ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

വാഷിങ്ടൻ∙ ഇന്ത്യൻ കമ്പനികളെ ലക്ഷ്യമിട്ട് വീണ്ടും ജോർജ് സോറോസിന്റെ പടയൊരുക്കം. അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തു വിട്ടത് വിപണിയെ ആകെ പിടിച്ചുകുലുക്കി മാസങ്ങൾ പിന്നിടുമ്പോഴാണ് മറ്റ് ഇന്ത്യൻ കോർപറേറ്റ് കമ്പനികളെ ‘തുറന്നു കാട്ടാൻ’ യുഎസ് ശതകോടീശ്വരൻ ജോർജ് സോറോസിന്റെ പിന്തുണയിൽ പ്രവർത്തിക്കുന്ന സംഘടന ഒരുങ്ങുന്നത്. ജോർജ് സോറോസ്, റോക്ക് ഫെല്ലർ ബ്രദേഴ്സ് എന്നിവരുടെ ധനസഹായത്താൽ പ്രവർത്തിക്കുന്ന ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ട് (ഒസിസിആർപി) എന്ന സംഘടനയാണ് ഇന്ത്യയിലെ ചില കോർപറേറ്റ് സ്ഥാപനങ്ങൾക്കെതിരെ അന്വേഷണത്തിന് ഒരുങ്ങുന്നത്. 

ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന അന്വേഷണ കേന്ദ്രങ്ങളുടെ കൂട്ടായ്മ എന്നാണ് ഒസിസിആർപി സ്വയം വിശേഷിപ്പിക്കുന്നത്. യുറോപ്പ്, ആഫ്രിക, ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലായി പടർന്നു കിടക്കുന്ന 24 ഓളം കേന്ദ്രങ്ങൾ ഇതിന്റെ ഭാഗമായുണ്ട്. അന്വേഷണത്തിൽനിന്ന് കണ്ടെത്തുന്ന കാര്യങ്ങളുടെ റിപ്പോർട്ട് ലേഖനങ്ങളും മറ്റുമായി പ്രസിദ്ധീകരിക്കും. 

2006ലാണ് സ്ഥാപിതമായ ഒസിസിആർപി സംഘടിത കുറ്റകൃത്യങ്ങളെ കുറിച്ചുള്ള റിപ്പോർട്ടിങ്ങിൽ വൈദഗ്ധ്യം നേടിയതായി അവകാശപ്പെടുന്നുണ്ട്. ഇവർ കണ്ടെത്തുന്ന കാര്യങ്ങൾ വിവിധ മാധ്യമസ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തോടെയാണ് ലേഖനങ്ങളായി പ്രസിദ്ധീകരിക്കുന്നത്. ലോകമെമ്പാടുമുള്ള സമൂലപരിഷ്കരണത്തിനു ധനസഹായം നൽകുന്ന ജോർജ് സോറോസിന്റെ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷൻ തങ്ങളുടെയും ധനസഹായ സ്ഥാപനങ്ങളിൽ ഒന്നാണെന്ന് ഒസിസിആർപി വെബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഫോർഡ് ഫൗണ്ടേഷൻ, ഓക് ഫൗണ്ടേഷൻ, റോക്ഫെല്ലർ ബ്രദേഴ്സ് എന്നിവരാണ് മറ്റു ധനസഹായ സ്ഥാപനങ്ങൾ. 

ഇന്ത്യയിലെ കോർപറേറ്റ് സ്ഥാപനങ്ങളിൽ ഓഹരികൾ നിക്ഷേപിക്കുന്ന വിദേശ ഫണ്ടുകളുടെ വിവരങ്ങളും ‘തുറന്നുകാട്ടലിൽ’ ഉൾപ്പെടുമെന്നാണു വിവരം. കോർപറേറ്റ് സ്ഥാപനങ്ങളുടെ പേരുകൾ പെട്ടെന്നു പുറത്തുവിടില്ലെങ്കിലും എന്നാൽ മൂലധന വിപണിയിൽ കനത്ത ജാഗ്രത പാലിക്കുമെന്നും അറിയിച്ചു. 

അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് സംശകരമായ ഇടപാടുകൾ നടന്നിട്ടുണ്ടെന്നതു സംബന്ധിച്ച റിപ്പോർട്ടാണ് ജനുവരി 24ന് ഹിൻഡൻബർഗ് പുറത്തുവിട്ടത്. ഇതിനു പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ വൻ ഇടിവ് സംഭവിച്ചിരുന്നു. അദാനിയുടെ ഓഹരി തട്ടിപ്പ് വിവാദം ഇന്ത്യയിൽ മോദിയുടെ തകർച്ചയുടെ തുടക്കമാകുമെന്ന് റിപ്പോർട്ട് വന്നതിനു പിന്നാലെ ജോർജ് സോറോസ് പറഞ്ഞിരുന്നു. ഈ തട്ടിപ്പ് ഇന്ത്യയിൽ ജനാധിപത്യ പുനരുജ്ജീവനത്തിന് വഴി തുറക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

English Summary: Billionaire George Soros-Backed Group Plans Expose On Indian Firms: Report

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com