വലിയ ട്വിസ്റ്റുകളൊന്നുമില്ലാതിരുന്ന പത്താം ഗെയിം 36 നീക്കങ്ങൾക്കൊടുവിലാണ് സമനിലയിൽ പിരിഞ്ഞത്. ചാംപ്യന്ഷിപ്പിൽ തുടർച്ചയായ ഏഴാം സമനിലയാണിത്. ആകെ മത്സരങ്ങളിൽ എട്ടാമത്തെ സമനില.
കൊത്തുപണികൾ നിറഞ്ഞതും രത്നങ്ങൾ പതിച്ചതുമാണ് ചക്രവർത്തിമാരുടെ സിംഹാസനമെങ്കിൽ ‘ചെസ് രാജാക്കൻമാർ’ ജനാധിപത്യ സംവിധാനത്തിൽ വിശ്വസിക്കുന്നവരാണെന്ന് അവരുടെ ഇരിപ്പിടങ്ങൾ വിളിച്ചുപറയും. കളി തുടങ്ങും മുൻപേ രണ്ടു കളിക്കാർക്കും 7 വ്യത്യസ്ത മോഡൽ കസേരകൾ നൽകി. ലളിതമായ ഓഫിസ് കസേരയാണ് ഡിങ് തിരഞ്ഞെടുത്തത്. പിൻഭാഗത്ത് ഉയരം കൂടുതലുള്ള ഗെയിമിങ് കസേരയായിരുന്നു ഗുകേഷിനു താൽപര്യം.
ഡിങ് ലിറൻ–ഡി. ഗുകേഷ് ലോക ചെസ് ചാംപ്യൻഷിപ്പിലെ 9–ാം ഗെയിമും സമനിലയായപ്പോൾ തുടരൻ സമനിലകളെപ്പറ്റി ആശങ്കപ്പെട്ടു തുടങ്ങിയിരിക്കുന്നു പലരും. പക്ഷേ ലോക ചെസ് ചാംപ്യൻഷിപ്പിന്റെ ചരിത്രം നോക്കുകയാണെങ്കിൽ ഈ സമനില ചരിത്രം ഒട്ടും അസാധാരണമല്ല. 1984ലെ മോസ്കോ ലോക ചാംപ്യൻഷിപ്പിൽ തുടർച്ചയായി 17 കളികളാണ് സമനിലയായത്. സമനില അത്ര മോശം നിലയല്ലെന്നു ചുരുക്കം.
ഏറ്റവും ശക്തമായ കംപ്യൂട്ടറുകൾ പോലും അധികസമയവും തുല്യത പ്രഖ്യാപിച്ച കളിയിൽ മറ്റൊരു ഫലം അസംഭവ്യമായപ്പോൾ ലോക ചെസ് ചാംപ്യൻഷിപ്പിലെ ഒൻപതാം ഗെയിമിൽ ഡിങ് ലിറനും ഡി. ഗുകേഷും സമനില സമ്മതിച്ചു പിരിഞ്ഞു. സ്കോർ തുല്യം (4.5-4.5), ഇന്നു വിശ്രമദിനം; പത്താം ഗെയിം നാളെ.
ലോക ചെസ് ചാംപ്യൻഷിപ്പിലെ ഒൻപതാം പോരാട്ടവും സമനിലയിൽ. ഇന്ത്യയുടെ ഡി. ഗുകേഷും ചൈനീസ് താരം ഡിങ് ലിറനും തമ്മിലുള്ള ഒൻപതാം ഗെയിം 54 നീക്കങ്ങൾക്കൊടുവിലാണ് സമനിലയിൽ അവസാനിച്ചത്. ഇതോടെ രണ്ടു താരങ്ങള്ക്കും 4.5 പോയിന്റു വീതമായി.
സിംഗപ്പുർ∙ ലോക ചെസ് ചാംപ്യൻഷിപ്പിലെ ഏഴാം ഗെയിമിൽ ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ തൊട്ടടുത്തെത്തിയ വിജയം നഷ്ടമാക്കിയ ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷിന്, എട്ടാം ഗെയിമിലും സമനില. ഇത്തവണയും നിലവിലെ ചാംപ്യൻ കൂടിയായ ചൈനയുടെ ഡിങ് ലിറനെതിരെ ഒരു ഘട്ടത്തിൽ മുൻതൂക്കം നേടിയ ഗുകേഷ്, ഒടുവിൽ സമനില വഴങ്ങുകയായിരുന്നു. ഇതോടെ പോയിന്റ് നിലയിൽ 4–4 എന്ന സ്കോറിൽ ഇരുവരും ഒപ്പത്തിനൊപ്പമാണ്.
സിംഗപ്പൂർ ∙ നിശ്ശബ്ദത പാലിക്കുക എന്ന ബോർഡുമായി നിൽക്കുന്നവർക്കിടയിലൂടെ ആദ്യം കയറിവന്നത് ഡിങ് ലിറനാണ്. അമ്മയും പ്രധാന പരിശീലന സഹായി (സെക്കൻഡ്) റിച്ചഡ് റാപ്പോർട്ടും ഒപ്പമുണ്ട്. പൊതുവേ വർണശബളമായ മുറിക്കാലുറ ധരിച്ചെത്തുന്ന റിച്ചഡ് ഇത്തവണ മുഴുവൻ പീസിലുമാണ്. അഴകുള്ള മുടി കോടിയൊതുക്കി ഹംഗറിയുടെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്ററായ റിച്ചഡ് റാപ്പോർട്ട്.
ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ, തൊട്ടടുത്തെത്തിയ വിജയം ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷ് കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെടുത്തി. ഡിങ് ലിറനെതിരായ ലോക ചെസ് ചാംപ്യൻഷിപ്പിലെ ഏഴാം ഗെയിം സമനില. നിർണായകമായ ആധിപത്യം നേടി വിജയത്തിലേക്കു കുതിക്കുമ്പോൾ, സമയസമ്മർദത്തിൽ ഗുകേഷ് വരുത്തിയ പിഴവുകളാണു തിരിച്ചടിയായത്. സ്കോർ തുല്യം (3.5-3.5). എട്ടാം ഗെയിം ഇന്നു നടക്കും.
ലോക ചെസ് ചാംപ്യൻഷിപ്പില് ഇന്ത്യയുടെ ഡി. ഗുകേഷിനെതിരെ കഷ്ടിച്ച് സമനില പിടിച്ച് ചൈനയുടെ ഡിങ് ലിറൻ. മണിക്കൂറുകൾ നീണ്ട പോരാട്ടത്തൊടുവിലാണ് ഏഴാം ഗെയിം സമനിലയിൽ കലാശിച്ചത്. അഞ്ച് മണിക്കൂർ, 22 മിനിറ്റാണ് ഏഴാം ഗെയിം നീണ്ടത്. ലോക ചെസ് ചാംപ്യൻഷിപ്പിലെ ഇതുവരെയുള്ള ഗെയിമുകളിൽ ദൈർഘ്യമേറിയ ഗെയിമായിരുന്നു ചൊവ്വാഴ്ചത്തേത്.
വെള്ളക്കരുക്കൾ ഉപയോഗിച്ചു കളിക്കുമ്പോൾ, കറുത്ത കരുക്കളുടെ ഓപ്പണിങ് ശൈലി പരീക്ഷിച്ചും തന്ത്രകുതന്ത്രങ്ങൾ പ്രയോഗിച്ചും ഡിങ് ലിറൻ നടത്തുന്ന നീക്കങ്ങളെ ഇഴകീറിപ്പരിശോധിച്ച് പതിനെട്ടുകാരൻ ദൊമ്മരാജു ഗുകേഷ് നൽകിയ മറുപടികളാണ് ലോക ചെസ് ചാംപ്യൻഷിപ്പിലെ ആദ്യ 6 ഗെയിമുകളെ സജീവമാക്കിയത്. എന്നാൽ, ലോക ചാംപ്യൻഷിപ്പിൽ ഗൗരവം മാത്രമല്ലുള്ളത് എന്നതിനു കളിയുടെ വരാന്തകളിൽ സാക്ഷ്യമുണ്ട്.
ചെസിന്റെ വിശ്വമഹാസമുദ്രം. അതിൽ ലോകചാംപ്യൻ ഡിങ് ലിറൻ എന്ന മഞ്ഞുമല. പരിചയസമ്പന്നനായ കപ്പിത്താനെപ്പോലെ, ആ മഞ്ഞുമല മറികടന്നും, പോകും വഴി ചില പാഠങ്ങൾ പകർന്നും ദൊമ്മരാജു ഗുകേഷ് കരുക്കൾ നീക്കിയപ്പോൾ ലോക ചെസ് ചാംപ്യൻഷിപ്പിലെ ആറാം ഗെയിമിൽ സമനില. സ്കോർ തുല്യം (3-3). ഇന്നു വിശ്രമദിനം. ഏഴാം ഗെയിം നാളെ.
സിംഗപ്പൂർ∙ ലോക ചെസ് ചാംപ്യൻഷിപ്പില് വീണ്ടും സമനില. ഇന്ത്യയുടെ ഡി.ഗുകേഷും ചൈനയുടെ ഡിങ് ലിറനും ഞായറാഴ്ച നടന്ന ആറാം ഗെയിമിലും സമനിലയിൽ പിരിഞ്ഞു. ഞായറാഴ്ച കറുത്ത കരുക്കളുമായി ഡിങ് ലിറനെ നേരിട്ട ഗുകേഷ് സമനില പിടിക്കുകയായിരുന്നു. ഇതോടെ ഇരുവരുടെയും സ്കോർ 3–3 എന്ന നിലയിലായി. 6 ഗെയിമുകൾ പിന്നിട്ടപ്പോൾ
‘‘അഞ്ചു ഗെയിമുകൾ വച്ച് വിലയിരുത്താൻ വയ്യ. ആരാണു ജയിക്കുകയെന്നു പറയാൻ പ്രയാസം. 2010നു ശേഷം ലോക ചാംപ്യൻഷിപ്പിൽ ആദ്യ മൂന്നു ഗെയിമുകളിൽ 2 വിജയങ്ങളുണ്ടാകുന്നത് ആദ്യം. ലോക കിരീട പോരാട്ടങ്ങൾ വിരസമാണ് എന്ന സങ്കൽപം മാറുന്നു എന്നതിൽ എനിക്കു സന്തോഷമുണ്ട്. വേദിക്കു സമീപം ഒരുക്കിയ ഫാൻ സോണിനു സമീപം ഓടിനടക്കുന്നതിനിടെ ഐറീൻ സുഖന്ദർ ‘മനോരമ’യോടു പറഞ്ഞു.
പതിയെ തുടക്കം, തിടുക്കത്തിൽ ഒരാക്രമണം, തന്ത്രം പിഴച്ചപ്പോൾ ശ്രദ്ധയോടെ പ്രതിരോധം-കളിയുടെ വിവിധ ഭാവങ്ങളെ അതിവൈകാരികതയില്ലാതെ ഇന്ത്യൻ താരം ഡി.ഗുകേഷ് നേരിട്ടപ്പോൾ ലോക ചെസ് ചാംപ്യൻഷിപ്പിൽ വീണ്ടുമൊരു സമനില. അഞ്ചാം ഗെയിം 40 നീക്കങ്ങളിൽ അവസാനിച്ചപ്പോൾ സ്കോർ തുല്യം (2.5-2.5). 14 ഗെയിമുകളുള്ള ചാംപ്യൻഷിപ്പിൽ ഇനി 9 ഗെയിം ബാക്കി. ആറാം ഗെയിം ഇന്നു നടക്കും.
ലോക ചെസ് ചാംപ്യൻഷിപ്പിൽ ഇന്ത്യൻ താരം ഡി. ഗുകേഷും ചൈനയുടെ ഡിങ് ലിറനും തമ്മിലുള്ള പോരാട്ടം വീണ്ടും സമനിലയിൽ അവസാനിച്ചു. വെള്ളിയാഴ്ചത്തെ നാലാം ഗെയിം സമനിലയിൽ കലാശിച്ചതിനു പിന്നാലെയാണ് അഞ്ചാം ഗെയിമും സമനിലയിൽ പിരിഞ്ഞത്. ഇതോടെ ഇരുവരുടേയും സ്കോർ 2.5 എന്ന നിലയിലായി.
ഡിങ് ലിറനും ഡി. ഗുകേഷും തമ്മിലുള്ള, ലോക ചെസ് ചാംപ്യൻഷിപ്പിലെ നാലാം ഗെയിമിൽ 43 നീക്കങ്ങളിൽ സമനില. സ്കോർ തുല്യം (2-2). അഞ്ചാം ഗെയിം ഇന്നു നടക്കും. വെള്ളക്കരുക്കളുമായിറങ്ങിയ ലോക ചാംപ്യൻ ഡിങ് ലിറൻ പതിവില്ലാത്ത നീക്കങ്ങളുമായാണ് തുടങ്ങിയത്. തുടക്കത്തിൽ എതിരാളിയെ അത്ഭുതപ്പെടുത്തുക എന്നതായിരുന്നു ഡിങ്ങിന്റെ ലക്ഷ്യം. സാധാരണ കറുപ്പു കരുക്കളുമായി ഇറങ്ങുന്നവർ അവലംബിക്കുന്ന പ്രാരംഭം- ക്വീൻസ് ഇന്ത്യൻ ഡിഫൻസ്.
സിംഗപ്പൂർ∙ ലോക ചെസ് ചാംപ്യൻഷിപ്പിലെ നാലാം ഗെയിം സമനിലയിൽ പിരിഞ്ഞ് ഇന്ത്യൻ താരം ഡി. ഗുകേഷും ചൈനയുടെ ഡിങ് ലിറനും. നാലാം ഗെയിം അവസാനിക്കുമ്പോൾ ഗുകേഷും ഡിങ് ലിറനും 2–2 എന്ന നിലയിലാണ്. 42 നീക്കങ്ങൾക്കൊടുവിലാണ് നാലാം ഗെയിം സമനിലയിൽ അവസാനിപ്പിക്കാൻ ധാരണയായത്. ഇതോടെ അഞ്ചാം ഗെയിം മത്സരത്തിൽ നിർണായമാകും.
ആധുനിക ശിൽപകലയുടെ സ്ഥാപകനായി അറിയപ്പെടുന്ന ഫ്രാൻസിലെ ഓഗസ്റ്റ് റോഡാന്റെ ‘ദ തിങ്കർ’ ശിൽപത്തിന്റെ പകർപ്പുണ്ട് ലോക ചെസ് ചാംപ്യൻഷിപ് വേദിക്കു തൊട്ടടുത്തുള്ള ഹോട്ടൽ മൈക്കലിനു മുന്നിൽ. ‘ഡിവൈൻ കോമഡി’ എന്ന തന്റെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന നരകത്തിന്റെ വിവരണം എങ്ങനെ വേണം എന്ന ആലോചനയിലാണ്ടു നിൽക്കുന്ന ഇറ്റാലിയൻ കവി ഡാന്റെയാണ് ശിൽപത്തിന്റെ പ്രാഥമിക ആശയം.
ലോക ചെസ് ചാംപ്യൻഷിപ്പിനോടനുബന്ധിച്ചൊരുക്കിയ ഫാൻസോണിൽ പതിവില്ലാത്ത തിരക്ക്. ഒരേസമയം പത്തു പേരോടു ചെസ് കളിക്കുകയാണ് ഒരാൾ അവിടെ; ബോറിസ് ഗെൽഫൻഡ്– 2012ലെ ലോക ചാംപ്യൻഷിപ്പിൽ വിശ്വനാഥൻ ആനന്ദിന്റെ എതിരാളി. ഇത്തവണ ഡിങ്-ഗുകേഷ് ലോക ചാംപ്യൻഷിപ്പിനെക്കുറിച്ച് കൂടുതൽ വിലയിരുത്താനായിട്ടില്ലെന്ന് ഗെൽഫൻഡിന്റെ വാക്കുകൾ.
ടൈംബോംബിൽ എന്നവണ്ണം ക്ലോക്കിന്റെ മിടിപ്പും ലോക ചാംപ്യന്റെ ഹൃദയമിടിപ്പും. 3 നീക്കം ബാക്കിയുള്ളപ്പോൾ ഡിങ് ലിറന്റെ സൂചിത്തുമ്പിൽ നിശ്ചലം നിന്നൂ നിമിഷം. സ്വിസ് ക്ലോക്കിന്റെ കണിശതയോടെ നീക്കങ്ങൾ നടത്തുകയും ഒരിക്കലും ശാന്തത കൈവിടാതിരിക്കുകയും ചെയ്ത ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷിന് ലോക ചെസ് ചാംപ്യൻഷിപ്പിൽ ആദ്യ ജയം. ആദ്യ ഗെയിമിലേറ്റ തിരിച്ചടിക്ക് ഗുകേഷ് മൂന്നാം ഗെയിമിൽ തിരിച്ചടി നൽകിയപ്പോൾ സ്കോർ തുല്യം (1.5-1.5). ഇന്നു വിശ്രമദിനം. നാലാം ഗെയിം നാളെ നടക്കും.
സിംഗപ്പുർ∙ ലോക ചെസ് ചാംപ്യൻഷിപ്പിലെ മൂന്നാം കളിയിൽ നിലവിലെ ചാംപ്യനായ ചൈനയുടെ ഡിങ് ലിറനെ വീഴ്ത്തി ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷ്. ഇതോടെ ഇരുവർക്കും 1.5 പോയിന്റ് വീതമായി. 14 ഗെയിമുകളുള്ള ചാംപ്യൻഷിപ്പിൽ ആദ്യം 7.5 പോയിന്റ് നേടുന്നയാൾക്കാണ് കിരീടം. ആദ്യ കളിയിൽ ഗുകേഷിനെ 43 നീക്കങ്ങളിൽ തോൽപിച്ച് ചൈനയുടെ ഡിങ്
സിംഗപ്പുർ∙ ലോക ചെസ് ചാംപ്യൻഷിപ്പിലെ രണ്ടാം കളിയിൽ ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷും നിലവിലെ ചാംപ്യനായ ചൈനയുടെ ഡിങ് ലിറനും സമനിലയിൽ പിരിഞ്ഞു. 23 നീക്കങ്ങൾക്കൊടുവിലാണ് ഇരുവരും സമനിലയ്ക്ക് കൈകൊടുത്തത്. ആദ്യ കളി ജയിച്ച ഡിങ് ലിറന് ഇപ്പോഴും ലീഡുണ്ട്. 14 ഗെയിമുകളുള്ള ചാംപ്യൻഷിപ്പിൽ ആദ്യം 7.5 പോയിന്റ്
‘ക്ലാസ് ഈസ് പെർമനന്റ്, ഫോം ഈസ് ടെംപററി’ എന്നു ലോകചാംപ്യൻ തെളിയിച്ച ദിനം. ലോക ചെസ് ചാംപ്യൻഷിപ്പിലെ ആദ്യ കളിയിൽ ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷിനെ 43 നീക്കങ്ങളിൽ തോൽപിച്ച് ചൈനയുടെ ഡിങ് ലിറന് ലീഡ് (1–0). രണ്ടാം ഗെയിം ഇന്നു നടക്കും. 14 ഗെയിമുകളുള്ള ചാംപ്യൻഷിപ്പിൽ ആദ്യം 7.5 പോയിന്റ് നേടുന്നയാൾക്കാണ് കിരീടം. മത്സരശേഷമുള്ള വാർത്താ സമ്മേളനത്തിൽ ഗുകേഷ് സൂചിച്ചതുപോലെ, ഇരുവരും പിഴവുകൾ വരുത്തിയെങ്കിലും സമയസമ്മർദത്തിൽ ഗുകേഷിന്റെ പിഴവുകൾ മത്സരഫലത്തിൽ നിർണായകമായി.
സിംഗപ്പുർ∙ ലോക ചെസ് ചാംപ്യൻഷിപ്പിലെ ആദ്യ ഗെയിമിൽ ഇന്ത്യയുടെ ഡി. ഗുകേഷിനു തോൽവി. നിലവിലെ ചാംപ്യനായ ചൈനയുടെ ഡിങ് ലിറനാണ് ആദ്യ മത്സരത്തിൽ ഗുകേഷിനെ വീഴ്ത്തിയത്. ഇതോടെ, 14 ഗെയിമുകളുള്ള ചാംപ്യൻഷിപ്പിൽ ചൈനീസ് താരത്തിന് മേധാവിത്തമായി. ആദ്യം 7.5 പോയിന്റ് നേടുന്നയാളാണ് ജേതാവാകുക.
പതിനാലാം നൂറ്റാണ്ടിൽ സുമാത്രൻ രാജകുമാരനായ സാങ് നില ഉതാമ വേട്ടയാടുമ്പോൾ പരിചയമില്ലാത്ത ജീവിയെ കണ്ടു; അതു സിംഹമാണെന്ന് തെറ്റിദ്ധരിച്ച് രാജകുമാരൻ ആ ദ്വീപിന് സിംഹങ്ങളുടെ നഗരം എന്ന അർഥത്തിൽ സിംഗപുര എന്ന പേരു നൽകി എന്നാണു കഥ. കഥയിൽ പാഠഭേദങ്ങളുണ്ടെങ്കിലും പേരു മാറി സിംഗപ്പൂർ ആയെങ്കിലും, ഒരു കാലത്തും സിംഹങ്ങളുണ്ടായിട്ടില്ലാത്ത ആ നാട്ടിൽ ഇന്നു മുതൽ രണ്ടു ‘സിംഹ’ങ്ങളുടെ പോരാട്ടം നടക്കുകയാണ്– ലോക ചെസ് ചാംപ്യൻഷിപ്പിലെ ആദ്യ ഗെയിമിൽ ഇന്ന് ഇന്ത്യയുടെ ഡി. ഗുകേഷും നിലവിലെ ചാംപ്യനായ ചൈനയുടെ ഡിങ് ലിറനും തമ്മിൽ.
അതിസമ്മർദം നിറയുന്ന ലോക ചെസ് ചാംപ്യൻഷിപ് പോരാട്ട വേദി. മാസങ്ങളുടെ തയാറെടുപ്പുമായി ഡി.ഗുകേഷും ഡിങ് ലിറനും. പോരാട്ടം നടക്കുന്ന ആ ചില്ലുകൂട്ടിൽ അവർ രണ്ടുപേരുമല്ലാതെ മൂന്നാമതൊരാളുണ്ടാകും; അബ്ദുൽ ഹമീദ് ബിൻ അബ്ദുൽ മജീദ്–കളി നിയന്ത്രിക്കുന്ന ചീഫ് ആർബിറ്റർ. മലേഷ്യയിൽനിന്നുള്ള ഇന്റർനാഷണൽ ആർബിറ്ററാണ് അബ്ദുൽ മജീദ്. ‘‘ലോക ചാംപ്യൻഷിപ്പിന്റെ ഗൗരവവും ഗരിമയും നിലനിർത്തുന്ന രീതിയിൽ മാച്ച് നടത്തുക എന്നതാണ് എന്റെ ചുമതല’’–‘മനോരമ’യ്ക്ക് അനുവദിച്ച അഭിമുഖത്തിൽ ഹമീദ് പറഞ്ഞു.
സിംഗപ്പൂർ ∙ നാളെ തുടങ്ങുന്ന ലോക ചെസ് ചാംപ്യൻഷിപ്പിൽ ആദ്യ നീക്കം ഇന്ത്യക്കാരൻ ഡി.ഗുകേഷ് നടത്തും. ആദ്യ കളിയിൽ ഗുകേഷിനാണ് വെള്ളക്കരു ലഭിക്കുക. ചാംപ്യൻഷിപ്പിനു മുന്നോടിയായി ഇന്നലെ സിംഗപ്പൂരിലെ കാപ്പിറ്റോൾ തിയറ്ററിൽ നടന്ന മാധ്യമസമ്മേളത്തിൽ ഗുകേഷ് ആത്മവിശ്വാസത്തിലായിരുന്നു. ‘‘ഞാൻ അപാര ശാന്തനാണ് എന്നൊന്നും അവകാശപ്പെടുന്നില്ല.
വാക്കിൽ തീകൂട്ടുന്നയാളാണ് മുൻ ലോക ചാംപ്യനും ചെസ് ഇതിഹാസവുമായ ഗാരി കാസ്പറോവ്. താൻ വേറെ ലോകം വേറെ എന്നാണ് നിലപാട്.കാനഡയിലെ ടൊറന്റോയിൽ ലോക ചാംപ്യന്റെ എതിരാളിയാകാൻ പ്രതീക്ഷയർപ്പിച്ചിരുന്നവരെ കടത്തിവെട്ടി ഇന്ത്യക്കാരനായ ഡി. ഗുകേഷ് നേടിയ വിജയത്തെ ‘ടൊറന്റോയിൽ ഇന്ത്യൻ ഭൂകമ്പ’മെന്നും ‘ടെക്റ്റോണിക് ഷിഫ്റ്റ് ഇൻ ഗ്ലോബൽ ഓർഡർ ഓഫ് ചെസ് ’ എന്നുമാണ് കാസ്പറോവ് വിശേഷിപ്പിച്ചത്.
ഒരു പതിനേഴുകാരൻ പതിവായി കാണുന്ന സ്വപ്നങ്ങൾക്ക് എത്രയോ അപ്പുറമാണ് ദൊമ്മരാജു ഗുകേഷ് എന്ന തമിഴ്നാട്ടുകാരൻ നേടിയെടുത്തത്. ലോക ചെസ് ചാംപ്യന്റെ എതിരാളിയെ കണ്ടെത്താനുള്ള ഫിഡെ കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ വിജയം. ഒരു വർഷത്തിനു ശേഷം 18–ാം വയസ്സിൽ അതിലും വലിയൊരു സ്വപ്നസാക്ഷാത്കാരത്തിന് അരികിലാണ് ഗുകേഷ്. തൊട്ടുമുന്നിൽ കാത്തുനിൽക്കുന്ന ചെസിലെ ലോക ചാംപ്യൻ പദവി. ഈ പ്രായത്തിൽ ആരും കൈവരിച്ചിട്ടില്ലാത്ത നേട്ടം. 22–ാം വയസ്സിൽ ലോക ചാംപ്യനായ ചെസ് ഇതിഹാസം ഗാരി കാസ്പറോവിനാണ് ഇക്കാര്യത്തിൽ നിലവിലെ റെക്കോർഡ്.
മുൻ ലോക ചെസ് ചാംപ്യൻ വ്ലാഡിമിർ ക്രാംനിക് ഒരിക്കൽ പറഞ്ഞു: ‘‘വിജയം കഴിഞ്ഞാൽ ഏറ്റവും മികച്ച കളിഫലം സമനിലയാണ്, ചെസ് സമനിലകളുടെ കളിയാണ്’’. ഈ ‘ചെസ് സിദ്ധാന്തം’ ആവിഷ്ക്കരിക്കാൻ ക്രാംനിക്കിനു മുന്നിൽ ഏറെ കാരണങ്ങളുണ്ടായിരുന്നു. ലോക ചെസ് ചാംപ്യൻഷിപ്പിലെ സമനിലകളുടെ കണക്കെടുക്കുമ്പോൾ പ്രത്യേകിച്ചും.
എന്തരോ മഹാനുഭാവുലു –കർണാടക സംഗീതത്തിലെ മഹാസംഗീതജ്ഞരെ വന്ദിച്ച് ത്യാഗരാജ സ്വാമികൾ എഴുതിയ പ്രശസ്തമായ കീർത്തനത്തിൽ പറയുന്നതുപോലെ ചെസിൽ എത്രയെത്ര മഹാനുഭാവൻമാർ! എന്നാൽ അവരിൽ 17 പേർ മാത്രമേ ലോക ചാംപ്യൻപട്ടമണിഞ്ഞിട്ടുള്ളൂ. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ബുദ്ധിവിനോദത്തിലെ ആദ്യ ലോക ചാംപ്യൻഷിപ് നടന്നത് 1886ൽ. വില്യം സ്റ്റീനിറ്റ്സും ജൊഹാനസ് സൂക്കർടോർട്ടും തമ്മിലായിരുന്നു മത്സരം. 138 വർഷം മുൻപു യുഎസിൽ നടന്ന ആ ചാംപ്യൻഷിപ്പിൽ വിജയിച്ചത് സ്റ്റീനിറ്റ്സ്.
പതിനൊന്നാം നൂറ്റാണ്ടിൽ ഹംഗറി രാജ്യം രൂപപ്പെടുന്നതിനു വളരെമുൻപ്, ഇൻഡോ–യൂറോപ്യൻ പാരമ്പര്യമുള്ള കെൽറ്റ് ജനത ബുഡാപെസ്റ്റ് നഗരത്തിൽ അധിവസിച്ചിരുന്നു എന്നാണു ചരിത്രം. പുരാതനമായ ചതുരംഗത്തിന്റെ ജന്മനാട്ടിൽ നിന്നുവന്നവർ അതേ നഗരത്തെ കളിമികവുകൊണ്ടു കീഴടക്കി എന്നതു പുതുചരിത്രമാകുകയാണ്. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ നടന്ന 45–ാം ലോക ചെസ് ഒളിംപ്യാഡിൽ ഓപ്പൺ, വനിതാവിഭാഗങ്ങളിൽ സ്വർണം നേടി ഇന്ത്യ ലോകജേതാക്കളാവുമ്പോൾ നമ്മുടെ കായികരംഗത്തെ സുവർണലിപികളിൽ അടയാളപ്പെടുത്തുന്ന മനോഹരവിജയമായി അതു മാറുന്നു.
1912. ഇന്നത്തെ പോളണ്ടിലുള്ള ബ്രസ്ലാവിൽ റഷ്യൻ ചെസ് മാസ്റ്ററായ സ്റ്റെഫാൻ ലെവിറ്റ്സ്കിയെ നേരിടുകയായിരുന്നു യുഎസ് ചെസ് ചാംപ്യനായ ഫ്രാങ്ക് മാർഷൽ. ലെവിറ്റ്സികിയെ തോൽപിച്ച മാർഷലിന്റെ ‘ക്വീൻ സാക്രിഫൈസ്’ കണ്ട് കാണികൾ ചെസ് ബോർഡിലേക്ക് സ്വർണനാണയങ്ങളെറിഞ്ഞു എന്നാണു കഥ. കളിയും കാലവും മാറിയെങ്കിലും മറ്റൊരർഥത്തിൽ ചെസ് ബോർഡിൽനിന്ന് സ്വർണംവാരുകയാണ് ഇന്ത്യൻ ടീമുകൾ. ലോക ചെസ് ഒളിംപ്യാഡിൽ ഓപ്പൺ, വനിതാ വിഭാഗങ്ങളിലായി ഇരട്ട സ്വർണം, വ്യക്തിഗത ബോർഡുകളിൽ നാലു സ്വർണം– അവിസ്മരണീയ നേട്ടത്തോടെയാണ് ബുഡാപെസ്റ്റ് ഒളിംപ്യാഡിൽനിന്ന് ഇന്ത്യയുടെ മടക്കം. പ്രതാപകാലത്തെ സോവിയറ്റ് യൂണിയന്റെ ചെസ് പ്രകടനങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് ഇന്ത്യയുടെ നേട്ടം. 1980 മുതൽ 86 വരെ സോവിയറ്റ് യൂണിയനും 2018ൽ ചൈനയും മാത്രമേ ഒളിംപ്യാഡ് ഡബിൾ നേടിയിട്ടൂള്ളൂ.
റോപ്പിൽ ആഞ്ഞടിച്ച ‘ബോറിസ്’ കൊടുങ്കാറ്റ് ഡാന്യൂബ് നദിയിൽ തീർത്ത പ്രളയം ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലെ പാർലമെന്റിന്റെ പടവുകൾ വരെ എത്തിയ സമയം. ആ കൊടുങ്കാറ്റിനും പക്ഷേ, പോകും വഴിയെല്ലാം പ്രകമ്പനങ്ങൾ തീർത്ത് ഒറ്റ സ്റ്റേഷനിലും നിർത്താതെ കുതിച്ച ആ തീവണ്ടിയെ തടയാനായില്ല. ഇന്ത്യൻ ടീമെന്ന ആ സൂപ്പർ ഫാസ്റ്റ് ട്രെയിൻ ഒടുവിൽ ലോക ചെസ് ഒളിംപ്യാഡിൽ ലക്ഷ്യസ്ഥാനത്തെത്തിയിരിക്കുന്നു.
ബുഡാപെസ്റ്റ്(ഹംഗറി)∙ ലോക ചെസ് ഒളിംപ്യാഡിൽ ചരിത്രമെഴുതി ഇന്ത്യയ്ക്ക് ഇരട്ട സ്വർണം. ഹംഗറിയിൽ നടക്കുന്ന ചെസ് ഒളിംപ്യാഡിൽ ഓപ്പൺ വിഭാഗത്തിലും വനിതാ വിഭാഗത്തിലുമാണ് ഇന്ത്യ സ്വർണം നേടിയത്. ഇന്ന് നടന്ന ആവേശപ്പോരാട്ടത്തിൽ അവസാന റൗണ്ടിൽ സ്ലൊവേനിയയെ തോൽപ്പിച്ചാണ് ഓപ്പൺ വിഭാഗത്തിൽ ഇന്ത്യയുടെ സ്വർണനേട്ടം. പിന്നാലെ വനിതാ വിഭാഗത്തിൽ അവസാന റൗണ്ടിൽ അസർബൈജാനെ തോൽപ്പിച്ചും സ്വർണം നേടി.
ലോഹങ്ങൾക്കൊന്നും മണമില്ല; കൈകാര്യം ചെയ്യുന്ന മനുഷ്യന്റെ വിയർപ്പാണ് ആ മണമുണ്ടാക്കുന്നത് എന്നു ശാസ്ത്രം. ഹംഗറിയിലെ ബുഡാപെസ്റ്റിൽ ലോക ചെസ് ഒളിംപ്യാഡ് അന്ത്യഘട്ടത്തോടടുക്കെ ഇന്ത്യൻ ടീമുകൾ സ്വർണം മണക്കുന്നുണ്ട്. കഠിനാധ്വാനത്തിന്റെ വിയർപ്പ് തുന്നിയ കുപ്പായമിട്ട ഇന്ത്യൻ ടീമിനെ സ്വർണമല്ലാതെ വേറെന്തു മണക്കാൻ?ചെസിന് മൂന്നു ഘട്ടമാണ്: പ്രാരംഭം, മധ്യഘട്ടം, അന്ത്യഘട്ടം. പഴുതില്ലാതെ ആദ്യരണ്ടുഘട്ടങ്ങളും വിജയിച്ചു മുന്നേറിയ ഇന്ത്യ ഓപ്പൺ വിഭാഗത്തിൽ 9 റൗണ്ടുകൾ പൂർത്തിയായപ്പോൾ 18ൽ 17 പോയിന്റും നേടി ഒറ്റയ്ക്കു മുന്നിലാണ്. ഒറ്റ കളികളും തോൽക്കാതെയാണ് ഇന്ത്യയുടെ മുന്നേറ്റം. ഒൻപതാം റൗണ്ടിൽ നിലവിലെ ചാംപ്യൻമാരായ ഉസ്ബെക്കിസ്ഥാനോടു മാത്രമാണ് ഇന്ത്യ സമനില വഴങ്ങിയത്. ഒൻപതാം റൗണ്ടിൽ യുഎസിനോടു സമനില പാലിച്ച വനിതാ ടീം രണ്ടാംസ്ഥാനത്താണ്. ഇനി അനിവാര്യമായ അന്ത്യഘട്ടം. ആ കുരുക്ഷേത്രം കടക്കാൻ കരുത്തും കണിശതയും ഒത്തുചേർന്ന പഞ്ചപാണ്ഡവൻമാരാണ് ഇന്ത്യൻ ടീമിൽ. നവംബറിൽ നടക്കുന്ന ലോക ചാംപ്യൻഷിപ്പിൽ ഡിങ് ലിറന്റെ എതിരാളിയാകുന്ന ദൊമ്മരാജു ഗുകേഷാണ് ഇന്ത്യയുടെ ഒന്നാംബോർഡ് കാക്കുന്നത്.
ലോക ചെസ് ഒളിംപ്യാഡിൽ വിജയത്തോടെ വീണ്ടും ഇന്ത്യൻ മുന്നേറ്റം. രണ്ടാം റൗണ്ടിൽ ഓപ്പൺ വിഭാഗത്തിൽ ഡി.ഗുകേഷ്, അർജുൻ എരിഗാസി, വിദിത് ഗുജറാത്തി, പി. ഹരികൃഷ്ണ എന്നിവരടങ്ങിയ ടീം ഐസ്ലൻഡിനെ 4–0നു തകർത്തു. ഡി. ഗുകേഷിന് അവസരം നൽകിയ ദിനം ഇന്ത്യ ആർ. പ്രഗ്നാനന്ദയ്ക്കു വിശ്രമം നൽകി.
ലോക ചെസ് ചാംപ്യൻഷിപ്പിനു വേദിയൊരുക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ വിഫലം. നിലവിലെ ലോക ചാംപ്യൻ ചൈനയുടെ ഡിങ് ലിറനും കാൻഡിഡേറ്റ്സ് ചെസ് ജേതാവായതിലൂടെ ലിറന് എതിരാളിയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ കൗമാര താരം ഡി. ഗുകേഷും തമ്മിലുള്ള പോരാട്ടം സിംഗപ്പൂരിൽ നടക്കും. നവംബർ 20 മുതൽ ഡിസംബർ 15 വരെയാണ് ലോക ചെസ് ചാംപ്യൻഷിപ്.
ലോക ചെസ് ചാംപ്യൻ ചൈനയുടെ ഡിങ് ലിറനും ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി.ഗുകേഷും തമ്മിൽ നടക്കുന്ന ലോക ചെസ് ചാംപ്യൻഷിപ്പിനു വേദിയൊരുക്കാൻ ഇന്ത്യ സന്നദ്ധത അറിയിച്ചു. നവംബർ 20 മുതൽ ഡിസംബർ 15 വരെയാണ് പുതിയ ലോകചാംപ്യനെ കണ്ടെത്താനായി ലോക ചെസ് ചാംപ്യൻഷിപ് സംഘടിപ്പിക്കുക. നിലവിൽ ഇന്ത്യ മാത്രമാണ് ഔദ്യോഗികമായി താൽപര്യപത്രം നൽകിയിരിക്കുന്നത്.
കാൻഡിഡേറ്റ്സ് ചെസ് വിജയത്തിനു പിന്നാലെ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി.ഗുകേഷ് സൂപ്പർബെറ്റ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ടൂർണമെന്റിൽ അങ്കത്തിനിറങ്ങുന്നു. ഇന്ന് ആരംഭിക്കുന്ന ടൂർണമെന്റിൽ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർമാരായ ആർ. പ്രഗ്നാനന്ദ, അർജുൻ എരിഗാസി എന്നിവരുമുണ്ട്.
ചെന്നൈ ∙ സമ്മർദ നിമിഷങ്ങളെ നേരിടാൻ താൻ പഠിച്ചത് ചെന്നൈ സൂപ്പർ കിങ്സ് താരമായ മുൻ ഇന്ത്യൻ ക്രിക്കറ്റർ എം.എസ്. ധോണിയെയും ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിനെയും മാതൃകയാക്കിയാണെന്ന് ടീനേജ് ചെസ് താരം ഡി. ഗുകേഷ്. കാൻഡിഡേറ്റ്സ് ചെസ് വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ഖ്യാതിയുമായി ചെന്നൈയിൽ തിരിച്ചെത്തിയ ശേഷം സംസാരിക്കുകയായിരുന്നു പതിനേഴുകാരൻ ഗുകേഷ്.