രാജ്യത്തെ സാധാരണ പൗരന്മാരെ പറക്കാൻ അനുവദിക്കുക എന്ന ഉദ്ദേശത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് ഉഡാൻ. ഉഡേ ദേശ് കാ ആം നാഗ്രിക് എന്നതിന്റെ ചുരുക്കപ്പേരാണ് ഉഡാൻ. ഇന്ത്യാ ഗവൺമെന്റിന്റെ ഒരു പ്രാദേശിക എയർപോർട്ട് വികസന പരിപാടിയും റീജിയണൽ കണക്റ്റിവിറ്റി സ്കീമിന്റെ ഭാഗവുമാണ് ഉഡാൻ. വിമാനയാത്ര സാധാരണക്കാർക്ക് താങ്ങാനാവുന്നതും ഇന്ത്യയിലെ സാമ്പത്തിക വികസനം മെച്ചപ്പെടുത്തുന്നതുമാണ് ഇതിന്റെ ലക്ഷ്യം.