69 വർഷത്തിന് ശേഷമൊരു സ്കൂൾ റീയൂണിയൻ, പാട്ടും ഡാൻസുമായി കെങ്കേമം, വൈറലായി വിഡിയോ
Mail This Article
വിദ്യാർഥി റീയൂണിയനുകൾ ഇപ്പോൾ സർവ സാധാരണമാണ്. സ്കൂളിൽ നിന്നോ കോളജിൽ നിന്നോ ഇറങ്ങി ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ചിലപ്പോൾ ഗെറ്റുഗദറുകൾ നടക്കാറുണ്ട്. അത്തരത്തിലൊരു റീയൂണിയനിലെ മനോഹരമായ കാഴ്ചയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
1954 ബാച്ചിലെ പത്താംക്ലാസ് വിദ്യാർഥികളുടെ വിഡിയോ ആണ് വൈറലായത്. 69 വർഷങ്ങൾക്ക് ശേഷം വീണ്ടും സ്കൂൾ കാലം ഓർക്കുമ്പോൾ പാട്ടുപാടി നൃത്തം ചെയ്യാതിരിക്കുന്നതെങ്ങനെയാണ് ? പ്രായമായ സ്ത്രീകളും പുരുഷൻമാരും തകർത്ത് പാട്ടുപാടി ഡാൻസ് ചെയ്യുന്ന വിഡിയോ ആരുടെയും മനം മയക്കും.
രാജ് കപൂറിന്റെ പ്രശസ്തമായൊരു ഹിന്ദി ഗാനത്തിനാണ് നൃത്തം ചെയ്യുന്നത്. ‘ഗബ്ബാർ’ എന്ന സമൂഹ മാധ്യമ അക്കൗണ്ടിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. പുനെയില്‍ വച്ചായിരുന്നു സ്കൂൾ ഗെറ്റുഗദർ.
നിരവധി പേരാണ് വിഡിയോയ്ക്ക് ആശംസകളുമായെത്തുന്നത്. സുന്ദരമായ നിമിഷം, സ്കൂൾ കാലഘട്ടം ഓർത്തുപോകുന്നു തുടങ്ങി നിരവധി കമന്റുകളാണ്.