Activate your premium subscription today
ബാർസിലോന∙ യൂറോകപ്പിൽ മികച്ച യുവതാരത്തിനുള്ള പുരസ്കാരം േനടിയ സ്പാനിഷ് താരം ലമീൻ യമാലിന്റെ പിതാവ് മുനിർ നസ്റൂയിക്ക് കുത്തേറ്റു. വടക്കുകിഴക്കൻ സ്പാനിഷ് നഗരമായ മട്ടാരോയിലെ ഒരു കാർ പാർക്കിങ് മേഖലയിൽ വച്ചാണ് മുപ്പത്തഞ്ചുകാരനായ നസ്റൂയിക്ക് കുത്തേറ്റതെന്നാണ് വിവരം. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബെർലിൻ∙ സഹതാരങ്ങൾ ഡ്രസിങ് റൂമിൽ വസ്ത്രം മാറുന്നതിനിടെ ഇൻസ്റ്റഗ്രാമിൽ ലൈവ് പോയ യുവതാരം ലമീൻ യമാലിനു പിണഞ്ഞത് വൻ അബദ്ധം. ഇൻസ്റ്റഗ്രാം ലൈവിനിടെ ക്യാമറയിൽ പതിഞ്ഞത് സമ്പൂർണ നഗ്നരായി വസ്ത്രം മാറുന്ന സ്പാനിഷ് താരങ്ങൾ. അബദ്ധം തിരിച്ചറിഞ്ഞയുടൻ ലമീൻ യമാൽ ക്യാമറ ഓഫ് ചെയ്തു. അതേസമയം, സംഭവത്തിന്റെ വിഡിയോ
യുവേഫയുടെ യൂറോ കപ്പ് ടീം ഓഫ് ദ് ടൂർണമെന്റിൽ 6 സ്പെയിൻ താരങ്ങൾ ഇടംപിടിച്ചു. റോഡ്രി, ലമീൻ യമാൽ, മാർക് കുക്കുറേ, ഡാനിൽ ഓൽമോ, ഫാബിയൻ റൂയിസ്, നിക്കോ വില്യംസ് എന്നിവരാണ് യൂറോ കപ്പ് ജേതാക്കളായ സ്പെയിൻ ടീമിൽനിന്നുള്ളത്.
ലണ്ടൻ ∙ തുടർച്ചയായ രണ്ടു യൂറോ കപ്പ് ചാംപ്യൻഷിപ്പുകളുടെ ഫൈനലിലും ഖത്തർ ലോകകപ്പിന്റെ സെമിഫൈനലിലും പരാജയപ്പെട്ടതിന്റെ പിന്നാലെ ഇംഗ്ലണ്ട് ഫുട്ബോൾ പരിശീലകൻ ഗാരെത് സൗത്ത്ഗേറ്റ് സ്ഥാനമൊഴിഞ്ഞു. എട്ടു വർഷം മുൻപാണ് അൻപത്തിമൂന്നുകാരൻ സൗത്ത്ഗേറ്റ് ഇംഗ്ലണ്ടിന്റെ പരിശീലകനായത്. ‘ഇംഗ്ലണ്ട് ദേശീയ ടീമിനായി കളിക്കാനും കോച്ചാകാനും അവസരം ലഭിച്ചതിൽ അഭിമാനമുണ്ട്. ഇതൊരു മാറ്റത്തിന്റെ സമയമാണ്.
ലമീൻ യമാലും നിക്കോ വില്യംസും ഡാനി ഒൽമോയും മാത്രമല്ല, സ്പെയിൻ ടീം ഒന്നാകെയാണു താരം! യൂറോ കപ്പ് ഫുട്ബോളിൽ ഇംഗ്ലണ്ടിനെ 2–1നു തോൽപിച്ച് ചാംപ്യന്മാരായ സ്പാനിഷ് ടീം ലോകത്തെ അമ്പരപ്പിച്ചത് അവരുടെ സംഘശക്തികൊണ്ടും ടീം മികവുകൊണ്ടുമാണ്. ഫസ്റ്റ് ഇലവൻ മുതൽ അവസാനം സബ്സ്റ്റിറ്റ്യൂട്ട് ചെയ്ത താരങ്ങൾ വരെ സ്പെയിൻ കോച്ച് ലൂയിസ് ഡെ ലാ ഫുവന്തെയുടെ ഗെയിം പ്ലാൻ വിജയകരമായി നടപ്പാക്കി.
ഗാരി ലിനേക്കർ പേടിച്ചതുതന്നെ സംഭവിച്ചു, ഇറ്റ്്സ് നോട്ട് കമിങ് ഹോം! ഇംഗ്ലിഷ് ആരാധകർ മുറജപം പോലെ ഉരുവിടുന്ന ‘ഇറ്റ്സ് കമിങ് ഹോം’ ആരവം ദൗർഭാഗ്യത്തിന്റെ തീപ്പന്താണെന്നാണു ബർലിനിലെ കലാശപ്പോരാട്ടത്തിനു മുൻപായി ലിനേക്കർ പറയാതെ പറഞ്ഞത്. ആ വാക്കുകൾ സത്യമായി ഭവിച്ചു. യൂറോപ്പിന്റെ കിരീടത്തിലെ ആദ്യ മുത്തമെന്ന മോഹം കപ്പിനും ചുണ്ടിനുമിടയിൽ ഒരു വട്ടംകൂടി ഇംഗ്ലണ്ടിൽ നിന്ന് അകന്നുമാറി.
ബെർലിൻ∙ 12 വർഷത്തെ ഇടവേളയ്ക്കു ശേഷം സ്പെയിൻ കിരീടം ചൂടിയ യൂറോ കപ്പ് ഫുട്ബോളിൽ, സ്പാനിഷ് മധ്യനിര താരം റോഡ്രി മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഈ മാസം 13ന് 17 വയസ് പൂർത്തിയായ സ്പെയിനിന്റെ തന്നെ യുവതാരം ലാമിൻ യമാലാണ് മികച്ച യുവതാരം. ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരത്തിനുള്ള പുരസ്കാരം ആറു താരങ്ങൾ
ജൂലൈ 12: നിക്കോ വില്യംസിന്റെ 22–ാം ജന്മദിനം ജൂലൈ 13: ലാമിൻ യമാലിന്റെ 17–ാം ജൻമദിനം ജൂലൈ 14: യൂറോ കപ്പ് ഫൈനലിൽ യമാലിന്റെ പാസിൽ വില്യംസിന്റെ ഗോൾ! മേൽപ്പറഞ്ഞ ഗോൾനേട്ടം ഒരു പരിധിവരെ യാദൃച്ഛികവും അപ്രതീക്ഷിതവുമാണെങ്കിലും, ഇക്കുറി സ്പാനിഷ് ഫുട്ബോൾ ടീമിന്റെ യൂറോ കപ്പ് കിരീട നേട്ടം ഒട്ടും യാദൃച്ഛികമല്ല;
യൂറോ കപ്പ് 2024, സ്പെയിൻ, ഇംഗ്ലണ്ട്, EURO Cup, Spain, England, Football
ലണ്ടൻ ∙ ഡാനിൽ മെദ്വദെവിനെ തോൽപിച്ച് നാട്ടുകാരൻ കാർലോസ് അൽകാരസ് ഫൈനലിലെത്തിയതോടെ സ്പെയിനുകാർക്ക് ഒരേ ദിവസം രണ്ടു പ്രധാന ഫൈനലുകൾ. ഇന്ന് അൽകാരസിന്റെ വിമ്പിൾഡൻ ഫൈനലിനു തൊട്ടു പിന്നാലെയാണ് സ്പെയിൻ–ഇംഗ്ലണ്ട് യൂറോ കപ്പ് ഫുട്ബോൾ ഫൈനലും.
ബർലിൻ ∙ ജന്മദിനത്തിന് എന്തു സമ്മാനം വേണം എന്നു ചോദിച്ച അമ്മയോട് പതിനേഴുകാരൻ ലമീൻ യമാൽ ഇന്നലെ പറഞ്ഞതിങ്ങനെയാണ്: ‘‘ഒന്നും വേണ്ട. ഇന്നു ഞങ്ങൾ കപ്പടിക്കുകയാണെങ്കിൽ ഇവിടെ ടീമിനൊപ്പം ഞാൻ ആഘോഷിച്ചോളാം’’. സ്പാനിഷ് സ്പോർട്സ് ദിനപത്രമായ മാർകയ്ക്കു നൽകിയ അഭിമുഖത്തിൽ ലമീൻ ഇങ്ങനെ പറഞ്ഞതോടെ സ്പെയിൻ ടീമിന്റെ ലക്ഷ്യം തന്നെയായിരിക്കുന്നു യൂറോ ട്രോഫി സമ്മാനം നൽകി ലമീന്റെ ‘ബർത്ത്ഡേ പാർട്ടി’. ഇംഗ്ലണ്ടിന് ആ പാർട്ടി പൊളിക്കണമെന്ന ദുരുദ്ദേശ്യമൊന്നുമില്ല. പക്ഷേ 1966 ലോകകപ്പ് നേട്ടത്തിനു ശേഷം ഒരു ‘ട്രോഫി പാർട്ടി’ ആഘോഷിക്കാനുള്ള അവസരം അവർക്കുണ്ടായിട്ടില്ല. സ്വന്തം മൈതാനമായ വെംബ്ലിയിൽ കഴിഞ്ഞ യൂറോ ഫൈനലിൽ ഇറ്റലിയോടേറ്റ ഷൂട്ടൗട്ട് തോൽവി ഇപ്പോഴും ഇംഗ്ലിഷ് താരങ്ങളുടെയും ആരാധകരുടെയും മനസ്സിലുണ്ട്. ബർലിനിലെ ഒളിംപിയ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 12.30നാണ് ഫൈനലിനു കിക്കോഫ്. സോണി ടെൻ ചാനലുകളിലും സോണി ലവ് ആപ്പിലും തൽസമയം കാണാം.
യൂറോ കപ്പ് സെമിഫൈനൽ വരെയുള്ള പോരാട്ടങ്ങളിലൂടെ ലോക ഫുട്ബോളിലേക്കു വരവറിയിച്ചത് ഒട്ടേറെ യുവതാരങ്ങൾ. സ്പെയിനിന്റെ ലമീൻ യമാൽ, നിക്കോ വില്യംസ്, ജർമനിയുടെ ജമാൽ മുസിയാള, ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ങാം തുടങ്ങിയവർ ഈ ‘പയ്യൻസ് ക്ലബ്ബിലെ’ അംഗങ്ങളാണ്. ഇതിനകം ലോകം നോട്ടമിട്ട ഇവർക്കൊപ്പം ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ ഓടിക്കയറിയ ഉത്സാഹികളായ പയ്യൻമാർ വേറെയുമുണ്ട്.
കൊച്ചി∙ യൂറോ കപ്പ് ഫൈനലിന്റെ ആവേശം തെല്ലും ചോരാതെ, കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ കൂറ്റൻ എൽഇഡി സ്ക്രീനിൽ സൗജന്യമായി കാണാൻ ആരാധകർക്ക് അവസരം. ഫ്ലൈവേൾഡ് ഓവർസീസ് എഡ്യുക്കേഷനും മനോരമ ഓൺലൈനും ചേർന്നാണ് സൗജന്യ പ്രദർശനം സംഘടിപ്പിക്കുന്നത്. ഞായറാഴ്ച രാത്രി നടക്കുന്ന യൂറോ കപ്പ് ഫൈനലിൽ
ഈ യൂറോയിൽ ആകെ കളിച്ച സമയം അര മണിക്കൂർ മാത്രം. അതിനിടെ നേടിയ ഗോളു കൊണ്ട് ഇംഗ്ലണ്ടിന്റെ ദേശീയ ഹീറോ ആയി മാറിയിരിക്കുകയാണ് ഇരുപത്തിയെട്ടുകാരൻ ഒലീ വാറ്റ്കിൻസ്. കഴിഞ്ഞ സീസണിൽ ആസ്റ്റൻ വില്ലയ്ക്കു വേണ്ടി 19 ഗോൾ നേടിയിരുന്നുവെങ്കിലും ഹാരി കെയ്ൻ പ്രധാന സ്ട്രൈക്കറായ ഇംഗ്ലണ്ട് ടീമിൽ സ്ഥിരം പകരക്കാരനായി പോലും വാറ്റ്കിൻസിന് അവസരമുണ്ടായിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തിൽ ഡെൻമാർക്കിനെതിരെ 21 മിനിറ്റ് മാത്രമാണ് വാറ്റ്കിൻസ് സെമിഫൈനലിനു മുൻപ് കളിച്ചത്. എന്നാൽ സെമിഫൈനലിൽ കിട്ടിയ 10 മിനിറ്റിൽ വാറ്റ്കിൻസ് വിജയഗോൾ നേടി. ‘‘എന്റെ മക്കളുടെ പേരിൽ സത്യം ചെയ്യട്ടെ. ഈ കളിയിൽ നമ്മൾ ഇറങ്ങുമെന്നും നിന്റെ പാസിൽ ഞാൻ ഗോൾ നേടുമെന്നും ഞാൻ കോൾ പാമറോടു പറഞ്ഞിരുന്നു. അത് അക്ഷരാർഥത്തിൽ സത്യമായി..’’– വാറ്റ്കിൻസിന്റെ വാക്കുകൾ.
2017ൽ ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിന്റെ ഫൈനലിൽ മത്സരിച്ചവർ ഞായറാഴ്ച യൂറോ കപ്പ് ഫൈനലിലും നേർക്കുനേർ ഇറങ്ങുന്നു. ഇംഗ്ലണ്ടിന്റെ മിഡ്ഫീൽഡർ ഫിൽ ഫോഡനും ഡിഫൻഡർ മാർക് ഗെയിയും സ്പെയിന്റെ ഫോർവേഡ് ഫെറാൻ ടോറസും. ഇരുപത്തിനാലുകാരൻ ഫോഡനും ഇരുപത്തിമൂന്നുകാരൻ ഗെയിയും ഫൈനലിൽ ഇംഗ്ലണ്ട് ആദ്യ ഇലവനിൽ ഉണ്ടാകുമെന്നുറപ്പാണ്. എന്നാൽ ഇരുപത്തിനാലുകാരൻ ടോറസ് റിസർവ് താരമായിരിക്കാനാണ് സാധ്യത.
ഡോർട്മുണ്ട് ∙ ആലങ്കാരികമായി പറഞ്ഞാൽ, ഇംഗ്ലിഷ് ഫുട്ബോൾ ആരാധകർക്കിടയിൽ പ്രകടമായ രണ്ടു ചേരികളുണ്ട്– സൗത്ത് ഗേറ്റും നോർത്ത് ഗേറ്റും! സൗത്ത് ഗേറ്റിൽ ദേശീയ ടീം പരിശീലകൻ ഗാരെത് സൗത്ത്ഗേറ്റിനെ പിന്തുണയ്ക്കുന്നവർ തന്നെ. നോർത്ത് ഗേറ്റിൽ അദ്ദേഹത്തിന്റെ ‘കരുതൽ ഫുട്ബോളിനെ’ വിമർശിക്കുന്നവരും. ഈ യൂറോ തുടങ്ങുമ്പോൾ നോർത്ത് ഗേറ്റിൽ ആയിരുന്നു ആളു കൂടുതൽ. എന്നാൽ നെതർലൻഡ്സിനെതിരെ സെമിഫൈനലിൽ 2–1നു ജയിച്ച് ഇംഗ്ലണ്ട് ഫൈനലിലെത്തിയതോടെ ഇപ്പോൾ സൗത്ത്ഗേറ്റിന്റെ പക്ഷത്താണ് ആരാധകക്കൂട്ടം.
കപ്പ് വീട്ടിലേക്കു കൊണ്ടു പോകാൻ ഇംഗ്ലണ്ടിന് ഇനി ഒരു കടമ്പ കൂടി മാത്രം! പകരക്കാരനായി ഇറങ്ങിയ ഒലീ വാറ്റ്കിൻസ് 90–ാം മിനിറ്റിൽ നേടിയ ഗോളിൽ നെതർലൻഡ്സിനെ 2–1നു തോൽപിച്ച് ഇംഗ്ലണ്ട് യൂറോ കപ്പ് ഫുട്ബോൾ ഫൈനലിൽ കടന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ട് സ്പെയിനെ നേരിടും.
ഗോളാകൃതിയിലുള്ള ഒരു വസ്തു അന്തരീക്ഷത്തിലൂടെ അതിവേഗത്തിൽ കറങ്ങിത്തിരിഞ്ഞു സഞ്ചരിക്കുമ്പോൾ അതിന്റെ ദിശ നേർരേഖയിൽ നിന്നു മാറുന്നതെന്തു കൊണ്ട്? മാഗ്നസ് പ്രഭാവം കൊണ്ട്–ലമീൻ യമാൽ ഇങ്ങനെ ഉത്തരമെഴുതി പഠിച്ചിട്ട് അധികകാലമായിട്ടില്ല. കൂടെ പഠിച്ചവരെല്ലാം ഫിസിക്സിലെ ഈ തിയറി മാത്രം പഠിച്ചപ്പോൾ പതിനാറുകാരൻ യമാൽ അതിന്റെ ‘പ്രാക്ടിക്കൽ’ ഇന്നലെ പരീക്ഷിച്ചു– ഫ്രാൻസ് ടീമിന്റെ ഗോൾ പോസ്റ്റിൽ! മ്യൂണിക്കിലെ അലിയാൻസ് അരീനയിൽ യൂറോ കപ്പ് സെമിഫൈനലിന്റെ 21–ാം മിനിറ്റിൽ, പെനൽറ്റി ഏരിയയ്ക്കു തൊട്ടുപുറത്തു നിന്ന് യമാൽ കാലു കൊണ്ടു കറക്കിത്തിരിച്ചു വിട്ട പന്ത് ഫ്രഞ്ച് ഗോൾപോസ്റ്റിലേക്കു ചാഞ്ഞിറങ്ങിയപ്പോൾ യമാലിന്റെ അധ്യാപകരും കൂട്ടുകാരും മാത്രമല്ല, ലോകം മുഴുവൻ കയ്യടിച്ചു. ആ പന്തിൽ ഒരു താരോദയത്തിന്റെ കാലൊപ്പുണ്ടായിരുന്നു!
ഈ യൂറോ കപ്പിലെ ഏറ്റവും മികച്ച ടീം സ്പെയിനാണ്! സെമിയിൽ ഫ്രാൻസിനെതിരെ നേടിയ 2–1 വിജയത്തോടെ സ്പെയിനിന്റെ യുവനിര ഇക്കാര്യത്തിനൊരു അടിവരകൂടി ഇട്ടിരിക്കുന്നു. അലിയാൻസ് അരീന സ്റ്റേഡിയത്തിൽ നടന്ന സെമിയിൽ, സ്പെയിൻ 2–1നു ഫ്രാൻസിനെ തോൽപിച്ചു. ലമീൻ യമാൽ, ഡാനി ഒൽമോ എന്നിവർ സ്പെയിനായി ഗോൾ നേടിയപ്പോൾ ഫ്രാൻസിന്റെ ഏകഗോൾ കോളോ മുവാനി വക.
യൂറോ സെമിഫൈനൽ മത്സരത്തിനു പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥനുമായി കൂട്ടിയിടിച്ച് സ്പെയിൻ താരം അൽവാരോ മൊറാത്തയ്ക്കു പരുക്ക്. മൈതാനത്തേക്ക് ഓടിക്കയറിയ ആരാധകനെ പിടിക്കാനെത്തിയ ഉദ്യോഗസ്ഥൻ കാൽ തെന്നി മൊറാത്തയുടെ വലതുകാലിലേക്കു വീഴുകയായിരുന്നു.
ഡോർട്ട്മുണ്ട്∙ യൂറോ കപ്പ് 2024ൽ ഇതുവരെ തോൽവിയറിയാതെ മുന്നേറിയ സ്പാനിഷ് കുതിപ്പിനെ ഇംഗ്ലണ്ട് തടഞ്ഞുനിർത്തുമോ? അതു സാധിച്ചാൽ ഇത്തവണ കപ്പ് ‘വീട്ടിലേക്കു കൊണ്ടുപോകാം’. തുടര്ച്ചയായ രണ്ടാം യൂറോ കപ്പിലാണ് ഇംഗ്ലണ്ട് ഫൈനലിലെത്തുന്നത്. 2021ൽ സ്വന്തം നാട്ടിൽ നടന്ന ടൂർണമെന്റിന്റെ ഫൈനലിൽ ഇംഗ്ലണ്ട് ഇറ്റലിയോടു
ഡോർട്മുണ്ട്∙ യൂറോ കപ്പ് സെമി ഫൈനലിലെ ഇംഗ്ലണ്ട്– നെതർലന്ഡ്സ് പോരാട്ടത്തിന്റെ ആദ്യ പകുതി സമാസമം. മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ഏഴാം മിനിറ്റിൽ സാവി സിമോൺസ് നെതർലൻഡ്സിനെ മുന്നിലെത്തിച്ചപ്പോൾ 18–ാം മിനിറ്റിൽ ഹാരി കെയ്ന്റെ പെനൽറ്റി ഗോൾ ഇംഗ്ലണ്ടിനായി സമനില പിടിച്ചു.
ജൂഡ് ബെലിങ്ങാമോ കോഡി ഗാക്പോയോ ഒന്നുമല്ല, ഫെലിക്സ് സ്വയർ എന്ന ജർമൻകാരൻ റഫറിയാണ് ഇന്നത്തെ യൂറോ കപ്പ് ഫുട്ബോൾ സെമിഫൈനലിലെ കേന്ദ്രബിന്ദു. ഇംഗ്ലണ്ടും നെതർലൻഡ്സും തമ്മിലുള്ള മത്സരത്തിലുടനീളം മൈതാനത്ത് ഓടേണ്ട ഫെലിക്സ് സ്വയറിന്റെ പ്രകടനവും ഇന്നത്തെ മത്സരഫലത്തിൽ നിർണായകമാവും.
റെക്കോർഡ് കുറിക്കുമ്പോൾ ഇങ്ങനെ വേണം! യൂറോ കപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോററെന്ന റെക്കോർഡ് സ്പെയിനിന്റെ ലമീൻ യമാൽ ഇന്നലെ സ്വന്തമാക്കിയത് തകർപ്പൻ ഗോളിൽ. 21–ാം മിനിറ്റിൽ പെനൽറ്റി ഏരിയയ്ക്ക് തൊട്ടുപുറത്തു നിന്ന് തൊടുത്ത ഷോട്ടിലാണ് പതിനാറുകാരൻ യമാൽ ലക്ഷ്യം കണ്ടത്. ചാഞ്ഞിറങ്ങിയ പന്ത് ഗോൾപോസ്റ്റിൽ തട്ടി അകത്തു കയറിയപ്പോൾ ഫ്രാൻസ് ഗോൾകീപ്പർ മൈക്ക് മെന്യാൻ നിസ്സഹായനായി.
ടിക്കി– ടാക്കയുടെ സുവർണ കാലഘട്ടത്തിനു ശേഷം യൂറോപ്യൻ ഫുട്ബോളിൽ വീണ്ടുമൊരു സ്പാനിഷ് വസന്തത്തിന് അരങ്ങൊരുങ്ങുകയായി. കാലത്തിനനുസരിച്ച് മാറാൻ തയാറാകാതിരുന്ന ഫുട്ബോൾ തന്ത്രത്തെ മാറ്റിനിർത്തിയ സ്പെയിനിന്റെ യുവനിര, സെമിയിൽ കരുത്തരായ ഫ്രാൻസിനെ വീഴ്ത്തിയാണ് ഫൈനല് എൻട്രി
മ്യൂണിക്ക്∙ 16 വയസ്സുകാരൻ ലാമിൻ യമാലും നിക്കോ വില്യംസും തകർത്താടിയ മത്സരത്തിൽ കിലിയൻ എംബപെയുടെ ഫ്രാൻസിനെ മറികടന്ന് യൂറോ കപ്പ് ഫൈനലിലെത്തി സ്പെയിൻ. സെമി ഫൈനലിൽ ഫ്രാൻസിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സ്പെയിനിന്റെ വിജയം. 15ന് നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ട്– നെതർലൻഡ്സ് മത്സരത്തിലെ
ഗോൾ വഴങ്ങാൻ മടിക്കുന്ന ഫ്രാൻസ്; ഗോളടിക്കാൻ പിശുക്കില്ലാത്ത സ്പെയിൻ...യൂറോ കപ്പ് ഫുട്ബോൾ സെമിഫൈനലിൽ ഫ്രാൻസും സ്പെയിനും തമ്മിലുള്ള പോരാട്ടത്തിൽ എത്ര ഗോൾ പിറക്കുമെന്നതാണ് ആരാധകരുടെയും ബെറ്റിങ് വെബ്സൈറ്റുകളുടെയുമെല്ലാം മുഖ്യചിന്താവിഷയം! മ്യൂണിക്കിലെ അലിയാൻസ് അരീനയിൽ ഇന്നു രാത്രി 12.30നാണ് മത്സരത്തിനു കിക്കോഫ്.
കൊച്ചി∙ യൂറോ കപ്പ് ആവേശം സെമി പോരാട്ടങ്ങളിലേക്കു കടക്കുമ്പോൾ, ഇനിയുള്ള മത്സരങ്ങൾ കൂറ്റൻ എൽഇഡി സ്ക്രീനിൽ സൗജന്യമായി കാണാൻ അവസരമൊരുക്കി മനോരമ ഓൺലൈനും ഫ്ളൈവേൾഡ് ഓവർസീസ് എഡ്യൂക്കേഷനും. സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ കൂറ്റൻ എൽഇഡി സ്ക്രീനിലാണ് സൗജന്യമായി
ഒരു ചിത്രശലഭത്തിന്റെ ചിറകടി വലിയൊരു കൊടുങ്കാറ്റിനു വരെ കാരണമാകാമെന്ന ബട്ടർഫ്ലൈ ഇഫക്ട് തത്വം ഇംഗ്ലിഷ് ഗോൾകീപ്പർ ജോർദാൻ പിക്ഫോഡ് കഴിഞ്ഞ ദിവസം അൽപമൊന്ന് പരിഷ്കരിച്ചു; ഒരു വാട്ടർ ബോട്ടിൽ വഴി ഒരു ഫുട്ബോൾ ടീമിനെ യൂറോകപ്പിന്റെ സെമിയിൽ എത്തിക്കാം! ശനിയാഴ്ച രാത്രി നടന്ന ഇംഗ്ലണ്ട്– സ്വിറ്റ്സർലൻഡ് യൂറോ പ്രീക്വാർട്ടർ മത്സരത്തിലാണ് പിക്ഫോഡിന്റെ വാട്ടർ ബോട്ടിൽ പെനൽറ്റി ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടിന്റെ രക്ഷകനായത്.
യൂറോ കപ്പ് ക്വാർട്ടർ ഫൈനലിൽ തുർക്കിക്കെതിരെ നെതർലൻഡ്സ് ഒരു ഗോളിനു പിന്നിൽ നിൽക്കേ ഡച്ച് പരിശീലകൻ റൊണാൾഡ് കൂമാൻ 1.97 മീറ്റർ ഉയരമുള്ള ഒരു വജ്രായുധം പ്രയോഗിച്ചു– ഫോർവേഡ് വൗട്ട് വെഗ്ഹോസ്റ്റിനെ കളത്തിലിറക്കി. ഫീൽഡിലൂടെ തുർക്കി ഗോളിലേക്കു കടന്നു കയറാനുള്ള ശ്രമങ്ങളെല്ലാം വിഫലമായതോടെയായിരുന്നു ഉയരക്കാരൻ വെഗ്ഹോസ്റ്റിലൂടെ കൂമാന്റെ ‘ആകാശതന്ത്രം’. രണ്ടാം പകുതിയിൽ വെഗ്ഹോസ്റ്റ് കളത്തിലിറങ്ങിയതോടെ നെതർലൻഡ്സിന്റെ കളിയും മാറി.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇൻസ്റ്റഗ്രാം ഒരു രാജ്യമാണെങ്കിൽ ലോകജനസംഖ്യയിൽ മൂന്നാം സ്ഥാനം അതിനാകുമായിരുന്നു! ഇൻസ്റ്റഗ്രാമിൽ മാത്രം 63 കോടി ഫോളോവേഴ്സുള്ള പോർച്ചുഗലിന്റെ ഇതിഹാസ നായകൻ ശനിയാഴ്ച രാത്രി ഹാംബുർഗ് സ്റ്റേഡിയത്തിനു മുകളിലെ ഇരുണ്ട ആകാശത്തേക്കു നോക്കി നിശ്ശബ്ദനായി നിന്നു. ഇത്തവണ ക്രിസ്റ്റ്യാനോ കരഞ്ഞില്ല. പകരം, നിറകണ്ണുകളോടെ നിന്ന വെറ്ററൻ താരം പെപ്പെയെ തന്നിലേക്കു പിടിച്ചമർത്തി ചെവിയിൽ എന്തോ പറഞ്ഞു. മുപ്പത്തൊൻപതുകാരൻ ക്രിസ്റ്റ്യാനോയ്ക്കും നാൽപത്തിയൊന്നുകാരൻ പെപ്പെയ്ക്കും ഇത് അവസാന യൂറോപ്യൻ ചാംപ്യൻഷിപ്പാണ്.
ബർലിൻ ∙ പൊരുതിക്കളിച്ച തുർക്കിയെ 2–1നു തോൽപിച്ച് നെതർലൻഡ്സ് യൂറോ കപ്പ് ഫുട്ബോൾ സെമിഫൈനലിൽ. ആദ്യ പകുതിയിൽ ഒരു ഗോളിനു പിന്നിലായശേഷം രണ്ടാം പകുതിയിൽ തിരിച്ചടിച്ചാണ് നെതർലൻഡ്സിന്റെ ജയം (2–1). 76–ാം മിനിറ്റിൽ സ്റ്റെഫാൻ ഡിഫ്രെയുടെ ഗോളും 76–ാം മിനിറ്റിൽ തുർക്കി താരം മെർട്ട് മുൽദറുടെ സെൽഫ് ഗോളുമാണ്
ഇംഗ്ലിഷ് താരം ജൂഡ് ബെലിങ്ങാമും സ്വിറ്റ്സർലൻഡ് താരം ഫാബിയൻ ഷേറും മത്സരത്തിനിടെ. Photo: INA FASSBENDER / AFP
ഹാംബർഗ്∙ യൂറോകപ്പിൽ ഫ്രാൻസിനോടു തോറ്റു പുറത്തായതിനു പിന്നാലെ പൊട്ടിക്കരഞ്ഞ് പോര്ച്ചുഗൽ താരം പെപ്പെ. പെനൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിൽ അവസാന നിമിഷം കളി കൈവിട്ടതോടെയാണ് നിരാശ സഹിക്കാനാകാതെ പെപ്പെ കരഞ്ഞത്. പോർച്ചുഗൽ ജഴ്സിയിൽ താരത്തിന്റെ അവസാന ടൂർണമെന്റാണിത്.
മൈതാനത്തെ വിവാദ ആഘോഷങ്ങളുടെ പേരിൽ തുർക്കി താരം മെറിഹ് ഡെമിറലിന് 2 മത്സരങ്ങളിൽ നിന്ന് വിലക്ക്. എന്നാൽ ഇംഗ്ലണ്ട് താരം ജൂഡ് ബെലിങ്ങാം തൽക്കാലം വിലക്കിൽ നിന്നു രക്ഷപ്പെട്ടു. ഓസ്ട്രിയയ്ക്കെതിരെ യൂറോ പ്രീക്വാർട്ടർ മത്സരത്തിൽ ഗോൾ നേടിയതിനു ശേഷം തീവ്രദേശീയ സ്വഭാവമുള്ള ‘വൂൾഫ് സല്യൂട്ട്’ നടത്തിയതിനാണ് തുർക്കി ഡിഫൻഡർ ഡെമിറലിന് വിലക്ക്
സ്പാനിഷ് യുവനിരയുടെ ആവേശത്തിരത്തള്ളലിൽ ജർമൻ ഫുട്ബോൾ ടീമിന്റെ നവോത്ഥാന സ്വപ്നങ്ങൾ പൊലിഞ്ഞു. യൂറോ കപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ ജർമനിയെ 2–1ന് തോൽപിച്ച് സ്പെയിൻ സെമിയിൽ കടന്നു. എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തിലാണു സ്പെയിനിന്റെ വിജയം. 90 മിനിറ്റു കളിയിൽ സ്കോർ 1–1 സമനിലയായിരുന്നു.
ഡുസൽഡോർഫ് ∙ യൂറോയിലെ ആദ്യ രണ്ടു ക്വാർട്ടർ ഫൈനലുകളിൽ മത്സരിച്ചവർ എല്ലാം മുൻ ചാംപ്യൻമാരായിരുന്നെങ്കിൽ ഇന്നു നടക്കുന്ന അവസാന 2 ക്വാർട്ടർ ഫൈനലുകളിൽ ഒരു മുൻ ചാംപ്യൻ മാത്രമേയുള്ളൂ. 1988ൽ ജേതാക്കളായ നെതർലൻഡ്സ്. കഴിഞ്ഞ തവണ സ്വന്തം മണ്ണിലേറ്റ ഫൈനൽ തോൽവി മറക്കാൻ ഇംഗ്ലണ്ടും ഇറങ്ങുന്നു. ഇംഗ്ലണ്ടിനു സ്വിറ്റ്സർലൻഡും നെതർലൻഡ്സിനു തുർക്കിയുമാണ് എതിരാളികൾ.
ഹാംബുർഗ് (ജർമനി) ∙ ഷൂട്ടൗട്ട് വരെ ആവേശം നീണ്ട പോരാട്ടത്തിൽ പോർച്ചുഗലിനെ കീഴടക്കി ഫ്രാൻസ് യൂറോ കപ്പ് ഫുട്ബോൾ സെമിയിലെത്തി. 9ന് രാത്രി 12.30ന് നടക്കുന്ന സെമിയിൽ സ്പെയിനാണ് ഫ്രാൻസിന്റെ എതിരാളികൾ. ഷൂട്ടൗട്ടിൽ പോർച്ചുഗൽ താരം ജോവ ഫെലിക്സ് കിക്ക് പാഴാക്കിയപ്പോൾ ഫ്രാൻസിന്റെ 5 കിക്കുകളും ലക്ഷ്യത്തിലെത്തി (5–3).
സ്റ്റുഗർട്ട്∙ സ്വന്തം നാട്ടിൽ നടക്കുന്ന യൂറോകപ്പിൽ ജർമനിക്ക് ഇനി ഗാലറിയിലിരുന്നു കളി കാണാം. അധിക സമയത്തേക്കു നീണ്ട ക്വാര്ട്ടർ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകള്ക്ക് സ്പെയിൻ ജർമനിയെ വീഴ്ത്തി. അധികസമയത്ത് പകരക്കാരൻ മികേൽ മറീനോ നേടിയ ഹെഡർ ഗോളിലാണ് സ്പെയിൻ സെമിയിലേക്കു കുതിച്ചത്
2002 ലോകകപ്പിന്റെ ഓർമകളുണർത്തി യൂറോ കപ്പിലും തുർക്കിയുടെ കുതിപ്പ്. ത്രില്ലർ പോരിൽ ഓസ്ട്രിയയെ 2–1നു തോൽപിച്ച് ടീം ക്വാർട്ടറിലെത്തിയതോടെ ജർമനിയിലെ 30 ലക്ഷത്തോളം വരുന്ന തുർക്കി വംശജർ ഇപ്പോൾ സ്വപ്നം കാണുന്നത് 2002 ലോകകപ്പിൽ ടീം മൂന്നാം സ്ഥാനം നേടിയതിനു സമാനമായൊരു നേട്ടം.
യൂറോ കപ്പ് ഫുട്ബോൾ പ്രീക്വാർട്ടർ മത്സരങ്ങൾ പൂർത്തിയായപ്പോൾ ടീമുകളുടെയും കളിക്കാരുടെയുംപ്രകടന മികവിന്റെ കണക്കുകളിങ്ങനെ...
ഹാംബുർഗ് ∙ ഇതു തന്റെ അവസാന യൂറോപ്യൻ ചാംപ്യൻഷിപ്പായിരിക്കുമെന്ന് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ ദിവസം സ്ലൊവേനിയയ്ക്കെതിരായ പ്രീ ക്വാർട്ടർ ജയത്തിനു പിന്നാലെയായിരുന്നു ക്രിസ്റ്റ്യാനോയുടെ വെളിപ്പെടുത്തൽ.
ഫ്രാങ്ക്ഫുർട്ട് ∙ ഡിയോഗോ കോസ്റ്റ എന്ന ഗോൾകീപ്പറെക്കുറിച്ച് ഫുട്ബോൾ ലോകത്തിന് ആദ്യം ‘മുന്നറിയിപ്പു’ നൽകിയത് സ്പെയിനിന്റെയും റയൽ മഡ്രിഡിന്റെയും ഇതിഹാസഗോൾകീപ്പർ ഐകർ കസീയസാണ്. പോർച്ചുഗീസ് ക്ലബ്ബായ പോർട്ടോയിൽ തന്റെ പിൻഗാമിയായ വന്ന പതിനെട്ടുകാരനെക്കുറിച്ച് കസീയസ് 2018ൽ തന്നെ പറഞ്ഞു– ‘ഡിയോഗോ ഒരു ലോകോത്തര ഗോൾകീപ്പറാണ്’. അതിനു ശേഷം പോർച്ചുഗീസ് ലീഗിലും യുവേഫ ചാംപ്യൻസ് ലീഗിലുമെല്ലാം കോസ്റ്റ മികച്ച പ്രകടനങ്ങൾ നടത്തിയെങ്കിലും കസീയസിന്റെ വാക്കുകൾ ഫുട്ബോൾ ആരാധകർ ഒന്നാകെ ഏറ്റുപറഞ്ഞത് തിങ്കളാഴ്ച രാത്രിയാണ്.
ലൈപ്സീഗ് ∙ യൂറോ കപ്പ് ഫുട്ബോളിലെ ആവേശപ്പോരാട്ടത്തിൽ ഓസ്ട്രിയയെ 2–1നു തോൽപിച്ച് തുർക്കി ക്വാർട്ടറിൽ. ഒന്നാം മിനിറ്റിൽ ആദ്യ ഗോൾ വീണതു മുതൽ കളി തീരുന്നതു വരെ ആവേശം നിറഞ്ഞതായിരുന്നു മത്സരം. ഡിഫൻഡർ മെറിഹ് ഡെമിറലാണ് തുർക്കിയുടെ 2 ഗോളും നേടിയത്.
മ്യൂണിക് ∙ തോൽവിഭാരം മൂന്നു ഗോളിലൊതുങ്ങിയതിൽ ആശ്വസിച്ച് റുമാനിയയ്ക്ക് യൂറോ കപ്പിൽ നിന്നു മടങ്ങാം. ആക്രമണങ്ങളുടെ വേലിയേറ്റത്തിനൊടുവിൽ റുമാനിയയെ 3–0ന് തോൽപിച്ച് നെതർലൻഡ്സ് ക്വാർട്ടർ ഫൈനലിൽ കടന്നു. പകരക്കാരനായി ഇറങ്ങിയ ഡോനിയൽ മാലനാണ് 2 ഗോൾ നേടിയത്.
യൂറോ കപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിലെ സൂപ്പർ പോരാട്ടത്തിൽ സ്പെയിനും ജർമനിയും നേർക്കുനേർ. ജൂലൈ 5ന് സ്റ്റുട്ഗർട്ടിലാണ് മത്സരം. ഞായറാഴ്ച രാത്രി നടന്ന പ്രീക്വാർട്ടർ ഫൈനലിൽ ജോർജിയയെ 4–1നു തോൽപിച്ചാണ് സ്പെയിൻ ക്വാർട്ടറിലെത്തിയത്. ഒരു ഗോളിനു പിന്നിലായ ശേഷം തിരിച്ചടിച്ചാണ് സ്പെയിന്റെ ജയം.
∙‘പാസുകൾ കൊണ്ടു നിങ്ങൾ ത്രികോണങ്ങൾ തീർക്കുക’– തൊണ്ണൂറുകളിൽ സ്പാനിഷ് ഫുട്ബോളിൽ വലിയൊരു മാറ്റത്തിനു തുടക്കം കുറിച്ച യൊഹാൻ ക്രൈഫിന്റെ വാക്കുകൾ. താൻ പരിശീലകനായ ബാർസിലോന ക്ലബ്ബായിരുന്നു ക്രൈഫിന്റെ കളരി. ബാർസയുടെ അക്കാദമിയായ ലാ മാസിയയിൽ പഠിച്ചിറങ്ങിയവർക്കെല്ലാം
ഡുൽഡോർഫ് ∙ ഗോൾ അടിക്കാതെയും അടിപ്പിക്കാതെയും ഫ്രാൻസിനു മുന്നിൽ 85–ാം മിനിറ്റു വരെ പിടിച്ചുനിന്നെങ്കിലും അവസാന നിമിഷം ബൽജിയത്തിന് അടിതെറ്റി. പ്രതിരോധ താരം യാൻ വെർട്ടോംഗന്റെ (85–ാം മിനിറ്റ്) സെൽഫ് ഗോൾ ബൽജിയത്തിന് യൂറോ കപ്പ് ടൂർണമെന്റിന് പുറത്തേക്കും ഫ്രാൻസിന് ക്വാർട്ടർ ഫൈനലിലേക്കുമുള്ള വഴി തുറന്നു. സ്കോർ: ഫ്രാൻസ്–1, ബൽജിയം– 0.
കൊളോൺ ∙ ജോർജിയയെ 4–1നു തോൽപിച്ച് സ്പെയിൻ യൂറോ ഫുട്ബോൾ ക്വാർട്ടറിൽ കടന്നു. ഒരു ഗോളിനു പിന്നിലായ ശേഷം തിരിച്ചടിച്ചാണ് സ്പെയിന്റെ ജയം. 18–ാം മിനിറ്റിൽ സ്പെയിൻ താരം ലെ നോർമന്റെ സെൽഫ് ഗോളിലൂടെയാണ് ജോർജിയ മുന്നിലെത്തിയത്.
ഗെൽസൻകിർഹൻ (ജർമനി) ∙ സ്ലൊവാക്യൻ തീരത്ത് നങ്കൂരമിടാൻ തുടങ്ങിയ യൂറോ ക്വാർട്ടർ ഫൈനൽ എന്ന നിധി ഇൻജറി സമയത്തു കയ്യെത്തിപ്പിടിച്ചും അധിക സമയത്തു സ്വന്തമാക്കിയും ഇംഗ്ലണ്ട്! ആദ്യ പകുതിയുടെ തുടക്കത്തിൽ സ്ലൊവാക്യ നേടിയ ലീഡ് രണ്ടാം പകുതിയുടെ ഇൻജറി സമയത്തും തുടർന്ന് അധിക സമയത്തിന്റെ ആദ്യ പകുതിയിലും നേടിയ ഗോളുകളിലാണ് ഇംഗ്ലണ്ട് മറികടന്നത്. സ്കോർ: ഇംഗ്ലണ്ട്–2, സ്ലൊവാക്യ–1. ഇവാൻ സ്ക്രാൻസാണ് (25–ാം മിനിറ്റിൽ) സ്ലൊവാക്യയുടെ ഗോൾ നേടിയത്.