ADVERTISEMENT

‘വീ ആർ എ സംഭവം’ എന്ന വ്ലോഗിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ദമ്പതികളാണ് സൂരജും ചിഞ്ചുവും. ജീവിതത്തിലുണ്ടായ പുതു സന്തോഷം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ്  ഇരുവരും. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ചിഞ്ചു അമ്മയാകാൻ ഒരുങ്ങുകയാണ്.

നിറവയറുമായി സൂരജിനൊപ്പം നിൽക്കുന്ന ഒരു ചിത്രം പങ്കുവച്ചാണ് ചിഞ്ചു സന്തോഷം പങ്കുവച്ചത്. ‘ജൂനിയർ സംഭവം വരുന്നു’ എന്നും ഇതിനൊപ്പം കുറിച്ചു. ഒൻപതു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവരുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി എത്തുന്നത്.

സിംഗപ്പൂരില്‍ താമസമാക്കിയ ഇവർ വെബ് സീരിസിലൂടെയും രസകരമായ ടിക് ടോക് വിഡിയോകളിലൂടെയും സോഷ്യൽ ലോകത്ത് താരങ്ങളാവുകയായിരുന്നു. കോളജ് പഠനക്കാലത്ത് സൂരജ് ആരംഭിച്ച വ്ലോഗാണ് ‘ഐ ആം എ സംഭവം’. പിന്നീട് വിവാഹശേഷം ചിഞ്ചുവും കൂടിയപ്പോൾ ഈ വ്ലോഗ് ഹിറ്റായി. 

സൂരജ് തിരുവനന്തപുരം സ്വദേശിയും ചിഞ്ചു കൊച്ചി സ്വദേശിനിയുമാണ്. ചിഞ്ചുവിന്റെ യഥാർഥ പേര് ആൻ എന്നാണ്.

English Summary : Vlogger Sooraj and Chinju shared happy news

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com