Activate your premium subscription today
Friday, Mar 21, 2025
‘ഹസീനയെ പുറത്താക്കൂ’ എന്ന മുദ്രാവാക്യവുമായിട്ടായിരുന്നു സ്റ്റുഡന്റ്സ് എഗൻസ്റ്റ് ഡിസ്ക്രിമിനേഷൻ (എസ്എഡി) എന്ന വിദ്യാർഥി പ്രക്ഷോഭ കൂട്ടായ്മയ്ക്ക് ബംഗ്ലദേശിലെ ധാക്കയിൽ തുടക്കമിട്ടത്. രാജ്യത്തെ ചോരച്ചുവപ്പിലും പ്രക്ഷോഭത്തിലും മുക്കിയ സമരദിനങ്ങൾക്കൊടുവിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലേക്കു പലായനം ചെയ്തു. ബംഗ്ലദേശിൽ എന്നു തിരഞ്ഞെടുപ്പു നടത്തും എന്നതു സംബന്ധിച്ച ചർച്ച കൊണ്ടുപിടിച്ചു നടക്കുകയാണ്. 2025 അവസാനത്തോടെ തിരഞ്ഞെടുപ്പു നടത്താമെന്ന് നിലവിലെ ഇടക്കാല സര്ക്കാരിന്റെ തലവൻ മുഹമ്മദ് യൂനിസ് വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാൽ ഹസീനയുടെ അവാമി ലീഗ് പാർട്ടിയെ മത്സരിക്കാൻ അനുവദിക്കില്ലെന്നാണ് വിദ്യാർഥി നേതാക്കള് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടെ പുതിയ വാർത്തയും എത്തിയിരിക്കുന്നു. സ്റ്റുഡന്റ്സ് എഗൻസ്റ്റ് ഡിസ്ക്രിമിനേഷൻ കൂട്ടായ്മയും രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനൊരുങ്ങുകയാണ്. ഫെബ്രുവരി 26നായിരിക്കും പ്രഖ്യാപനമെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്സ് വ്യക്തമാക്കി. നിലവിൽ വിദ്യാർഥി സംബന്ധമായ വിഷയങ്ങളിൽ ഇടക്കാല സര്ക്കാരിന്റെ ഉപദേഷ്ടാവായ നാഹിദ് ഇസ്ലാം ആയിരിക്കും പാർട്ടി കൺവീനറെന്നും വിവരങ്ങളുണ്ട്. ഹസീനയ്ക്കെതിരെ സമരത്തിൽ എസ്എഡിയെ നയിച്ച പ്രമുഖ വിദ്യാർഥി നേതാക്കളിൽ ഒരാൾ നാഹിദ് ആയിരുന്നു.
ധാക്ക ∙ യുഎസ് ശതകോടീശ്വരൻ ജോർജ് സോറോസിന്റെ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷൻസ് ബംഗ്ലദേശിലെ പുതിയ ഭരണകൂടത്തിന് സാമ്പത്തിക പുനർനിർമാണത്തിനുള്ള എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. വിദേശരാജ്യങ്ങൾക്കുള്ള യുഎസ് ധനസഹായം പുതിയ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർത്തലാക്കിയതിനു പിന്നാലെയാണ് സോറോസിന്റെ മകൻ അലക്സ് സോറോസ് ബംഗ്ലദേശ് ഇടക്കാല ഭരണകൂടത്തിന്റെ ചീഫ് അഡ്വൈസർ മുഹമ്മദ് യൂനുസിനെക്കണ്ട് പിന്തുണ അറിയിച്ചത്. ജോർജ് സോറോസ് സ്ഥാപിച്ച ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷൻസിന്റെ (ഒഎസ്എഫ്) ചെയർപഴ്സനാണ് അലക്സ്. ധാക്കയിൽ ബുധനാഴ്ച നടന്ന കൂടിക്കാഴ്ചയുടെ വിവരങ്ങൾ യൂനുസിന്റെ ഓഫിസാണ് പുറത്തുവിട്ടത്. ഇടക്കാല സർക്കാരിന്റെ പരിഷ്കരണ അജൻഡയ്ക്ക് ഒഎസ്എഫ് പിന്തുണയുണ്ടെന്ന് യൂനുസ് അറിയിച്ചു.
ന്യൂഡൽഹി∙ സോറോസ്, അദാനി വിഷയങ്ങൾ പാർലമെന്റിന്റെ ഇരുസഭകളെയും ഇന്നും പ്രക്ഷുബ്ധമാക്കി. ലോക്സഭാ സ്പീക്കർ ഓം ബിർല ഏകപക്ഷീയമായി പെരുമാറുന്നു എന്നാരോപിച്ച് കോൺഗ്രസ് അംഗങ്ങൾ ഉൾപ്പെടെയുള്ളവർ ഡയസിലേക്ക് കയറി പ്രതിഷേധിച്ചു. ഇരു സഭകളിലെയും നടപടികൾ തടസ്സപ്പെട്ടു.
ന്യൂഡൽഹി ∙ ഹംഗേറിയൻ – യുഎസ് വ്യവസായി ജോർജ് സോറസുമായി സോണിയ ഗാന്ധി ഉൾപ്പെടെയുള്ള ഉന്നത കോൺഗ്രസ് നേതാക്കൾക്ക് ബന്ധമുണ്ടെന്ന ബിജെപി ആരോപണം വ്യാജമെന്ന് ഫ്രഞ്ച് അന്വേഷണാത്മക മാധ്യമമായ മീഡിയ പാർട്ട്. സോറസ് - സോണിയ ബന്ധമെന്ന ആരോപണം ഉന്നയിക്കുമ്പോൾ ബിജെപി ഉദ്ധരിച്ച വാർത്താ ഏജൻസിയാണ് മീഡിയപാർട്ട്. ബിജെപി വാദത്തിനു തെളിവില്ലെന്ന് മീഡിയപാർട്ട് വ്യക്തമാക്കി. ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും അറിയിച്ചു.
ജോർജ് സോറോസ് ഫൗണ്ടേഷൻ ഫണ്ട് വിഷയം കോൺഗ്രസിനെതിരെ ആയുധമാക്കി ബിജെപി. മുൻ കോൺഗ്രസ് അധ്യക്ഷയായ സോണിയാഗാന്ധിക്ക് ജോർജ് സോറോസ് ഫൗണ്ടേഷൻ ധനസഹായം നൽകുന്ന സംഘടനയുമായി ബന്ധമുണ്ടെന്നാണ് ആരോപണം. കശ്മീരിനെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിക്കണം എന്ന ആശയത്തെ പിന്തുണയ്ക്കുന്നവരാണ് ജോർജ് സോറോസ് ഫൗണ്ടേഷൻ. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ വിദേശ സ്വാധീനം വ്യക്തമാക്കുന്നതാണ് ഈ ബന്ധമെന്നും ബിജെപി കുറ്റപ്പെടുത്തി.
ഹംഗേറിയൻ-അമേരിക്കൻ ശതകോടീശ്വരൻ ജോർജ് സോറോസ് ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിന്റെ മകളോടൊപ്പമുള്ള ചിത്രം എന്ന അവകാശവാദത്തോടെയുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മോദി സർക്കാരിനെ പരാജയപ്പെടുത്താൻ പണം വെള്ളം പോലെ ചിലവഴിച്ച ജോർജ്ജ് സോറോസിനെ ഇതിനായി ഒരുക്കിയത്
വാഷിങ്ടൻ∙ ഇന്ത്യൻ കമ്പനികളെ ലക്ഷ്യമിട്ട് വീണ്ടും ജോർജ് സോറോസിന്റെ പടയൊരുക്കം. അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തു വിട്ടത് വിപണിയെ ആകെ പിടിച്ചുകുലുക്കി മാസങ്ങൾ പിന്നിടുമ്പോഴാണ് മറ്റ് ഇന്ത്യൻ കോർപറേറ്റ് കമ്പനികളെ ‘തുറന്നു കാട്ടാൻ’ യുഎസ് ശതകോടീശ്വരൻ ജോർജ് സോറോസിന്റെ പിന്തുണയിൽ പ്രവർത്തിക്കുന്ന സംഘടന ഒരുങ്ങുന്നത്. ജോർജ് സോറോസ്,
ജോർജ് ഷ്വാർട്സ് എന്ന പേരിലൊരു ജൂത ബാലനുണ്ടായിരുന്നു ഹംഗറിയിലെ ബുഡാപെസ്റ്റിൽ. രണ്ടാം ലോകമഹായുദ്ധകാലം. ജൂതരെ കൂട്ടക്കൊല ചെയ്യുകയാണ് ജർമൻ നാത്സികൾ. നിസ്സഹായരായ ജൂതരെ കുത്തിനിറച്ച ട്രെയിനുകൾ കോൺസൻട്രേഷൻ ക്യാംപുകളിലേക്ക് പുകതുപ്പി കിതച്ചു കൊണ്ടോടിക്കൊണ്ടിരുന്നു. അക്കാലത്ത്, ബാലനായ ജോർജ് ഷ്വാർട്സിനെ നാത്സികളുടെ രഹസ്യ പൊലീസായ എസ്എസ് റിക്രൂട്ട് ചെയ്തെന്നു പറയുന്നു. എന്തിന്? ജൂതർ ഒളിച്ചു താമസിക്കുന്ന ഭവനങ്ങളിലും ജൂതരല്ലെന്നു ഭാവിച്ച് താമസിക്കുന്ന വീടുകളിലും അനാഥനായ ജൂതബാലനായി അഭിനയിച്ച് കയറിപ്പറ്റുക. എന്നിട്ട് അവർ ജൂതരാണോ എന്ന് രഹസ്യമായി മനസ്സിലാക്കി റിപ്പോർട്ട് ചെയ്യുക! നിരവധി ജൂതവീടുകളിൽ കയറിപ്പറ്റിയ ബാലൻ ആ കൃത്യം സമർഥമായി നിർവഹിച്ചത്രെ. (പക്ഷേ അക്കാലത്തെ ജോർജ് സോറോസിന്റെ പടം എന്ന പേരിൽ പ്രചരിക്കുന്നത് മറ്റൊരു ബാലന്റെയാണെന്ന് റോയിട്ടേഴ്സ് വസ്തുതാ പരിശോധന നടത്തി അറിയിച്ചിരുന്നു.) ഇതേ സോറോസ് തന്നെയാണ് ഇന്ന് ഇന്ത്യയെ ആക്ഷേപിച്ചു രംഗത്തു വന്നിരിക്കുന്നത്. സോറോസിന്റെ ഇന്ത്യ വിരുദ്ധ പ്രസംഗത്തിനുള്ള കാരണമെന്താണ്? ആ വാദങ്ങളിൽ കഴമ്പുണ്ടോ? കേന്ദ്രമന്ത്രി എസ്. ജയശങ്കർ അദ്ദേഹത്തിനു നൽകിയ കുറിക്കുകൊള്ളും മറുപടിയുടെ ആധികാരികത എന്താണ്? വർഷങ്ങൾക്കു മുൻപ് ഇതേ സോറോസ് ഇംഗ്ലണ്ടിനെ ചതിച്ചത് എങ്ങനെയാണ്? പരിശോധിക്കാം.
Results 1-8
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.