മാറ്റത്തിനൊപ്പം മാറാം, എഐയിൽ ആശയസംവാദത്തിന് പ്രമുഖർ; നിങ്ങൾക്കും പങ്കെടുക്കാം

Mail This Article
മാറ്റങ്ങൾ ആഗ്രഹിക്കുവരാണോ നിങ്ങള്‍? അതിവേഗം മാറുന്ന ലോകത്തിന്റെ സ്പന്ദനങ്ങള്‍ക്ക് ചെവിയോര്‍ക്കാന്‍ അസുലഭ അവസരമാണ് കൊച്ചിയില്‍ നടക്കുന്ന ടെക്‌സ്‌പെക്‌റ്റേഷന്‍ ഡിജിറ്റല്‍ സംഗമം. ഡിജിറ്റല്‍ ലോകത്തെ പുതുപുത്തന്‍ സാധ്യതകളും എഐയുടെ പ്രതീക്ഷകളും ചര്‍ച്ച ചെയ്ത് ആശയങ്ങളുടെ അലകടല്‍ തീര്‍ക്കുന്ന മനോരമ ഓണ്‍ലൈന്‍ ടെക്‌സ്‌പെക്‌റ്റേഷന്‍ ഡിജിറ്റല്‍ സംഗമം ഫെബ്രുവരി 7ന് കൊച്ചിയില്‍ നടക്കും.
'ട്രാന്‍സ്‌ഫോമിങ് ഫ്യൂച്ചര്‍; എഐ ഫോര്‍ എവരിഡേ ലൈഫ്' എന്ന തീമാണ് കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ സംഗമത്തിന്റെ ആറാം പതിപ്പ് അവതരിപ്പിക്കുന്നത്. ജെയ്ന്‍ യൂണിവേഴ്‌സിറ്റി കൊച്ചിയും ഗൂഗിള്‍ ഇന്ത്യയുമാണ് മനോരമ ഓണ്‍ലൈന്‍ ടെക്‌സ്‌പെക്റ്റേഷന്‍സിന്റെ പ്രായോജകര്‍. ഇരുപത്തിയഞ്ചിൽപരം പ്രമുഖരാണ് അനുഭവങ്ങളും അറിവുകളും പങ്കുവയ്ക്കാനെത്തുന്നത്.
തമ്പി കോശി
ഓപ്പണ്‍ നെറ്റ്‌വര്‍ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ് (ഒഎന്‍ഡിസി) എംഡിയും സിഇഒയുമായ തമ്പി കോശി ടെക്‌സ്‌പെക്‌റ്റേഷനിൽ മുഖ്യ പ്രഭാഷണം നടത്തും. ഓണ്‍ലൈന്‍ വില്‍പ്പനയെ എങ്ങനെ കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കാം എന്ന കാര്യത്തില്‍ ശ്രദ്ധയൂന്നുകയാണ് ഒഎന്‍ഡിസി. ഇത്തരത്തിലൊരു ഉദ്യമം ആഗോള തലത്തില്‍ തന്നെ ആദ്യമായാണ്. എഐയുടെ പ്രതീക്ഷകളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും അദ്ദേഹം സംസാരിക്കും.

ഹിതേഷ് ഒബ്റോയി
ഇന്‍ഫോ എജ് ഇന്ത്യാ ലിമിറ്റഡിന്റെ കോ-പ്രമോട്ടറും, സിഇഒയുമാണ് ഹിതേഷ് ഒബ്റോയി. നൗകരി.കോം, 99ഏക്കേഴ്‌സ്, ജീവന്‍സാതി.കോം, ശിഖ.കോം തുടങ്ങിയവ ഇന്‍ഫോ എജിന്റെ സഹോദരസ്ഥാപനങ്ങളാണ്. സൊമാറ്റോ, പോളിസി ബസാര്‍ തുടങ്ങിയ സ്ഥാപനങ്ങളിലും നിക്ഷേപം നടത്തിയിട്ടുണ്ട്. ഇന്റര്‍നെറ്റുമായി 24 വര്‍ഷം അടുത്തിടപഴകിയിട്ടുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ സമീപ ഭാവിയില്‍ വരാനിരിക്കുന്ന മാറ്റങ്ങള്‍ക്ക് മാര്‍ഗദര്‍ശിയാകും. അദ്ദേഹവും എഐ വിപ്ലവത്തെക്കുറിച്ച് ടെക്‌സ്‌പെക്റ്റേഷന്‍സിൽ സംസാരിക്കും.

പങ്കജ് രാജ്
ആദിത്യാ ബിര്‍ളാ ഗ്രൂപ്പിന്റെ ചീഫ് ഡേറ്റാ അനലിറ്റിക്‌സ് ഓഫിസര്‍. വെല്‍സ് ഫാര്‍ഗോയില്‍ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡെല്‍, സ്റ്റാന്‍ഡര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളിലും പങ്കജ് രാജ് ജോലിയെടുത്തിരുന്നു. ഡേറ്റാ അനലിറ്റിക്‌സിൽ എഐയുടെ സാധ്യതകളെക്കുറിച്ചുള്ള പാനൽ ചർച്ചയിൽ അദ്ദേഹവും പങ്കെടുക്കുന്നുണ്ട്.

എസ് സുഹാസ് ഐഎഎസ്
ഇലക്ട്രോണിക് എൻജിനിയറിങ് ബിരുദധാരിയും, 2012 കേരളാ കേഡര്‍ ഐഎഎസ് ഓഫിസറുമാണ് എസ് സുഹാസ് ഐഎഎസ്. ഇപ്പോള്‍ സിഐഎല്‍ മാനേജിങ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു. റോഡ്‌സ് ആന്‍ഡ് ബ്രിജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് കേരളാ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറുമാണ്. കുട്ടികള്‍ ക്ലാസില്‍ എത്താതിരിക്കുന്നത് തടയാനായി ആരംഭിച്ച 'സീറോ ഡ്രോപ്ഔട്ട് വയനാട്' അടക്കമുള്ള പല വിജയകരമായ പദ്ധതികളും ആവ്ഷ്‌കരിച്ച നേതൃപാടവവും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. കണക്റ്റിങ് കേരള ടു ദ വേൾഡ് ദ് ലാസ്റ്റ് മൈൽ എന്ന വിഷയത്തിൽ സംസാരിക്കും.

ടോം ജോസഫ്
ഇന്ത്യയിലെയും വിദേശത്തെയും ട്രെയിനിങ്, വിദ്യാഭ്യാസ മേഖലകളെ ഒരു പതിറ്റാണ്ടിലേറെ വിജയകരമായി നയിക്കുന്ന വ്യക്തിയാണ് ഡോ. ടോം ജോസഫ്. ജെയിന്‍ യൂണിവേഴ്‌സിറ്റിയിലെ ന്യൂ ഇനിഷ്യേറ്റിവ്‌സിന്റെ ഡയറക്ടറായി ആണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസ തന്ത്രങ്ങള്‍ അടക്കം ഒട്ടനവധി പ്രോഗ്രാമുകള്‍ക്ക് നേതൃത്വം നല്‍കുന്നയാളാണ് ടോം. വിദ്യാഭ്യാസ മേഖലയിലെ പുതു പ്രവണതകളിലടക്കം വൈദഗ്ധ്യമുള്ള വ്യക്തിയാണ് അദ്ദേഹം.

ശ്രീകുമാര്‍ പിള്ള
എക്‌സ്പീരിയോൺ ടെക്‌നോളജീസ് സഹസ്ഥാപകനും ചീഫ് ടെക്‌നോളജി ഓഫിസറുമാണ് ശ്രീകുമാര്‍ പിള്ള. സോഫ്റ്റ്‌വെയര്‍ പ്രൊഡക്ട് എൻജിനിയറിങ്, ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ മേഖലയില്‍ ആഗോള തലത്തിലടക്കം പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്. ഡേറ്റാ അനലിറ്റിക്‌സിൽ എഐയുടെ സാധ്യതകളെക്കുറിച്ചുള്ള പാനൽ ചർച്ചയിൽ പങ്കജ് രാജിനൊപ്പം അദ്ദേഹവും പങ്കെടുക്കുന്നു.

ഹര്‍ഷാ പുതുശേരി
ഐറാലൂം മാനേജിങ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന ഹര്‍ഷാ പുതുശേരി ഐടി പ്രൊഫഷണലായി ആണ് കരിയര്‍ ആരംഭിക്കുന്നത്. മോഹന്‍ദാസ് കോളജ് ഓഫ് എൻജനീയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്ന് 2015ല്‍ ബയോടെക്‌നോളജി ആന്‍ഡ് ബയോകെമിക്കല്‍ എൻജനീയറിങില്‍ ബിരുദം നേടിയത്. ശാസ്ത്രത്തിനു പുറമെ കലയിലും ഹര്‍ഷാ പുതുശേരി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞു. സ്‌ക്രാപ് പെയിന്റിങിലാണ് ഹര്‍ഷാ പുതുശേരി മികവു കാണിച്ചിരിക്കുന്നത്. ഒട്ടനവധി ദേശീയ, രാജ്യാന്തര അവാര്‍ഡുകള്‍ സ്വന്തമാക്കി.

സുബ്രത് പാനി
വണ്‍അസിസ്റ്റ്.ഇന്‍ വെബ്‌സൈറ്റിന്റെ സഹസ്ഥാപകനാണ് സുബ്രത് പാനി. കോര്‍പറേറ്റ് മേഖലയില്‍ 16 വര്‍ഷത്തിലേറെയുള്ള അനുഭസമ്പത്താണ് അദ്ദേഹത്തിനുള്ളത്. ഗഗന്‍ മയിനിയുമായി ചേര്‍ന്ന് 2011ലാണ് അദ്ദേഹം വണ്‍അസിസ്റ്റ് സ്ഥാപിക്കുന്നത്. ആയിരത്തിലേറെ നഗരങ്ങളില്‍ പരന്നു കിടക്കുന്ന വണ്‍അസിസ്റ്റിന് 15 ദശലക്ഷം യൂസര്‍മാരാണ് ഉള്ളത്. പുതിയ കാലത്തിനിണങ്ങിയ ബിസിനസ് സംരംഭങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയങ്ങൾ ശ്രദ്ധയമാണ്. ബിസിനസിലെ എഐ വിപ്ലവങ്ങളെക്കുറിച്ച് സുബ്രത് പാനി സംസാരിക്കും

കുറച്ചുകാലത്തിനിടയില്‍ ശ്രദ്ധ പിടിച്ചുപറ്റിയ അര്‍ബന്‍ ട്രാഷ് എന്ന് അറിയപ്പെടുന്ന നൂതന മാലിന്യ ശേഖരണ സംരഭത്തിന്റെ സ്ഥാപകനും മേധാവിയുമാണ് താജുദ്ദീന്‍ അബൂബക്കര്‍. പല പരാജയങ്ങളും വെല്ലുവിളികളും തരണംചെയ്താണ് അദ്ദേഹം തന്റെ സംരംഭവുമായി മുന്നോട്ടു നീങ്ങുന്നത്. ടെക്‌നോളജിയുടെ മേല്‍നോട്ടത്തില്‍ നഗരമാലിന്യം ശേഖരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുക എന്ന നൂതന ആശയം ആവിഷ്‌കരിച്ച് നടപ്പിലാക്കിയ താജുദ്ദീന്‍ അബുബക്കര്‍ തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ എത്തും. എഐയെയും സ്റ്റാര്‍ട്ടപ്പിനെയും കുറിച്ചുള്ള നിർണായക ചിന്തകളും അവതരിപ്പിക്കും.

ആഗോള തലത്തില്‍ തന്നെ നിലനില്‍ക്കുന്ന പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജനം എന്ന പ്രശ്‌നത്തെ അഭിമുഖീകരിക്കാന്‍ ശ്രമിക്കുന്നവരില്‍ ഒരാളാണ് ആല്‍വിന്‍ ജോര്‍ജ്. കാര്‍ബണ്‍ ആന്‍ഡ് വെയില്‍ കമ്പനിയുടെ സഹസ്ഥാപകനാണ്. കൊച്ചി മെട്രോ, ലുലു ഗ്രൂപ്പ്, ഹൈലൈറ്റ് ഗ്രൂപ്പ്, ബ്രിഗേഡ് ഗ്രൂപ്പ് തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് അദ്ദേഹത്തിന്റെ പദ്ധതികള്‍. സ്റ്റാർട്ടപ്പ് മേഖലയില്‍ നേടിയ ഏഴു വര്‍ഷത്തെ അനുഭവസമ്പത്താണ് അദ്ദേഹത്തിന്റെ പ്രധാന കൈമുതല്‍.

ആദിത്യ ഗാംഗുലി
ടാറ്റാ ബിസിനസ് ഹബില്‍ ഡേറ്റാ സയന്‍സ് വിഭാഗത്തിന്റെ മേധാവിയാണ് ആദിത്യ ഗാംഗുലി. ഷഓമി കമ്പനിയുടെ ഡേറ്റാ സയന്‍സ് വിഭാഗത്തിന്റെ നേതൃനിരയിലുണ്ടായിരുന്നു. പുതിയ കാലത്തിനിണങ്ങിയ ബിസിനസുകളെക്കുറിച്ചും തന്ത്രങ്ങളെക്കുറിച്ചും സംസാരിക്കാൻ വിദഗ്ധനാണ് ആദിത്യ ഗാംഗുലി.

റിഷാഭ് നാഗ്
നിര്‍മിത ബുദ്ധി (എഐ) മേഖലയിലെ മികവാണ് റിഷാഭ്നാഗിനെ പ്രശസ്തനാക്കുന്നത്. ഹ്യൂമന്‍ലി.എഐ സ്ഥാപനത്തിന്റെ സഹസ്ഥാപകനാണ്. അമേരിക്ക, ബ്രിട്ടൻ, സൗത്ത്ഈസ്റ്റ് ഏഷ്യ തുടങ്ങിയ ഇടങ്ങളിലെല്ലാം എഐ മേഖലയില്‍ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു റിഷബ് നാഗ്.

സത്യ രാമനാഥന്‍
ലിങ്കണ്‍ ഇന്റര്‍നാഷണല്‍ ഇന്ത്യാ ടെക്‌നോളജി വിഭാഗത്തിന്റെ ചുമതല വഹിക്കുകയാണ് സത്യാ രാമനാഥന്‍. കോര്‍പറേറ്റ് ഫൈനാന്‍സ്, മേര്‍ജേഴ്‌സ് ആന്‍ഡ് അക്വിസിഷന്‍സ് എന്നീ മേഖലകളില്‍ ഒന്നര പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്. ടെക്‌നോളജി മേഖലയെക്കുറിച്ചുള്ള അഗാധമായ അറിവാണ് അദ്ദേഹത്തിന്റെ കൈമുതല്‍.
ടെക്‌സ്‌പെക്‌റ്റേഷനിൽ നിങ്ങള്‍ക്കും സാന്നിധ്യമുറപ്പാക്കാം
അനുദിനം മാറുന്ന ഡിജിറ്റല്‍ ലോകത്തെ പുതുപുത്തന്‍ സാധ്യതകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വമ്പന്‍ മാറ്റങ്ങള്‍, വാര്‍ത്തകളുടെ ലോകത്തെ എഐ പ്രതീക്ഷകള്‍, ഡാറ്റ അനലറ്റിക്‌സിന്റെ വിസ്മയലോകം സ്റ്റാര്‍ട്ടപ്പുകള്‍ക്കും വന്‍കിട ബ്രാന്‍ഡുകള്‍ക്കും വേദിയൊരുക്കുന്ന ഇന്ത്യയിലെയും കേരളത്തിലെയും സംരംഭക വിപ്ലവങ്ങള്‍ തുടങ്ങിവയെല്ലാം ഇത്തവണ ചര്‍ച്ചയാകും. കേരളത്തിന്റെ ടെക് സാധ്യതകളും മുന്നേറ്റങ്ങളും ചര്‍ച്ച ചെയ്യുന്ന പ്രത്യേക സംവാദവുമുണ്ടാകും.
പുതിയ ഡിജിറ്റല്‍ ലോകത്തെ ഉള്‍ക്കൊണ്ട്, അതിന്റെ കുതിപ്പിനൊപ്പം മുന്നേറാന്‍ വഴികാട്ടുന്ന ചര്‍ച്ചകള്‍ക്കു വേദിയൊരുക്കുകയാണ് മനോരമ ഓണ്‍ലൈന്‍ ഡിജിറ്റല്‍ ഉച്ചകോടി ടെക്‌സ്‌പെക്ടേഷന്‍സിന്റെ ലക്ഷ്യം. 2016ല്‍ ആരംഭിച്ച ഈ ഡിജിറ്റല്‍ സംഗമം വൈവിധ്യമാര്‍ന്ന തീമുകളോടെ 2018, 2020, 2021, 2023 വര്‍ഷങ്ങളില്‍ ഗംഭീരമായി അരങ്ങേറിയിരുന്നു.
പ്രമുഖ കമ്പനികളുടെ സിഇഒമാര്‍, സിടിഒമാര്‍, സിഎക്‌സ്ഒമാര്‍, വിപിമാര്‍, സീനിയര്‍ മാനേജര്‍മാര്‍, ഡയറക്ടര്‍മാര്‍, ബോര്‍ഡ് അംഗങ്ങള്‍, മാനേജര്‍മാര്‍, തലവന്മാര്‍, ഐടി എന്‍ജിനീയര്‍മാര്‍, ഡവലപ്പര്‍മാര്‍, സംരംഭകര്‍, ബിസിനസ് പങ്കാളികള്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് പ്രഫഷനലുകള്‍, പ്രഫസര്‍മാര്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ബിസിനസ് കണ്‍സല്‍റ്റന്റുമാര്‍, എക്‌സിക്യൂട്ടീവുകള്‍ തുടങ്ങിയവര്‍ ടെക്‌സ്‌പെക്ടേഷന്‍സിന്റെ ഭാഗമാകും.
അവസരങ്ങളുടെ കൈപിടിച്ചു മുന്നേറാന്‍ സഹായിക്കുന്ന ചര്‍ച്ചകള്‍ക്കു വേദിയൊരുക്കിയണ് മനോരമ ഓണ്‍ലൈന്‍ 'ടെക്‌സ്‌പെക്റ്റേഷന്‍സ്' ഡിജിറ്റല്‍ ഉച്ചകോടിയുടെ അഞ്ചാം പതിപ്പ് 2023ല്‍ കൊച്ചിയില്‍ കൊടിയിറങ്ങിയത്. 'മനോരമ ഓണ്‍ലൈനിന്റെ 25 വര്‍ഷങ്ങള്‍: നവ ഡിജിറ്റല്‍ ക്രമത്തിന്റെ ഉള്‍ക്കൊള്ളല്‍, പരിണാമം, കുതിപ്പ്' എന്നതായിരുന്നു വിഷയം.
റജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും സീറ്റ് റിസര്‍വ് ചെയ്യാനും: https://www.techspectations.com/