ADVERTISEMENT

റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്ര സർക്കാർ സ്ഥാപനമായ ന്യൂഡൽഹിയിലെ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡിന്റെ വിവിധ യൂണിറ്റ്/ സ്റ്റേഷനുകളിൽ 642 ഒഴിവുകളിൽ അവസരം. നേരിട്ടുള്ള നിയമനം. ഫെബ്രുവരി 16 വരെ ഒാൺലൈനായി അപേക്ഷിക്കാം.

തസ്തിക, ഒഴിവ്, യോഗ്യത, പ്രായപരിധി, ശമ്പളം:

∙മൾട്ടി ടാസ്കിങ് സ്റ്റാഫ് (464): പത്താം ക്ലാസും 60% മാർക്കോടെ ഐടിഐയും; 18-33; 16,000-45,000.

∙എക്സിക്യൂട്ടീവ്-സിഗ‌്‌നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ (75), ഇലക്ട്രിക്കൽ (64), സിവിൽ (36): ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗത്തിൽ 60% മാർക്കോടെ 3 വർഷ ഡിപ്ലോമ; 18-30; 30,000-1,20,000.

∙ജൂനിയർ മാനേജർ-ഫിനാൻസ് (3): സിഎ/സിഎംഎ ഫൈനൽ പരീക്ഷാ ജയം; 18-30; 50,000-1,60,000.

∙ഫീസ്: ജൂനിയർ മാനേജർ, എക്സിക്യൂട്ടീവ് തസ്തികകളിൽ 1000, മൾട്ടി ടാസ്ക്കിങ് സ്റ്റാഫ്- 500. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, വിമുക്തഭടൻ, ട്രാൻസ്ജെൻഡർ എന്നിവർക്കു ഫീസില്ല. ഒാൺലൈനായി ഫീസടയ്ക്കാം.

∙തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സിബിടി), ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ ടെസ്റ്റ് എന്നിവ മുഖേന.

കൂടുതൽ വിവരങ്ങൾക്ക്: https://dfccil.com

ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...

(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..

English Summary:

National Job Opportunity

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com