പെൻഷൻ പ്രായത്തിനൊപ്പം അപേക്ഷാ പ്രായവും കൂടുമോ?

Mail This Article
2013 ഏപ്രിൽ 1 മുതൽ സർക്കാർ സർവീസിൽ പ്രവേശിച്ച ജീവനക്കാരുടെ പെൻഷൻ പ്രായം 60 വയസ്സാണ്. എന്നാൽ പിഎസ്‌സിയിൽ അപേക്ഷ നൽകുന്നതിനുള്ള ഉയർന്ന പ്രായപരിധി ഇതിനനുസരിച്ച് ഉയർത്തിയിട്ടില്ല. മുൻപു പെൻഷൻ പ്രായം 55ൽ നിന്ന് 56 ആക്കിയപ്പോൾ പ്രായപരിധി 35ൽ നിന്ന് 36 ആക്കിയിരുന്നു. ഇതുപോലെ പെൻഷൻ പ്രായം 60 ആക്കിയതിനനുസരിച്ച് 4വർഷം കൂട്ടിത്തരേണ്ടതല്ലേ?
സർക്കാർ സർവീസിലെ വിവിധ തസ്തികകളുടെ യോഗ്യത, പ്രായപരിധി എന്നിവയുൾപ്പെടെയുള്ള നിബന്ധനകൾ നിശ്ചയിക്കുന്നതു സർക്കാരാണ്. താങ്കൾ കത്തിൽ ചൂണ്ടിക്കാട്ടിയ പ്രശ്നം ന്യായമാണെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം സർക്കാരിൽ നിന്നുണ്ടായെങ്കിൽ മാത്രമേ പിഎസ്‌സിക്ക് ഇതനുസരിച്ചു വിജ്ഞാപനത്തിൽ മാറ്റം വരുത്താൻ കഴിയൂ. വിശദ വിവരങ്ങൾ ചൂണ്ടിക്കാട്ടി സർക്കാരിനു നിവേദനം നൽകി നോക്കുക.