‘ഇത് ഇരട്ടക്കുട്ടികളാണ്; ഗർഭിണിയായപ്പോൾ അമല പോൾ കൂടുതൽ സുന്ദരി; ദൈവം അനുഗ്രഹിക്കട്ടെ!’

Mail This Article
ഗർഭകാലത്തെ വിശേഷങ്ങൾ സമൂഹമാധ്യമത്തിലൂടെ ആരാധകരോട് പങ്കുവയ്ക്കാറുണ്ട് അമലപോൾ. റാംപിലൂടെ ചുവടുവച്ചും നൃത്തം ചെയ്തും ചിത്രങ്ങൾ പങ്കുവച്ചും ഗർഭകാലം ആഘോഷമാക്കുകയാണ് താരം. ഇപ്പോഴിതാ പച്ച ഡ്രസിൽ മനോഹരമായ ഗർഭകാല ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം.
വയറിൽ കൈവച്ച് പച്ച ഓഫ് ഷോൾഡർ ഗൗണിൽ നിൽക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്. സിംപിൾ മേക്കപ്പാണ്. ന്യൂഡ് ഷേഡ് ലിപ്സ്റ്റിക്. മുടി അഴിച്ചിട്ടിരിക്കുന്നു.
‘ഒരു പൂമൊട്ട് വിരിയാൻ തയാറായിരിക്കുന്നു. ഏത് പൂവായിരിക്കും അത്?’ എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചത്. താരത്തിന്റെ ചിത്രത്തിനു താഴെ നിരവധി കമന്റുകളും എത്തി. ഗർഭകാലത്ത് നിങ്ങൾ കൂടുതൽ സുന്ദരിയായിരിക്കുന്നു എന്നായിരുന്നു പലരും കമന്റ് ചെയ്തത്. ഇത് പെൺകുട്ടിയായിരിക്കുമെന്നും അതല്ല, അമല പോളിന് ഇരട്ടകുട്ടികളായിരിക്കുമെന്നും പലരും കമന്റ് ചെയ്തു. അമ്മയും കുഞ്ഞു സുഖമായിരിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന രീതിയിലും കമന്റ് എത്തി