ഇംഗ്ലണ്ടിനെ ചതിച്ചുമുടിച്ച സോറോസ്; ഒറ്റ ദിവസം, ലാഭം 8000 കോടി; പുച്ഛം ഇന്ത്യയ്ക്കും!
Mail This Article
ജോർജ് ഷ്വാർട്സ് എന്ന പേരിലൊരു ജൂത ബാലനുണ്ടായിരുന്നു ഹംഗറിയിലെ ബുഡാപെസ്റ്റിൽ. രണ്ടാം ലോകമഹായുദ്ധകാലം. ജൂതരെ കൂട്ടക്കൊല ചെയ്യുകയാണ് ജർമൻ നാത്‌സികൾ. നിസ്സഹായരായ ജൂതരെ കുത്തിനിറച്ച ട്രെയിനുകൾ കോൺസൻട്രേഷൻ ക്യാംപുകളിലേക്ക് പുകതുപ്പി കിതച്ചു കൊണ്ടോടിക്കൊണ്ടിരുന്നു. അക്കാലത്ത്, ബാലനായ ജോർജ് ഷ്വാർട്സിനെ നാത്‌സികളുടെ രഹസ്യ പൊലീസായ എസ്എസ് റിക്രൂട്ട് ചെയ്തെന്നു പറയുന്നു. എന്തിന്? ജൂതർ ഒളിച്ചു താമസിക്കുന്ന ഭവനങ്ങളിലും ജൂതരല്ലെന്നു ഭാവിച്ച് താമസിക്കുന്ന വീടുകളിലും അനാഥനായ ജൂതബാലനായി അഭിനയിച്ച് കയറിപ്പറ്റുക. എന്നിട്ട് അവർ ജൂതരാണോ എന്ന് രഹസ്യമായി മനസ്സിലാക്കി റിപ്പോർട്ട് ചെയ്യുക! നിരവധി ജൂതവീടുകളിൽ കയറിപ്പറ്റിയ ബാലൻ ആ കൃത്യം സമർഥമായി നിർവഹിച്ചത്രെ. (പക്ഷേ അക്കാലത്തെ ജോർജ് സോറോസിന്റെ പടം എന്ന പേരിൽ പ്രചരിക്കുന്നത് മറ്റൊരു ബാലന്റെയാണെന്ന് റോയിട്ടേഴ്സ് വസ്തുതാ പരിശോധന നടത്തി അറിയിച്ചിരുന്നു.) ഇതേ സോറോസ് തന്നെയാണ് ഇന്ന് ഇന്ത്യയെ ആക്ഷേപിച്ചു രംഗത്തു വന്നിരിക്കുന്നത്. സോറോസിന്റെ ഇന്ത്യ വിരുദ്ധ പ്രസംഗത്തിനുള്ള കാരണമെന്താണ്? ആ വാദങ്ങളിൽ കഴമ്പുണ്ടോ? കേന്ദ്രമന്ത്രി എസ്. ജയശങ്കർ അദ്ദേഹത്തിനു നൽകിയ കുറിക്കുകൊള്ളും മറുപടിയുടെ ആധികാരികത എന്താണ്? വർഷങ്ങൾക്കു മുൻപ് ഇതേ സോറോസ് ഇംഗ്ലണ്ടിനെ ചതിച്ചത് എങ്ങനെയാണ്? പരിശോധിക്കാം.