ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

മുടിയും താടിയും നീട്ടി വളർത്തുന്നത് ലഹരി ഉപയോഗിക്കുന്നവരാണ് എന്ന ധാരണ വെച്ചു പുലർത്തുന്ന നിരവധിപ്പേർ സമൂഹത്തിലുണ്ട്. വ്യക്തമായ അറിവില്ലെങ്കിലും മുടി വളർത്തിയവർ ലഹരിക്ക് അടിമകളാണ് എന്ന് ഇത്തരക്കാർ മുദ്രകുത്തും, പ്രചരിപ്പിക്കും. കാൻസർ രോഗികൾക്ക് നൽകാനായി മുടി വളർത്തിയ തന്റെ മകനെക്കുറിച്ച് ഇങ്ങനെ പല പ്രചാരണങ്ങളും കേൾക്കേണ്ടി വന്നു സ്മിത അനിൽ എന്ന അമ്മയ്ക്ക്. അവർ അതു മകനുമായി പങ്കുവയ്ക്കുകയും ചെയ്തു. 

സ്മിത അനിൽ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വായിക്കാം; 

മകൻ തലമുടി നീട്ടി വളർത്തുമ്പോൾ എല്ലാരും ചോദിക്കും, എന്തിനാ മോനെ മുടി വളർത്താൻ അനുവദിക്കുന്നത്? ഒരു ജാതി പോക്കു പിള്ളേരാണ് ഇങ്ങനെയൊക്കെ നടക്കുന്നത്. (കഞ്ചാവു പിള്ളേരാണ് ഇങ്ങനൊക്കെ നടക്കണതെന്ന് ഞാൻ കേൾക്കാതെ രഹസ്യത്തിൽ പറയും) കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞല്ലേ? ‘അവരൊക്കെ പറയണകേട്ടിട്ട് എനിക്ക് വിഷമം തോന്നുന്നെടാ കണ്ണാ’ എന്നു ഞാൻ പറയുമ്പോൾ അവൻ എന്നോടു പറയും ‘സുഖമില്ലാതെ മുടി പോയ ഒത്തിരി പേരുണ്ട്, അവരിൽ ആർക്കെങ്കിലും കൊടുക്കാൻ ആണ്. പറയുന്നവർ പറഞ്ഞോട്ടെ, അമ്മ വിഷമിക്കണ്ട. അമ്മയ്ക്കെന്നെ അറിയാല്ലോ ? അതു മതി’. അതെ എനിക്കതുമതി. ബാക്കി കാലം പറയട്ടെ. പ്ലസ് ടു  മുതൽ വളർത്തണതാ... ഡിഗ്രി രണ്ടാം വർഷമായിപ്പോ...ദാ ! ഇന്നു മുറിച്ചു. നാളെ കൊണ്ടുകൊടുക്കും. സന്തോഷമായി. അവനെക്കൊണ്ട് പറ്റീത് അവൻ ചെയ്തല്ലോ. അണ്ണാറക്കണ്ണനും തന്നാലായത്..... Love you Kannan vave....

English Summary : Mothers' fb post on sons' long hair

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com