ADVERTISEMENT

ജന്മദിനത്തിൽ കുടുംബാംഗങ്ങൾ നല്‍കിയ സർപ്രൈസ് പങ്കുവച്ച് അശ്വതി ശ്രീകാന്ത്. പാലായിൽ നിന്ന് അച്ഛനും അമ്മയും അനിയനും ഉൾപ്പടെ കുടുംബാംഗങ്ങളെല്ലാം കാക്കാനാട് എത്തിയാണ് അശ്വതിയെ ഞെട്ടിച്ചത്. ഷൂട്ടിനുശേഷം തിരക്കുപിടിച്ചാണ് അശ്വതി കാക്കനാട് തിരിച്ചെത്തിയത്. സുഹൃത്തിന്റെ വീട്ടിൽ കയറിയശേഷം പോകാമെന്നു ഭർത്താവു പറഞ്ഞപ്പോൾ കേക്ക് മുറിക്കൽ ആയിരിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ കേക്കിനും അലങ്കാരങ്ങൾക്കുമൊപ്പം കാത്തുനിൽക്കുന്ന പ്രിയപ്പെട്ടവരെയാണ് കണ്ടത്. ജീവിതത്തിലെ ഏറ്റവും നല്ല സര്‍പ്രൈസ് എന്നാണ് അശ്വതി ജന്മദിനാഘോഷത്തെ വിശേഷിപ്പിച്ചത്. ആഘോഷത്തിന്റെ വിഡിയോയും ചിത്രങ്ങളും അശ്വതി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്.

അശ്വതി ശ്രീകാന്തിന്റെ കുറിപ്പ് വായിക്കാം;

പിറന്നാൾ ദിവസം ഷൂട്ട് ഉണ്ടെന്ന് അറിഞ്ഞപ്പോൾ മുതൽ സങ്കടത്തിലായിരുന്നു. എട്ടു മണിക്ക് തീരും എന്ന് വിചാരിച്ച ഷൂട്ട് നീണ്ട് നീണ്ട് പത്തു മണിയും കടന്നപ്പോൾ ഒരുമിച്ച് ഡിന്നർ കഴിക്കാൻ കെട്ടിയോനും കൊച്ചും നോക്കിയിരിക്കുന്നതോർത്ത് ആകെപ്പാടെ വെപ്രാളം. പത്തരയ്ക്ക് ഷൂട്ട് തീർത്ത് മേക്കപ്പ് പോലും തുടക്കാൻ നിൽക്കാതെ മണീട് നിന്ന് കാക്കനാട് എത്തിയപ്പോൾ സമയം 11.05 !!

ഫ്രണ്ടിന്റെ ഫ്ലാറ്റിലാണ്, അവിടെ കയറിയിട്ട് പോകാംന്ന് കെട്ടിയോൻ. ഒരു കേക്ക് കട്ടിങ് ഉറപ്പിച്ച് ചെന്ന് കയറിയത് ജീവിതത്തിൽ കിട്ടിയ ഏറ്റവും നല്ല സർപ്രൈസിലേക്ക്... പാതി രാത്രി ദാ കാത്തു നിൽക്കുന്നു ഏറ്റവും പ്രിയപ്പെട്ടവർ. അതും പാലായിലെ വീട്ടിലാണെന്ന് അഞ്ചു മിനിറ്റ് മുൻപ് പറഞ്ഞ് ഫോൺ വച്ച അമ്മ, അച്ഛൻ, അനിയൻ, നാത്തൂൻ, എന്റെ കുഞ്ഞാമി...പക്ഷേ ആ നേരത്ത് എൻട്രി കൊണ്ട് ഏറ്റവും ഞെട്ടിച്ചത് മാത്തുവും ആനന്ദും ആയിരുന്നു.. (സമയം വല്ലാതെ വൈകിയത് കൊണ്ട്‌ എത്താൻ പറ്റാതെ പോയ ദാമു ഉൾപ്പെടെ ഉള്ളവരുടെ ലിസ്റ്റ് വേറെ...)

പ്രിയപ്പെട്ടവർ ഇങ്ങനെ ചേർന്ന് നിൽക്കുമ്പോൾ ജീവിതത്തിന് എന്ത് ഭംഗിയാണ്...  

പിറന്നാൾ ദിവസം ഷൂട്ട് ഉണ്ടെന്ന് അറിഞ്ഞപ്പോൾ മുതൽ സങ്കടത്തിലായിരുന്നു. എട്ടു മണിക്ക് തീരും എന്ന് വിചാരിച്ച ഷൂട്ട് നീണ്ട്...

Posted by Aswathy Sreekanth on Monday, 24 February 2020

‘കൂട്ട്’ എന്നതും ‘കുടുംബം’ എന്നതും എത്ര സുന്ദരമായ വാക്കുകളാണെന്ന് നിങ്ങളെന്നെ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നതിന് ഞാൻ എന്ത് പകരം തന്നാലാണ് മതിയാവുക !!  

English Summary : Aswathy Sreekanth Birthday Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com